web analytics

വെള്ളാപ്പള്ളി നടേശനെതിരെ പരാതി

കോട്ടയം: വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പരാതി. എസ്എൻഡിപി സംരക്ഷണ സമിതിയാണ് കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകിയത്.

കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടായി മാറുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശം. കോട്ടയത്ത് വെച്ച് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

മുസ്‌ലിം ഭൂരിപക്ഷമായി ഇവിടെ മാറും എന്ന് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ നേരത്തെ പറഞ്ഞു.

അതിന് 40 വർഷം വേണ്ടി വരില്ല. കേരളത്തിൽ ജനാധിപത്യമല്ല, മതാധിപത്യമാണുള്ളതെന്നും ആയിരുന്നു വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്.

കാന്തപുരം പറയുന്നത് നോക്കി ഭരിച്ചാൽ മതി എന്ന അവസ്ഥ ആയി. സൂംബ ഉൾപ്പെടെ അങ്ങനെ ആയി എന്നും അദ്ദേഹം ആരോപിച്ചു.

എല്ലാം മലപ്പുറത്ത് പോയ് ചോദിക്കേണ്ട അവസ്ഥ ആയി. സൂംബയ്ക്ക് എന്താണ് കുഴപ്പമെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു.

താൻ മലപ്പുറത്തെ കുറിച്ച് പറഞ്ഞത് സത്യമാണ്. എന്നാൽ പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ എല്ലാവരും കൂടി ഒരുമിച്ച് തനിക്കെതിരെ രംഗത്തുവന്നുവെന്നും വെള്ളാപ്പള്ളി നടേശൻ കോട്ടയത്ത് പറഞ്ഞിരുന്നു.

സ്‌കൂൾ സമയമാറ്റം കോടതി വിധി പ്രകാരമാണ് നടപ്പിലാക്കിയത്. ഉടൻ സമസ്ത പറഞ്ഞത് ഓണവും ക്രിസ്മസ് അവധിയും വെട്ടിക്കുറയ്ക്കാനാണ്.

അവർക്ക് ഒരു അരമണിക്കൂർ അഡ്ജസ്റ്റ് ചെയ്യാൻ ആകില്ലേ? ഇതാണോ മതേതരത്വമെന്നും വെള്ളാപ്പള്ളി നടേശൻ ആണ് ചോദിച്ചത്.

എം.എം. മണിയുടെ ഗൺമാൻ 3.59 ലക്ഷം രൂപ നൽകണം

കൊച്ചി: എം.എം. മണിയുടെ ഗൺമാൻ ഐ.ബിയിൽ അനധികൃത താമസിച്ചത് 1,198 ദിവസം. എം.എം. മണി എം.എൽ.എ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ ഗൺമാൻ മൂന്നാർ ചിത്തിരപുരത്തെ കെ.എസ്.ഇ.ബിയുടെ ഐ.ബിയിലെ മുറി അനധികൃതമായി കൈവശം വച്ചതായാണ് പരാതി.

വാടകയിനത്തിൽ നൽകാനുള്ളത് 3,59,400 രൂപ. ഗൺമാനിൽ നിന്ന് ഇത് ഈടാക്കാൻ വൈദ്യുതി ബോർഡ് നടപടി തുടങ്ങി. ഐ.ബിയിലെ മൂന്നാംനമ്പർ മുറിയാണ് വാടക നൽകാതെ ഇയാൾ ഉപയോഗിച്ചത്. കെ.എസ്.ഇ.ബി വിജിലൻസ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

വിജിലൻസ് റിപ്പോർട്ട് സി.എ.ജി ഓഫീസി​ലെ മുതിർന്ന ഓഡിറ്റ് ഓഫീസറും പരിശോധിച്ചുറപ്പിച്ചു. 2016 നവംബർ 26നാണ് ഇയാൾക്ക് മുറി അനുവദിച്ചത്.

മന്ത്രിയുടെ ജീവനക്കാർക്ക് 30 രൂപയാണ് പ്രതിദിനവാടക. മണി മന്ത്രിയായിരുന്ന കാലത്തെ 1,237 ദിവസത്തെ വാടകയായ 37,110 രൂപ കെ.എസ്.ഇ.ബി വഹിക്കുകയായിരുന്നു.

എന്നാൽ, മന്ത്രിസ്ഥാനം ഒഴിഞ്ഞ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മണി എം.എൽ.എയായ ശേഷവും ഗൺമാൻ മുറി ഒഴി​ഞ്ഞി​രുന്നില്ല.

2021 മേയ് 20 മുതൽ 2024 സെപ്‌തംബർ 10വരെ 1,210 ദിവസത്തിൽ 12 ദിവസം ഒഴികെ ഗൺമാനാണ് കൈവശം വച്ചതെന്നാണ് ഐ.ബിയിലെ രേഖകൾ പറയുന്നു. എം.എൽ.എയുടെ ജീവനക്കാരന് ഇളവില്ല. സാധാരണ നിരക്കായ പ്രതിദിനം 300 രൂപയാണ് മുറിക്ക് ഇയാൾ നൽകേണ്ടത്.

ഇതുപ്രകാരം 3,59,400 രൂപ ഈടാക്കാൻ ജനറേഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയറെ ചുമതലപ്പെടുത്തി കെ.എസ്.ഇ.ബി ഉത്തരവിറക്കിയിട്ടുണ്ട്. എന്നാൽ മുറി കൈവശംവച്ച വ്യക്തിയുടെ പേര് ഉത്തരവിൽ പറയുന്നില്ല. നടപടികളുടെ ഭാഗമായി ഇയാൾക്ക് നോട്ടീസ് നൽകും.

Summary: A complaint has been filed against SNDP Yogam General Secretary Vellappally Natesan for alleged hate speech. The SNDP Protection Committee lodged the complaint with Kottayam West Police.

spot_imgspot_img
spot_imgspot_img

Latest news

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

Other news

എടവപ്പാതി പടിവാതിൽക്കൽ; വരും മണിക്കൂറുകളിൽ അന്തരീക്ഷം മാറും; കേരളത്തിൽ കാലവർഷം എത്തുന്നതിന്റെ തത്സമയ വിവരങ്ങൾ! 

എടവപ്പാതി പടിവാതിൽക്കൽ; വരും മണിക്കൂറുകളിൽ അന്തരീക്ഷം മാറും; കേരളത്തിൽ കാലവർഷം എത്തുന്നതിന്റെ തത്സമയ...

വഴിക്കടവിൽ ജനങ്ങൾ പുറത്തിറങ്ങാൻ ഭയക്കുന്നു! ആനമറിയിൽ കോഴിക്കൂട് തകർത്തത് പുലി തന്നെയെന്ന് സ്ഥിരീകരണം; നാടുകാണി ചുരത്തിലും പുലിയിറങ്ങി

വഴിക്കടവിൽ ജനങ്ങൾ പുറത്തിറങ്ങാൻ ഭയക്കുന്നു! ആനമറിയിൽ കോഴിക്കൂട് തകർത്തത് പുലി തന്നെയെന്ന്...

Related Articles

Popular Categories

spot_imgspot_img