web analytics

നടി സൗന്ദര്യയുടെ മരണം കൊലപാതകമെന്ന് പരാതി; നടനെതിരെ ഗുരുതര ആരോപണം

ടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് തെലുങ്ക് നടൻ മോഹൻ ബാബുവിനെതിരെ കടുത്ത ആരോപണമാണ് ഉയർന്നുവന്നിരിക്കുന്നത്. നടി മരണപ്പെട്ട് രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറമാണ് ഇത്തരത്തൊലൊരു ആരോപണം വന്നിരിക്കുന്നത്.

നടിയുടേത് അപകടമരണമല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് ആന്ധ്രാപ്രദേശിലെ ഖമ്മം ജില്ലയിലെ ചിട്ടിമല്ലു എന്നയാളാണ് പരാതി നൽകിയിരിക്കുന്നത്. മോഹൻ ബാബുവുമായി ബന്ധപ്പെട്ട സ്വത്ത് തർക്കത്തെ തുടർന്നുള്ള കൊലപാതകമാണ് ഇതെന്നായിരുന്നു പരാതിയിൽ പറയുന്നത്. ഖമ്മം എസിപിക്കും ജില്ലാ അധികാരിക്കുമാണ് ഇയാൾ പരാതി നൽകിയിരിക്കുന്നത്.

ഷംഷാബാദിലെ ഒരു ഗ്രാമത്തിൽ സൗന്ദര്യയ്ക്കും സഹോദരനും ആറ് ഏക്കറോളം ഭൂമി ഉണ്ടായിരുന്നതായും, ഈ ഭൂമി തനിക്ക് വിൽക്കുവാനായി സൗന്ദര്യയ്ക്കും സഹോദരനും മേൽ നടൻ മോഹൻബാബു സമ്മർദ്ദം ചെലുത്തിയിരുന്നതായും ചിട്ടിമല്ലു ആരോപിച്ചു. ഇത് വിസമ്മതിച്ചതാണ് കൊലപാതക കാരണമെന്നും ഇയാൾ പറഞ്ഞു. സൗന്ദര്യയുടെ മരണശേഷം, മോഹൻ ബാബു ആ ഭൂമി കൈവശപ്പെടുത്തിയതായും ഇയാൾ പറയുന്നു.

ഇത്തരത്തിൽ ഭൂമി കൈവശപ്പെടുത്തിയ വിഷയവുമായി ബന്ധപ്പെട്ട് മോഹൻബാബുവിനെതിരെ വിശദമായ അന്വേഷണം നടത്തണമെന്നും, ഭൂമി തിരിച്ചുവാങ്ങി പൊതുജന ക്ഷേമ കാര്യങ്ങൾക്കായി ഉപയോ​ഗിക്കണമെന്നും ചിട്ടിമല്ലു പറഞ്ഞു .

അതേസമയം, പരാതി നൽകിയത് മൂലം തനിക്ക് ഭീഷണി നേരിടുന്നുണ്ടെന്നും പൊലീസ് സംരക്ഷണം നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല മോഹൻ ബാബുവും ഇളയ മകനും തമ്മിലുള്ള സ്വത്ത് തർക്കവും ഇയാൾ തന്റെ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പക്ഷെ ഈ വിഷയത്തിൽ ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.

2004 ഏപ്രിൽ 17-ന് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹൈദരാബാദിലേക്ക് പോകവേയാണ് നടി മരണപ്പെടുന്നത്. സൗന്ദര്യ സഞ്ചരിച്ച അ​ഗ്നി ഏവിയേഷന്റെ ചെറുവിമാനം തകർന്നായിരുന്നു മരണം. അപകടത്തിൽ നടിയ്ക്ക് പുറമെ മലയാളിയായ പൈലറ്റ് ജോയ് ഫിലിപ്പ്, നടിയുടെ സഹോദരൻ അമർനാഥ് ഷെട്ടി, പ്രാദേശിക ബിജെപി നേതാവ് രമേഷ്കാദം എന്നിവരും മരിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

വാട്‌സ്ആപ്പ് ഹാക്കിങ് വ്യാപകം; മുന്നറിയിപ്പുമായി പൊലീസ്

വാട്‌സ്ആപ്പ് ഹാക്കിങ് വ്യാപകം; മുന്നറിയിപ്പുമായി പൊലീസ് തിരുവനന്തപുരം: വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന...

ഒടുവിൽ മോദി മണിപ്പൂരിൽ; കലാപ ബാധിതരെ കണ്ടു

ഒടുവിൽ മോദി മണിപ്പൂരിൽ; കലാപ ബാധിതരെ കണ്ടു ഇംഫാൽ: കനത്ത സുരക്ഷാ സംവിധാനത്തിനിടയിൽ...

‘ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ തീരുവ വിള്ളലുണ്ടാക്കി’

‘ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ തീരുവ വിള്ളലുണ്ടാക്കി’ ഇന്ത്യക്ക് മേൽ ഏര്‍പ്പെടുത്തിയ ഇരട്ട തീരുവ ഇരുരാജ്യങ്ങളും...

നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകി കൊലപ്പെടുത്തി

നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകി കൊലപ്പെടുത്തി തിരുവനന്തപുരം ∙മാർത്താണ്ഡം കരുങ്കലിനു...

കര്‍ണാടകയിൽ കണ്ടെയ്നർ ട്രക്ക് ഓട്ടോയിൽ ഇടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം; അത്ഭുതകരമായ രക്ഷപെടൽ നടത്തി ഗർഭിണിയും മൂന്നു വയസ്സുകാരിയും

കര്‍ണാടകയിൽ കണ്ടെയ്നർ ട്രക്ക് ഓട്ടോയിൽ ഇടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം; അത്ഭുതകരമായ രക്ഷപെടൽ...

Related Articles

Popular Categories

spot_imgspot_img