തിരുവനന്തപുരം: ബജറ്റിൽ വിഹിതം വെട്ടിക്കുറച്ചന്ന പരാതിയുമായി സിപിഐ മന്ത്രിമാർ രംഗത്ത്. ഭക്ഷ്യ, കൃഷി, സിവിൽ സപ്ലൈസ്, ക്ഷീര വികസന വകുപ്പുകളെ അവഗണിച്ചെന്നാണ് മന്ത്രിമാരുടെ പരാതി. വിഷയത്തിൽ മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും കാണുമെന്ന് ജി.ആർ അനിലും ജെ.ചിഞ്ചുറാണിയും അറിയിച്ചു.
കഴിഞ്ഞ തവണത്തേക്കാൾ 40% വിഹിതം വെട്ടിക്കുറച്ചു. പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷ. ഡൽഹി യാത്രയ്ക്ക് ശേഷമാകും മുഖ്യമന്ത്രിയെ കാണുക ധനമന്ത്രിക്ക് മുന്നിൽ വിഷയം അവതരിപ്പിച്ചിട്ടുണ്ട്. സിപിഐ മന്ത്രിമാരോടായി പ്രത്യേകം വിവേചനം കാണിച്ചുവെന്ന് കരുതുന്നില്ലെന്നും മന്ത്രി ജെ.ചിഞ്ചുറാണി വ്യക്തമാക്കി. മുന്നണിക്ക് അകത്തും മന്ത്രിസഭയിലുമെല്ലാം വിഷയം സംസാരിക്കുമെന്ന് മന്ത്രി ജി.ആർ അനിലും പറഞ്ഞു.
അനുകൂല നടപടി ഉണ്ടാകുമെന്ന് ഉറപ്പുണ്ട്. ഈ കാര്യങ്ങളിൽ പരസ്യമായി പ്രതികരിക്കുന്നില്ല. ഭക്ഷ്യവകുപ്പ് കടന്നുപോകുന്നത് വലിയ പ്രതിസന്ധിയിലൂടെയാണ്. മന്ത്രിയെന്ന നിലയിൽ ധനമന്ത്രിയുമായി ചർച്ച ചെയ്യുമെന്നും ജി.ആർ അനിൽ പറഞ്ഞു.
Read Also: പത്തനംതിട്ട ബിജെപി സുരക്ഷിത മണ്ഡലം, പാർട്ടി നിർദ്ദേശിച്ചാൽ സ്ഥാനാർത്ഥിയാകും; പി സി ജോർജ്