web analytics

ഇരിട്ടിയിലെ ക്രേസി ഗോപാലൻ;പോലീസ് സ്റ്റേഷനു സമീപം മോഷണം പതിവാകുന്നു; രണ്ടു മാസം മുമ്പ് മിൽമ ബൂത്ത് കുത്തിതുറന്നു; ഇക്കുറി മോഷണം പോയത് നിർത്തിയിട്ട കെ.എസ്.ആർ.ടിസി ബസിൻ്റെ ബാറ്ററി

ഇരിട്ടിയിൽ പോലീസ് സ്റ്റേഷനു സമീപം മോഷണം പതിവാകുന്നു. രണ്ടു മാസം മുമ്പ് മിൽമ ബൂത്ത് ആണ് കുത്തിതുറന്നതെങ്കിൽ ഇക്കുറി നിർത്തിയിട്ട കെ.എസ്.ആർ.ടിസി ബസിൻ്റെ ബാറ്ററിയാണ് മോഷണം പോയത്.
ചൊവ്വാഴ്ച രാത്രി ഓട്ടം കഴിഞ്ഞ് സ്റ്റേഷന്റെ പരിസരത്ത് നിർത്തിയിട്ടതായിരുന്നു ബസ്. ഇരിട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

കണ്ണൂർ ആറളം റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസ്. പതിവുപോലെ രാവിലത്തെ ഓട്ടത്തിനായി സ്റ്റാർട്ട് ആക്കാൻ തുടങ്ങിയപ്പോഴാണറിയുന്നത്. ബസിന്റെ ബാറ്ററിയില്ല. പൊലീസിന്റെ ഏരിയയിൽ കയറി ഒരു മോഷണം. ബസിന്റെ സുരക്ഷയ്ക്കായാണ് പൊലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ടതെന്ന് അധികൃതർ പറയുന്നു. പക്ഷേ കിട്ടിയത് എട്ടിന്റെ പണി തന്നെ. ബസിന്റെ ബാറ്ററി കഴിഞ്ഞ ദിവസം രാത്രി കള്ളൻ കൊണ്ടുപോയി.

കെഎസ്ആർടിസി അധികൃതർ ഇരിട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സമീപത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്. രണ്ട് മാസം മുൻപ് ഇരിട്ടി പൊലീസ് സ്റ്റേഷനടുത്തുള്ള മിൽമ ബൂത്തിലും കള്ളൻ കയറിയിരുന്നു. സോഡ പൊട്ടിച്ച് കുടിച്ച് 2000 രൂപയുമായാണ് അന്ന് കള്ളൻ മടങ്ങിയത്. ആ കള്ളനെ ഇതുവരെ പിടികൂടിയിട്ടുമില്ല

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

സീറ്റില്ലെന്ന് പരാതി, പക്ഷെ ഒഴിഞ്ഞുകിടന്നത് അരലക്ഷത്തിലേറെ സീറ്റുകൾ! കഴിഞ്ഞ അധ്യയനവർഷത്തെ പ്ലസ് വൺ അഡ്മിഷൻ കണക്കുകൾ പുറത്ത്

സീറ്റില്ലെന്ന് പരാതി, പക്ഷെ ഒഴിഞ്ഞുകിടന്നത് അരലക്ഷത്തിലേറെ സീറ്റുകൾ! കഴിഞ്ഞ അധ്യയനവർഷത്തെ പ്ലസ്...

അമേരിക്കയെ ഞെട്ടിച്ച് വൈറ്റ് ഹൗസിന് മുന്നിൽ വെടിയൊച്ച! അക്രമിയടക്കം രണ്ടുപേർക്ക് പരിക്ക്; ട്രംപ് സുരക്ഷിതനെന്ന് റിപ്പോർട്ട്

അമേരിക്കയെ ഞെട്ടിച്ച് വൈറ്റ് ഹൗസിന് മുന്നിൽ വെടിയൊച്ച! അക്രമിയടക്കം രണ്ടുപേർക്ക് പരിക്ക്;...

Related Articles

Popular Categories

spot_imgspot_img