web analytics

പഴയ സെക്രട്ടറിയുടെ വാക്ക് പഴം ചാക്ക്; കോടിയേരിയും പാർട്ടിയും തള്ളിപ്പറഞ്ഞവർക്ക് സ്മാരക മന്ദിരം; എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

കണ്ണൂര്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം. 2015 ജൂൺ ആറിനാണ് ഷൈജു, സുബീഷ് എന്നിവര്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെടുന്നത്. പാനൂരിനടുത്ത് ചെറ്റക്കണ്ടിയില്‍ എകെജി നഗറിലാണ് സ്മാരകം പണിതിരിക്കുന്നത്. മരിച്ച സുബീഷും ഷൈജുവും സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകരായിരുന്നു. ജനങ്ങളുടെ കയ്യില്‍ നിന്ന് പിരിവെടുത്താണ് സ്മാരകം പണിതിരിക്കുന്നത്. സ്മാരകത്തിന്റെ ഉദ്ഘാടനം ഈ മാസം 22 ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നിര്‍വഹിക്കും. സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് സ്മാരക നിര്‍മ്മാണത്തിലൂടെ വെളിപ്പെട്ടതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

കുന്നിൻ മുകളിലെ ആളൊഴിഞ്ഞ ഭാഗത്ത് വച്ച് ബോംബ് നിര്‍മ്മിക്കുന്നതിനിടെ സ്ഫോടനമുണ്ടാവുകയായിരുന്നു. രണ്ട് പേര്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരെ അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ തള്ളിപ്പറഞ്ഞിരുന്നു. ഇവര്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും ബോംബു നിര്‍മ്മാണത്തെ അനുകൂലിക്കുന്നില്ലെന്നുമായിരുന്നു അന്ന് പാര്‍ട്ടിയുടെ നിലപാട്. എന്നാൽ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെ നേതൃത്വത്തിലാണ് ഇരുവരുടേയും സംസ്‌കാരം നടത്തിയത്.

 

Read More: കയറു പൊട്ടിച്ച് പോത്തിറച്ചി; വില നാനൂറും കടന്നു; എന്തിനാണ് ഇത്ര വിലയെന്ന് പോത്ത് പ്രേമികൾ

Read More: ഇന്ത്യൻ വാഹനവിപണി കയ്യടക്കാൻ മഹീന്ദ്ര, വരുന്നത് 9 എസ്‌യുവികളും 7 ബോൺ ഇലക്ട്രിക് മോഡലുകളും അടക്കം 16 പുതുപുത്തൻ വാഹനങ്ങൾ !

Read More: കനത്ത മഴയിൽ മുങ്ങി ഊട്ടി; പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണു; ട്രെയിൻ സർവീസ് റദ്ദാക്കി

 

 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img