News4media TOP NEWS
ഗുരുവായൂരമ്പല നടയിൽ നാളെ കല്യാണ മേളം; ബുക്ക് ചെയ്തത് 248 വിവാഹങ്ങള്‍ റഷ്യൻ കൂലിപട്ടാളത്തിലേക്ക് മനുഷ്യക്കടത്ത്; മൂന്ന് പേർ അറസ്റ്റിൽ ചിത്രീകരണത്തിനിടെ അപകടം; നടന്‍ അര്‍ജുന്‍ കപൂറിന് പരിക്ക് സെയ്ഫ് അലി ഖാനെ കുത്തിയ കേസ്; ഒരാൾ കൂടി പിടിയിൽ

വയനാട്: ‘കടം വാങ്ങാൻ പോകുമ്പോൾ, കടം നൽകുന്നവരോട് കൃത്യമായ കണക്കുകൾ പറയേണ്ടതല്ലേ’…? സംസ്ഥാന സര്‍ക്കാരിന് കോടതിയുടെ രൂക്ഷവിമര്‍ശനം’, 2219 കോടിയുടെ അപേക്ഷ പരിഗണനയിലെന്ന് കേന്ദ്രം

വയനാട്: ‘കടം വാങ്ങാൻ പോകുമ്പോൾ, കടം നൽകുന്നവരോട് കൃത്യമായ കണക്കുകൾ പറയേണ്ടതല്ലേ’…? സംസ്ഥാന സര്‍ക്കാരിന് കോടതിയുടെ രൂക്ഷവിമര്‍ശനം’, 2219 കോടിയുടെ അപേക്ഷ പരിഗണനയിലെന്ന് കേന്ദ്രം
December 8, 2024

കൊച്ചി: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ബാധിതരുടെ പുനരധിവാസത്തിനായി 2219.033 കോടി രൂപയുടെ അധികസഹായത്തിനായി സംസ്ഥാനത്തിന്റെ അപേക്ഷ നവംബര്‍ 13-ന് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ദുരന്തനിവാരണ വിഭാഗം ഡയറക്ടര്‍ ആശിഷ് വി. ഗവായുടെ വിശദീകരണം സീനിയര്‍ പാനല്‍ കൗണ്‍സല്‍ ടി.സി. കൃഷ്ണ ഫയല്‍ ചെയ്തിട്ടുണ്ട്. Court strongly criticizes state government

സാധാരണ ദുരന്തങ്ങളിലെ സഹായം എസ്.ഡി.ആര്‍.എഫ്. വഴി ലഭ്യമാക്കേണ്ടതാണ്. എന്നാല്‍, വലിയ ദുരന്തങ്ങളുണ്ടായാല്‍ ദേശീയ ദുരന്തപ്രതികരണ നിധിയില്‍നിന്ന് തുക അനുവദിക്കപ്പെടും. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള വ്യവസ്ഥ നിലവിലില്ല.

സംസ്ഥാന ദുരന്തപ്രതികരണ നിധിയിലുള്ള (എസ്.ഡി.ആര്‍.എഫ്.) 677 കോടി രൂപയുടെ ചെലവിനുള്ള വ്യക്തമായ വിശദീകരണം നൽകാൻ കഴിയാത്ത സംസ്ഥാന സർക്കാരിനെ ഹൈക്കോടതി ശക്തമായി വിമർശിച്ചു. കടം വാങ്ങാൻ പോകുമ്പോൾ, കടം നൽകുന്നവരോട് കൃത്യമായ കണക്കുകൾ പറയേണ്ടതല്ലേ എന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.

677 കോടിയില്‍ നിന്ന് വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി എത്ര രൂപ ചെലവഴിക്കാനാകും എന്നത് വ്യക്തമല്ല. അതിനാല്‍ പണമില്ലെന്ന് പറയുന്നത് എങ്ങനെ സാധ്യമാകും? ഇതില്‍ മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി എത്ര രൂപ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കണം. ഇതിന് ശേഷം സഹായം അനുവദിക്കുന്നതിനെക്കുറിച്ച് കേന്ദ്രത്തോട് സംസാരിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. കണക്കില്‍ വ്യക്തത വരുത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന്, വിഷയം 12-ന് പരിഗണിക്കാന്‍ മാറ്റി.

Related Articles
News4media
  • Kerala
  • News
  • Top News

ഗുരുവായൂരമ്പല നടയിൽ നാളെ കല്യാണ മേളം; ബുക്ക് ചെയ്തത് 248 വിവാഹങ്ങള്‍

News4media
  • Kerala
  • News
  • Top News

റഷ്യൻ കൂലിപട്ടാളത്തിലേക്ക് മനുഷ്യക്കടത്ത്; മൂന്ന് പേർ അറസ്റ്റിൽ

News4media
  • India
  • News
  • Top News

ചിത്രീകരണത്തിനിടെ അപകടം; നടന്‍ അര്‍ജുന്‍ കപൂറിന് പരിക്ക്

News4media
  • Kerala

ചികിത്സാ പിഴവ്; നവജാത ശിശുവിന്റെ മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനയച്ചു; സം...

News4media
  • Kerala
  • News

വന്ദേ ഭാരതിൽ കയറിയ ദമ്പതികളോട് മതസ്പർധയോടെ സംസാരിച്ച; യു കെ മലയാളിക്കെതിരെ കേസ്; ചുമത്തിയത് ജാമ്യമില...

News4media
  • Kerala
  • News

കൗ​ൺ​സി​ല​ർ ക​ലാ രാ​ജു​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സംഭവം; ഏ​രി​യാ സെ​ക്ര​ട്ട​റിയും ന​ഗ​ര​സ​ഭാ ചെ​യ​ർ...

News4media
  • Kerala
  • Top News

‘ഉമ്മൻ ചാണ്ടിക്കും നിവിൻ പോളിക്കും കിട്ടാത്ത എന്തു നീതിയാണ് പ്രതീക്ഷിക്കേണ്ടത്’ ? ആണുങ്ങ...

News4media
  • Kerala
  • News
  • Top News

ഇനിയും പിടി തരാതെ കടുവ; വീണ്ടും ആടിനെ കൊന്നു

News4media
  • Kerala
  • News
  • Top News

വീണ്ടും കടുവ ഭീതിയിൽ നാട്ടുകാർ; ആടിനെ കൊന്നു, സ്കൂളുകൾക്ക് അവധി

News4media
  • Kerala
  • News
  • Top News

സംസ്ഥാനത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം; വയനാട്ടിൽ 22കാരന് ദാരുണാന്ത്യം

© Copyright News4media 2024. Designed and Developed by Horizon Digital