തി​ള​ച്ച ചാ​യ മ​റി​ഞ്ഞുവീണത് മു​ഖ​ത്തും നെ​ഞ്ചി​ലും; പൊ​ള്ള​ലേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ഒ​ന്ന​ര വ​യ​സ്സു​കാ​ര​ന് സർക്കാർ ആശുപത്രിയിൽ ചി​കി​ത്സ നൽകിയില്ലെന്ന് പരാതി

കാ​ഞ്ഞ​ങ്ങാ​ട്: പൊ​ള്ള​ലേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ഒ​ന്ന​ര വ​യ​സ്സു​കാ​ര​ന് ചി​കി​ത്സ ന​ൽ​കാ​ത്ത​തി​നെ​തി​രെ കു​ടും​ബം ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​ക്കും ഹോ​സ്ദു​ർ​ഗ് പൊ​ലീ​സി​നും പ​രാ​തി ന​ൽ​കി. തൈ​ക്ക​ട​പ്പു​റം സ്റ്റോ​ർ ജ​ങ്ഷ​നി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി അ​ബ്ദു​ല്ല​യു​ടെ​യും സാ​ബി​റ​യു​ടെ​യും മ​ക​ൻ മു​ഹ​മ്മ​ദ് സെ​യ്ദി​ന് ചി​കി​ത്സ നി​ഷേ​ധി​ച്ച് കൊ​ടി​യ ദു​രി​ത​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ലാ​ണ് പ​രാ​തി.

ര​ണ്ടാ​ഴ്ച മു​മ്പാ​ണ് സം​ഭ​വം. തി​ള​ച്ച ചാ​യ മ​റി​ഞ്ഞാ​ണ് മു​ഖ​ത്തും നെ​ഞ്ചി​ലു​മു​ൾ​പ്പെ​ടെ പൊ​ള്ള​ലേ​റ്റ​ത്. മേശയിൽ വെ​ച്ചി​രു​ന്ന തി​ള​ച്ച ചാ​യ കു​ഞ്ഞ് എ​ടു​ത്ത് കു​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​റി​ഞ്ഞ് ദേ​ഹ​മാ​സ​ക​ലം പൊ​ള്ള​ലേ​ൽ​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ ഉ​ട​ൻ ത​ന്നെ വീ​ട്ടു​കാ​ർ കാ​ഞ്ഞ​ങ്ങാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വി​ടെ ചി​കി​ത്സ​ക്ക് ഭീ​മ​മാ​യ തു​ക​യാ​കും എ​ന്ന​റി​ഞ്ഞ​തോ​ടെ​യാ​ണ് കു​ട്ടി​യെ പി​റ്റേ ദി​വ​സം ചി​കി​ത്സ​ക്കാ​യി ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

രാ​ത്രി കു​ഞ്ഞി​നെ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ഡോ​ക്ട​റോ​ട് കാ​ര്യം പ​റ​ഞ്ഞെ​ങ്കി​ലും ഒ.​പി ടി​ക്ക​റ്റെ​ടു​ത്ത് ഏ​റെ നേ​രം ക​ഴി​ഞ്ഞി​ട്ടും കു​ട്ടി​യെ അ​ഡ്മി​റ്റ് ചെ​യ്തി​ല്ലെ​ന്നാ​ണ് ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി. ആ​ശു​പ​ത്രി​യി​ലെ​ത്തി ഒ​രു മ​ണി​ക്കൂ​റി​നു​ശേ​ഷം ഐ.​സി.​യു​വി​ൽ ഒ​ഴി​വി​ല്ലെ​ന്നും വാ​ർ​ഡി​ൽ കി​ട​ത്താ​നും പ​റ​ഞ്ഞ​ത്രേ.

പി​റ്റേ ദി​വ​സം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പോ​കാ​മെ​ന്നും പ​റ​ഞ്ഞു. ഇ​തോ​ടെ കു​ട്ടി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ആ​ശു​പ​ത്രി​യി​ൽ ബ​ഹ​ളം വെ​ച്ചി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ന​ൽ​കി​യ ഒ.​പി ടി​ക്ക​റ്റ് വാ​ങ്ങി വെ​ച്ച​തു​മൂ​ലം അ​ർ​ധ​രാ​ത്രി ക​ണ്ണൂ​രി​ലെ​ത്തി​ച്ച കു​ട്ടി​ക്ക് ഇ​വി​ട​ത്തെ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ കി​ട്ടി​യി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.

ഒ​ടു​വി​ൽ കാ​ഞ്ഞ​ങ്ങാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ.​സി മു​റി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്യേ​ണ്ടി​വ​ന്നു. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ല​ഭി​ക്കാ​ത്ത​തു​മൂ​ലം നി​ർ​ധ​ന കു​ടും​ബം ദി​വ​സം 2200 രൂ​പ വീ​തം ഒ​രാ​ഴ്ച​യോ​ളം ആ​ശു​പ​ത്രി​യി​ൽ മു​റി​വാ​ട​ക ന​ൽ​കേ​ണ്ടി​വ​ന്നു. ഡോ​ക്ട​റു​ടെ ഫീ​സും മ​രു​ന്നി​നു​മാ​യി പ​തി​നാ​യി​ര​ങ്ങ​ൾ വേ​റെ​യും ചെ​ല​വാ​യി. 6500 രൂ​പ ആം​ബു​ല​ൻ​സ് വാ​ട​ക​യും ന​ൽ​കി.

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ല​ഭി​ക്കാ​ത്ത​തു​മൂ​ലം കു​ടും​ബം ക​ട​ക്കെ​ണി​യി​ലു​മാ​യി. ഇ​തെ​ല്ലാം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മാ​താ​വ് സാ​ബി​റ ഡി.​എം.​ഒ​ക്കും പൊ​ലീ​സി​ലും പ​രാ​തി ന​ൽ​കി​യ​ത്.

government hospital did not provide treatment

spot_imgspot_img
spot_imgspot_img

Latest news

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

Other news

ഉത്രാട പാച്ചിൽ വെളളത്തിലാകുമോ? മൂന്നിടത്ത് യെല്ലോ

ഉത്രാട പാച്ചിൽ വെളളത്തിലാകുമോ? മൂന്നിടത്ത് യെല്ലോ തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം മലപ്പുറം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക്...

ലിസ്ബണിൽ റെയിൽവേ ട്രാം അപകടത്തിൽപ്പെട്ടു: 15 പേർ കൊല്ലപ്പെട്ടു

ലിസ്ബണിൽ റെയിൽവേ ട്രാം അപകടത്തിൽപ്പെട്ടു: 15 പേർ കൊല്ലപ്പെട്ടുപോർച്ചുഗലിലെ ലിസ്ബണിലെ വിനോദ...

മിസോറാമിൽ ആദ്യമായി ട്രെയിൻ എത്തുമ്പോൾ

മിസോറാമിൽ ആദ്യമായി ട്രെയിൻ എത്തുമ്പോൾ ഐസോൾ: മലകളുടെ നാടായ മിസോറാമിൽ ആദ്യമായി ട്രെയിൻ...

ഏഷ്യന്‍ കപ്പ് യോഗ്യത; ഇന്ത്യക്ക് വിജയ തുടക്കം

ഏഷ്യന്‍ കപ്പ് യോഗ്യത; ഇന്ത്യക്ക് വിജയ തുടക്കം ദോഹ: എഎഫ്സി അണ്ടർ-23 ഏഷ്യൻ...

കൊല്ലപ്പെട്ടത് 12 പുലികൾ, 10 വർഷത്തിനിടെ 92

കൊല്ലപ്പെട്ടത് 12 പുലികൾ, 10 വർഷത്തിനിടെ 92 തിരുവനന്തപുരം: സംസ്ഥാനത്ത് പുലികളുടെ മരണനിരക്ക്...

Related Articles

Popular Categories

spot_imgspot_img