കൊച്ചി: കൊച്ചിയിലാണ് നാടിനെ നടുക്കിയ സംഭവം. ഒൻപതാം ക്ലാസുകാരൻ സ്വന്തം സഹോദരിയെ പീഡിപ്പിച്ചതായാണ് ഉയർന്നു വന്നിരിക്കുന്ന പരാതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. 2024 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വീട്ടിൽ വെച്ചാണ് പെൺകുട്ടി ഉപദ്രവിക്കപ്പെട്ടത്. കുട്ടി തന്റെ കൂട്ടുകാരിയോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. സഹോദരൻ ലഹരിക്ക് അടിമയെന്നാണ് ലഭിക്കുന്ന സൂചന. ശിശുക്ഷേമ സമിതിയിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വ്യക്തിവൈരാഗ്യം, ട്രെയിനിലെ ശുചിമുറിയിൽ യുവതിയുടെ ഫോൺ നമ്പർ; പിന്നാലെ അശ്ലീല ഫോൺകോളുകളുടെ പെരുമഴ
മലപ്പുറം: ട്രെയിനിന്റെ ശുചിമുറിയിൽ യുവതിയുടെ ഫോൺ നമ്പർ എഴുതിയിട്ടതായി പരാതി. ഇതേതുടർന്ന്, രാത്രിയെന്നില്ല പകലെന്നില്ലാതെ അശ്ലീല ഫോൺകോളുകളും സന്ദേശങ്ങളും കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് യുവതി. പേരും ഫോൺ നമ്പറും എഴുതിയിട്ടത് പ്രതികാര മനോഭാവത്തോടെയെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു.
വളാഞ്ചേരി സ്വദേശി ഷബ്നയുടെ ഫോൺ നമ്പറാണ് സാമൂഹ്യദ്രോഹികൾ ട്രെയിനിലെ ശുചിമുറിയിൽ എഴുതിയിട്ടത്. തന്നോട് വ്യക്തിപരമായി വിരോധമുള്ള സ്ത്രീയാണ് ഇത്തരത്തിൽ ഫോൺ നമ്പർ ട്രെയിനിലെ ശുചിമുറിയിൽ എഴുതിയിട്ടതെന്നാണ് ഷബ്ന പറയുന്നത്.
സംഭവത്തിൽ പൊലീസിലും ആർപിഎഫിലും പരാതി നൽകിയതായി യുവതി പറഞ്ഞു. കണ്ണൂർ – ഷൊർണ്ണൂർ മെമുവിലാണ് യുവതിയുടെ നമ്പർ എഴുതിയിട്ടത്. ട്രെയിനിൽ നമ്പർ എഴുതിയിട്ടതായി ഒരു യാത്രക്കാരൻ അറിയിക്കുകയായിരുന്നു.