web analytics

വന്ദേഭാരതിൽ കാലാവധി കഴിഞ്ഞ ശീതള പാനീയം നൽകി; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

കണ്ണൂർ: മംഗളൂരു-തിരുവനന്തപുരം വന്ദേഭാരതിൽ (20631) കാലാവധി കഴിഞ്ഞ ശീതള പാനീയം നൽകിയെന്ന പരാതിയിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ.

ഇന്നലെ രാവിലെ ആയിരുന്നു സംഭവം. യാത്രക്കാരുടെ പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് റെയിൽവേ ഡിവിഷണൽ മാനേജർക്ക് നോട്ടീസയക്കുകയായിരുന്നു.

പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ പരാതി പരിശോധിച്ച ശേഷം 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

ജൂൺ 26ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ഈ കേസ് പരിഗണിക്കും. 2024 സെപ്റ്റംബർ 25ന് നിർമ്മിച്ച് 2025 മാർച്ച് 24ന് കാലാവധി കഴിഞ്ഞ ശീതള പാനീയമാണ് നൽകിയത്.

പരാതി കാറ്ററിംഗ് ജീവനക്കാർ നിസാരവൽക്കരിച്ചതായി യാത്രക്കാർ പരാതിപ്പെട്ടിരുന്നു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

Other news

സീറ്റില്ലെന്ന് പരാതി, പക്ഷെ ഒഴിഞ്ഞുകിടന്നത് അരലക്ഷത്തിലേറെ സീറ്റുകൾ! കഴിഞ്ഞ അധ്യയനവർഷത്തെ പ്ലസ് വൺ അഡ്മിഷൻ കണക്കുകൾ പുറത്ത്

സീറ്റില്ലെന്ന് പരാതി, പക്ഷെ ഒഴിഞ്ഞുകിടന്നത് അരലക്ഷത്തിലേറെ സീറ്റുകൾ! കഴിഞ്ഞ അധ്യയനവർഷത്തെ പ്ലസ്...

ആറായിരം കോഴികൾ, നൂറുകണക്കിന് കുരുമുളകും കൊക്കോയും; നാലര ഏക്കറിൽ ഭിന്നശേഷിക്കാരനായ ഈ കർഷകൻ തീർത്തത് സമ്മിശ്ര കൃഷിയുടെ വിസ്മയം

ആറായിരം കോഴികൾ, നൂറുകണക്കിന് കുരുമുളകും കൊക്കോയും; നാലര ഏക്കറിൽ ഭിന്നശേഷിക്കാരനായ ഈ കർഷകൻ...

പാക് സൈനികർ സഞ്ചരിച്ച ട്രെയിൻ ബോംബുവെച്ച് തകർത്തു! അമ്പതിലേറെ പേർക്ക് പരിക്ക്; ചോരക്കളമായി ബലൂചിസ്ഥാൻ

പാക് സൈനികർ സഞ്ചരിച്ച ട്രെയിൻ ബോംബുവെച്ച് തകർത്തു! അമ്പതിലേറെ പേർക്ക് പരിക്ക്;...

Related Articles

Popular Categories

spot_imgspot_img