ഉച്ചവിശ്രമ നിയമം ലംഘിച്ച് കമ്പനികള്‍

അബുദാബി: യുഎഇയില്‍ 50ഓളം കമ്പനികള്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചതായി മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം. 55,192 പരിശോധനകളാണ് രണ്ട് മാസത്തിനുള്ളില്‍ നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. കൊടുംചൂടില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുതിന്റെ ഭാഗമായാണ് ജൂണ്‍ 15 മുതല്‍ യുഇഎയില്‍ ഉച്ചവിശ്രമം നിര്‍ബന്ധമാക്കിയത്.

ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് മണിവരെയാണ് ഇടവേള. ഈ സമയങ്ങളില്‍ തൊഴിലാളികളെ പുറം ജോലി ചെയ്യിപ്പിക്കരുതെന്നാണ് മാനവ വിഭവശേഷി സ്വദേശി വത്ക്കരണ മന്ത്രാലയം രാജ്യത്തെ കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അടിയന്തര സേവന മേഖല ഒഴികെ പുറം ജോലി ചെയ്യുന്ന എല്ലാ വിഭാഗം കമ്പനികള്‍ക്കും നിയമം ബാധകമാണ്.

എന്നാല്‍ ചില കമ്പനികള്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നാണ് മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ നടത്തിയ പരിശോധനയിലാണ് തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം അനുവദിക്കാത്ത 50ഓളം കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുമന്നും മാനവവിഭവ ശേഷി സ്വദേശി വത്ക്കരണ മന്ത്രാലം മുന്നറിയിപ്പ് നല്‍കി.

സൂര്യാഘാതം, നിര്‍ജ്ജലീകരണം എന്നിവ മൂലമുണ്ടാകുന്ന രോഗങ്ങളില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുതിനാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഉച്ചവിശ്രമം നല്‍കുന്നത്. ചൂട് താരതമ്യേന കുറഞ്ഞ രാവിലെയും വൈകിട്ടുമായി രണ്ട് ഷിഫ്റ്റാക്കിയോ പുലര്‍ച്ചെ ആരംഭിച്ച് 12 മണിക്ക് അവസാനിക്കുന്ന വിധം ഒറ്റ ഷിഫ്റ്റ് ആക്കിയോ ജോലി ക്രമീകരിക്കാമെന്നും മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയാല്‍ തുടക്കത്തില്‍ താക്കീത് നല്‍കും. വീണ്ടും ആവര്‍ത്തിച്ചാല്‍ ഓരോ തൊഴിലാളിക്കും അയ്യായിരം ദിര്‍ഹം വീതം പിഴ ചുമത്തും.

 

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

ആവശ്യമുള്ള ബുക്കുകളുടെ പേരുകൾ ക്ലിക്ക്‌ ചെയ്താൽ മതി..എടിഎം പോലൊരു പുസ്തകക്കട

തിരുവനന്തപുരം: കേരളത്തിലെ ആദ്യ ബുക്ക്‌ വെൻഡിങ് മെഷീൻ കൈരളി തിയറ്ററിൽ. ബുക്ക്‌...

പോലീസിനെ കണ്ട യുവാവിന് ശാരീരികാസ്വാസ്ഥ്യം; മലദ്വാരത്തിൽ കണ്ടെത്തിയത് എംഡിഎംഎ!

തൃശൂര്‍: മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ. എറണാകുളം...

ഇരുട്ടിന്റെ മറവിൽ മോഷ്ടിച്ചത് ആറ് ബൈക്കുകള്‍; വടകരയിൽ അഞ്ച് വിദ്യാര്‍ഥികള്‍ പിടിയില്‍

കോഴിക്കോട്: ബൈക്ക് മോഷണം നടത്തിയ അഞ്ചു വിദ്യാർത്ഥികളെ പിടികൂടി പോലീസ്. കോഴിക്കോട്...

പരീക്ഷയ്ക്ക് എങ്ങനെ കോപ്പിയടിക്കാം; പ്ലസ് ടു വിദ്യാർത്ഥിയുടെ വീഡിയോ വൈറൽ

മലപ്പുറം: പരീക്ഷയിൽ കോപ്പിയടിക്കാനുള്ള മാർഗ നിർദേശങ്ങൾ പങ്കുവെച്ച് പ്ലസ് ടു വിദ്യാർത്ഥി....

ദേവീ മന്ത്രങ്ങളിൽ മുഴുകി അനന്തപുരി; പണ്ടാര അടുപ്പില്‍ തീപകര്‍ന്നു

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്ക് ആരംഭം കുറിച്ചുകൊണ്ട് പണ്ടാര അടുപ്പിൽ...

യുവ മാധ്യമ പ്രവർത്തകൻ പ്രവീൺ അന്തരിച്ചു; മരണം വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ

കാട്ടിക്കുളം: വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലിരുന്ന യുവ മാധ്യമ പ്രവർത്തകൻ അന്തരിച്ചു അണമല...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!