web analytics

വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നില ഗുരുതരം; ആലുവ ഗുണ്ടാആക്രമത്തിലെ നാലു​പേർ കസ്റ്റഡിയിൽ

ആലുവക്ക് സമീപം ശ്രീമൂലനഗരത്തിൽ ഗുണ്ടാസംഘം വെട്ടിപ്പരിക്കേൽപിച്ച മുൻപഞ്ചായത്ത് അംഗത്തിന്റെ നില ഗുരുതരമായി തുടരുന്നു. സംഭവത്തിൽ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിസിടിവി ദൃശ്യങ്ങൾ, ദൃക്സാക്ഷികൾ എന്നിവരുടെ സഹായത്തോടെയാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം.

ഇന്നലെ രാത്രി 10.30ഓടെയാണ് ആലുവയെ നടുക്കി ഗുണ്ടാ ആക്രമണം നടന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനും ശ്രീമൂലനഗരം മുന്‍ പഞ്ചായത്ത് അംഗവുമായ പി. സുലൈമാന് നേരെയാണ് ഗുണ്ടാ ആക്രമണം നടന്നത്. ഒപ്പമുണ്ടായിരുന്ന മറ്റു നാലുപേര്‍ക്കും ഗുരുതരമായി പരിക്കേറ്റു. കാറിലെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. ചുറ്റിക കൊണ്ട് സുലൈമാന്റെ തലയ്ക്ക് അടിച്ചു വീഴ്ത്തുകയും തുടര്‍ന്ന് നെഞ്ചില്‍ ചവിട്ടുകയും വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. വെട്ടേറ്റ സുലൈമാന്‍ ഗുരുതരാവസ്ഥയില്‍ രാജഗിരി ആശുപത്രിയിലെ വെന്റിലേറ്ററിലാണ്. പരിക്കേറ്റ മറ്റുള്ളവരെയും രാജഗിരി ആശുപത്രിയിലാണ്.

നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട സ്ഥലത്താണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയത് ജില്ലയ്ക്ക് പുറത്തുള്ള ഗുണ്ടാസംഘമാണെന്നാണ് റിപ്പോര്‍ട്ട്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വഷണത്തിലാണ് സംഭവത്തിന് പിന്നിൽ കാറിലും ബൈക്കിലുമെത്തിയ എട്ടംഗ ഗുണ്ടാസംഘമാണെന്ന് പൊലീസ്‍ കണ്ടെത്തിയത്. വടിവാളും ഇരുമ്പ് കമ്പികളുമായി ആക്രമണം നടത്തുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് കാർ കൂട്ടിമുട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് വിലയിരുത്തുന്നത്.

Read More: ഉഷ്ണം ഉഷ്ണേന ശാന്തി; ചൂടുകൂടിയ കലിപ്പ് കള്ളുകുടിച്ചു തീർത്ത് മലയാളി: രണ്ടുമാസം കൊണ്ട് കുടിച്ചുതീർത്തത് 132 കോടി രൂപയുടെ അധിക മദ്യം

 

 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img