web analytics

സിപിഐഎമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് രാഷ്ട്രീയ വേട്ടയാടല്‍; ആരോപണവുമായി സീതാറാം യെച്ചൂരി

തിരുവനന്തപുരം: സിപിഐഎമ്മിന്റെcp ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അക്കൗണ്ട് മരവിപ്പിച്ച നടപടികള്‍ക്കെതിരെ നിയമ വഴികള്‍ തേടും. എല്ലാ കണക്കുകളും തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ട്. ഭരണഘടന മാറ്റാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്നും സീതാറാം യെച്ചൂരി ആരോപിച്ചു.

അക്കൗണ്ട് മരവിപ്പിച്ച നടപടി ഔദ്യോഗിക ഗുണ്ടായിസമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരെ കോടതിയെ സമീപിക്കും. പിടിച്ചെടുത്ത ഒരു രൂപ പോലും തിരികെ മേടിക്കും. നല്‍കേണ്ട രേഖകള്‍ എല്ലാം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരായി എം എം ഹസന്റെ പരാമര്‍ശം മറുപടി അര്‍ഹിക്കുന്നില്ല. ഇഡിയുടെ നടപടികളും തിരഞ്ഞെടുപ്പില്‍ പ്രചരണ വിഷയമാക്കുമെന്ന് ഗോവിന്ദന്‍ പ്രചരിപ്പിച്ചു.

ആദായ നികുതി വകുപ്പ് സിപിഐഎമ്മിന്റെ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. 1998 ല്‍ ആരംഭിച്ച അക്കൗണ്ടില്‍ ഇപ്പോള്‍ അഞ്ച് കോടി പത്തുലക്ഷം രൂപയാണുള്ളത്. ഇതില്‍ ഒരു കോടി ഫിക്സഡ് ഡിപ്പോസിറ്റാണ്.

 

Read Also: കുട്ടിക്കടത്തുകാര്‍ ലക്ഷ്യമിടുന്നത് ദരിദ്ര കുടുംബങ്ങളെ; കുട്ടിയൊന്നിന് വില 4 മുതൽ 5 ലക്ഷം വരെ, ആണ്‍കുട്ടിയാണെങ്കിലോ വെളുത്ത നിറം കൂടുതലാണെങ്കിലോ വൻ ഡിമാന്റ്; കേശവപുരത്തെ വീട്ടില്‍ നിന്ന് സിബിഐ സംഘം രക്ഷപെടുത്തിയത് മൂന്ന് നവജാത ശിശുക്കളെ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img