ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ അണയാതെ സിപിഎം. ഇന്ത്യാ സഖ്യത്തിൻറെ ഭാഗമായി ഒരേ ഒരു സീറ്റിൽ കുൽഗാമിൽ മത്സരിച്ച സിപിഎം സ്ഥാനാർഥി മുഹമ്മദ് യൂസഫ് തരിഗാമി രണ്ടായിരത്തോളം വോട്ടുകൾക്ക് മുന്നിലാണ്.
കഴിഞ്ഞ നാല് നിയമസഭാ തിരഞ്ഞെടുപ്പുകളിലും കുൽഗാമിൽ നിന്നും തുടർച്ചയായി വിജയിച്ചിട്ടുള്ളത് തരിഗാമിയാണ്. അഞ്ചാം ജയം തേടിയാണ് ഇത്തവണ ഇറങ്ങിയത്. 73കാരനായ തരിഗാമി സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണ്. ജമ്മു കശ്മീരിൻറെ പ്രത്യേക പദവി എടുത്തു കളിഞ്ഞ 2019ൽ മാസങ്ങളോളം തരിഗാമിയെ വീട്ടുതടങ്കലിലാക്കിയിരുന്നു.
അതേസമയം വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇന്ത്യാ സഖ്യം ഭരണത്തിലേക്ക് നീങ്ങുകയാണ്. വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇന്ത്യാ സഖ്യം 52 സീറ്റിൽ മുന്നിലാണ്. പിഡിപി നാല് സീറ്റിലും മറ്റുള്ളവർ 8 സീറ്റിലും ലീഡ് ചെയ്യുകയാണ്. ബിജെപി 25 സീറ്റിലും പിഡിപി അഞ്ചു സീറ്റിലും മറ്റുള്ളവർ ഒമ്പതു സീറ്റിലും ലീഡു ചെയ്യുന്നുണ്ട്.