പാലക്കാട്: പാലക്കാട് ക്രിസ്മസ് ആഘോഷത്തിനായി സ്‌കൂളിൽ സ്ഥാപിച്ച പുൽക്കൂട് തകർത്തതായി പരാതി. തത്തമംഗലം ജി.ബി.യുപി സ്‌കൂളിലാണ് സംഭവം.
വെള്ളിയാഴ്ച്ചയാണ് സ്കൂളിൽ കുട്ടികൾക്കായി ക്രിസ്‌മസ് ആഘോഷം നടത്തിയത്. ശനി,ഞായർ ദിവസങ്ങളിൽ ഇവിടേക്ക് ആരും എത്തിയിരുന്നില്ല. ഇന്ന് സ്‌കൂളിലെത്തിയ അധ്യാപകരാണ് പുൽക്കൂട് അജ്ഞാതർ തകർത്തതായി കണ്ടെത്തിയത്.
പുൽകൂടു സ്ഥാപിച്ചിരുന്ന വരാന്ത ഗ്രിൽ ഉപയോഗിച്ചു അടച്ച പൂട്ടിയിരുന്നതാണ്. ഇതിനിടയിലൂടെയാണ് അജ്ഞാതർ പുൽക്കൂട് തകർത്തത്. സ്‌കൂൾ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.