ഗതികെട്ടു ! പൊതുഗതാഗത വാഹനങ്ങളിൽ സ്ത്രീകളുടെ അടുത്ത് ഇരുന്നുപോകരുതെന്നു യുവാവിനോട് ഉത്തരവിട്ട് കോടതി

പൊതുഗതാഗതം ഉപയോഗിക്കുമ്പോള്‍ സ്ത്രീകളുടെ സമീപത്ത് ഇരിക്കരുതെന്ന് യുവാവിനെ വിലക്കി കോടതി. യുകെയിലാണ് സംഭവം. ബിര്‍മിങ്ഹാം സിറ്റി സ്വദേശിയായ ക്രിസ്ടാപ്‌സ് ബെര്‍സിന്‍സ് എന്ന 34 കാരനായ യുവാവിനാണ്‌ കോടതി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. യുവാവിന്എഴുമാസം തടവും കോടതി വിധിച്ചു. ലൈംഗിക കുറ്റവാളികള്‍ക്കുള്ള രജിസ്റ്ററില്‍ ഏഴ് വര്‍ഷം ഒപ്പുവയ്ക്കാനും 31,000 രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 30-ന് ആണ്പ്ര കേസിനാസ്പദമായ സംഭവം ഉണ്ടായത്. ബിര്‍മിങ്ഹാമില്‍ നിന്ന് മാഞ്ചസ്റ്ററിലേക്ക് ട്രെയ്‌നില്‍ യാത്ര ചെയ്യുമ്പോൾ സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു. യാത്രയ്ക്കിടെ സ്ത്രീയുടെ സമീപത്തിരുന്ന ഇയാള്‍ അവരുടെ നേരെ ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും മോശമായ വാക്കുകള്‍ ഉപയോഗിക്കാനും തുടങ്ങി. ഹെഡ്‌ഫോൺ ചെവിയില്‍ വെച്ച് യുവതി ഇയാളെ അവഗണിക്കാന്‍ ശ്രമിച്ചുവെങ്കിലും ഇയാൾ മോശം പെരുമാറ്റം തുടർന്നു. ഇതോടെ സ്ത്രീ അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു. മറ്റൊരു സീറ്റിലേക്ക് മാറിയിരുന്ന ശേഷം യുവതി സംഭവം ട്രെയ്‌നിലെ ഉദ്യോഗസ്ഥരെ അറിയിച്ചു. അവർ പോലീസിനെ അറിയിക്കുകയായിരുന്നു.

അന്വേഷണം നടത്തി പോലീസ് ഇയാൾ കുറ്റം ചെയ്തു എന്നുകണ്ടെത്തിയതിനെ തുടർന്നു കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ബിര്‍മിങ്ഹാം മജിസ്‌ട്രേറ്റ് കോടതി ക്രിസ്ടാപ്‌സിന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ശിക്ഷ വിധിക്കുകയുമായിരുന്നു. അടുത്ത അഞ്ച് വര്‍ഷം പൊതുഗതാഗതം ഉപയോഗിക്കുമ്പോള്‍ ഒറ്റയ്ക്ക് ഇരിക്കുന്ന സ്ത്രീകളുടെ അടുത്ത്ഇരിക്കുകയോ, അവരെ സമീപിക്കുകയോ, ആശയവിനിമയം നടത്തുകയോ സ്പര്‍ശിക്കുകയോ, ചെയ്യരുതെന്നു കോടതി നിര്‍ദേശിച്ചു. ലൈംഗിക കുറ്റവാളികള്‍ക്കുള്ള രജിസ്റ്ററില്‍ ഏഴ് വര്‍ഷം ഒപ്പുവയ്ക്കാനും 31,000 രൂപ പിഴയടയ്ക്കാനും ഉത്തരവിട്ട കോടതി യുവാവിന് ഏഴുമാസം തടവും വിധിച്ചു.

Read also: സഞ്ജു സാംസണെ തൊടാനാവില്ല മക്കളെ, സഞ്ജുവിന് മുന്നിൽ തകർന്നടിഞ്ഞു ഋഷഭ് പന്ത് ; ഇന്ത്യൻ വിക്കറ്റ് കീപ്പർമാരിൽ മുന്നിൽ സഞ്ജു തന്നെ

spot_imgspot_img
spot_imgspot_img

Latest news

നിക്കാഹ് കഴിഞ്ഞിട്ട് മൂന്നു ദിവസം, പതിനെട്ടുകാരി ജീവനൊടുക്കി; കൈ ഞരമ്പ് മുറിച്ച് ആൺസുഹൃത്ത്

പിതാവിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത് മലപ്പുറം: മലപ്പുറത്ത് പതിനെട്ടുകാരിയെ മരിച്ച നിലയിൽ...

300 രൂപകൊടുത്ത് വാങ്ങിയ ടീ ഷർട്ട് ഇട്ടുനോക്കി; യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി സുഹൃത്തുക്കൾ

ഞായറാഴ്ച വൈകീട്ടാണ് സംഭവം നാഗ്പുര്‍: പുതിയതായി വാങ്ങിയ ടീഷർട്ട് ഇട്ട് നോക്കിയതിന് യുവാവിനെ...

‘കബാലി’ നിർമാതാവ് കെ പി ചൗധരിയെ മരിച്ച നിലയിൽ കണ്ടെത്തി

ലഹരിക്കേസുമായി ബന്ധപ്പെട്ട് 2023ൽ ചൗധരിയെ അറസ്റ്റ് ചെയ്തിരുന്നു പനജി: തെലുങ്ക് സിനിമ നിർമാതാവ്...

മിഹിറിന്റെ മരണം; ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ്

നിലവിൽ പ്രതിപ്പട്ടികയിൽ ആരെയും പോലീസ് ഉൾപ്പെടുത്തിയില്ല കൊച്ചി: തൃപ്പൂണിത്തുറയിലെ പതിനഞ്ചുകാരൻ മിഹിർ അഹമ്മദിന്റെ...

‘ഉപ്പുമാവ് മാറ്റിയിട്ട് ബിര്‍നാണീം പൊരിച്ച കോഴീം തരണം’; ശങ്കുവിന്റെ ആവശ്യം അംഗീകരിക്കും

ശങ്കു എന്ന കുഞ്ഞിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരമായി...

Other news

ആരാണ് 20 കോടിയുടെ ആ ഭാഗ്യവാൻ; നാളെ അറിയാം; ടിക്കറ്റ് വിൽപ്പന ചൂടപ്പം പോലെ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ബ​മ്പ​ർ ഭാ​ഗ്യ​ക്കു​റി ന​റു​ക്കെ​ടു​പ്പ്...

മലപോലെ മാലിന്യം നിറഞ്ഞ കൊച്ചിയിലെ ആ സ്ഥലം ഇനി ഓർമ; ബ്രഹ്‌മപുരത്ത് എം.എൽ.എമാരുടെ ക്രിക്കറ്റ് കളി; ചിത്രങ്ങള്‍ പങ്കുവെച്ച് മന്ത്രി എം.ബി. രാജേഷ്

കൊച്ചിയുടെ മാലിന്യ ഹബായി മാറിയ ബ്രഹ്‌മപുരത്തെ വീണ്ടെടുത്ത് സംസ്ഥാന സര്‍ക്കാര്‍. മലപോലെ മാലിന്യം...

കെഎസ്ആർടിസി പണിമുടക്ക് തുടങ്ങി; സമരം പൊളിക്കാൻ ഡയസ്നോൺ പ്രഖ്യാപിച്ചിച്ച് സർക്കാർ

തിരുവനന്തപുരം : ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്)...

ചരിത്ര തീരുമാനവുമായി യു കെ; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് ഇനി നടക്കില്ല !

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് വർധിക്കുന്ന സാഹചര്യത്തിൽ...

അച്ചൻകോവിലാറിൽ ചങ്ങാടം മറിഞ്ഞ് പത്ര ഏജൻ്റിന് ദാരുണാന്ത്യം; 3 പേർ രക്ഷപ്പെട്ടു

പത്തനംതിട്ട: തിരുവല്ലയ്ക്ക് സമീപം അച്ചൻകോവിലാറിൽ ചങ്ങാടം മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. പുളിക്കീഴ്...

Related Articles

Popular Categories

spot_imgspot_img