ദില്ലി : കേന്ദ്ര ആരോഗ്യമന്ത്രാലയം എല്ലാ ദിവസവും പ്രസിദ്ധീകരിക്കുന്ന കോവിഡ് രോഗികളുടെ കണക്കിലാണ് കേരളത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. പതിനൊന്നാം തിയതി ഉച്ചവരെയുള്ള കണക്കുകൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. കേന്ദ്ര ഭരണപ്രദേശം ഉൾപ്പെടെ 36 സംസ്ഥാനങ്ങളിൽ നിന്നായി 938 പേരിൽ കോവിഡ് വൈറസ് സ്ഥിരീകരിച്ചു. ഇതിൽ 768 രോഗികൾ കേരളത്തിൽ നിന്ന് മാത്രമാണ്. കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ളതാകട്ടെ ഉത്തർപ്രദേശിൽ. 57 രോഗികൾ. തമിഴ്നാട്ടിൽ 33 പേരും , മഹാരാഷ്ട്രയിൽ 21 പേരും , കർണാടകയിൽ 22 പേരും കോവിഡ് ചികിത്സയിൽ കഴിയുന്നു. ഏഴ് രോഗികൾ മാത്രമുള്ള ഗുജറാത്ത് , രണ്ട് രോഗികൾ മാത്രം റിപ്പോർട്ട് ചെയ്ത ഹരിയാന, അഞ്ച് പേരുള്ള ജാർഖണ്ഡ്, എട്ട് രോഗികൾ ഉള്ള പുതുച്ചേരി, നാല് രോഗികൾ മാത്രമുള്ള തെലങ്കാന എന്നിവ കഴിഞ്ഞാൽ പിന്നെ മറ്റൊരു സംസ്ഥാനത്ത് നിന്നും രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. അത് കൊണ്ട് തന്നെ 22 സംസ്ഥാനങ്ങൾ പൂർണമായും രോഗ വിമുക്തരാണെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ ചൂണ്ടികാട്ടുന്നു.
കേരളത്തിന്റെ അവസ്ഥ അതീവ ഗുരുതരമല്ലെങ്കിലും ശ്രദ്ധ വേണ്ടുന്നതാണ്. കോവിഡ് വൈറസ് വളരെ വേഗം പടരുന്നത് തന്നെയാണ് പ്രധാന കാരണം. കൃത്യമായി കണ്ടെത്താൻ കഴിയുന്നത് കൊണ്ടാണ് കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതെന്ന് വിദഗദ്ധർ വ്യക്തമാക്കുന്നു. വാക്സിൻ നൽകുന്നത് ആരോഗ്യമന്ത്രാലയം സജീവമായി തുടരുന്നു. ഓരോ ദിവസവും വാക്സിൻ സ്വീകരിച്ചവരുടെ കണക്കുകയും കേന്ദ്ര സർക്കാർ പരസ്യപ്പെടുത്തുന്നു.
Read More : 100 ദിവസം നീണ്ടുനിൽക്കുന്ന വില്ലൻ ചുമ; ജാഗ്രത വേണമെന്ന് യുകെ ആരോഗ്യ വിദഗ്ധർ