web analytics

‘പൊളിക്കെടാ പിള്ളാരെ…’; എമ്പുരാൻ റിലീസ് ദിവസം വിദ്യാർത്ഥികൾക്ക് അവധി നൽകി കോളജ്

ബെംഗളൂരു: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ തീയറ്ററുകളിലെത്തുന്നത്. പ്രീബുക്കിങ്‌ ആരംഭിച്ചപ്പോൾ തന്നെ വമ്പൻ റെക്കോഡുകളാണ് ചിത്രം നേടുന്നത്. ബുക്കിങ് ആരംഭിച്ച് ഒരു മണിക്കൂർ തികയും മുന്നേ 83,000ത്തിലധികം ടിക്കറ്റുകൾ വിട്ടുപോയിരുന്നു.

സോഷ്യൽ മീഡിയയിലും എമ്പുരാൻ തരംഗമാണ്. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ടിക്കറ്റ് ലഭിച്ച സന്തോഷം ചിലർ പങ്കുവെക്കുമ്പോൾ മറ്റുചിലരാകട്ടെ ടിക്കറ്റ് ലഭിക്കാത്ത ദുഖവും പങ്കുവെച്ചിട്ടുണ്ട്. റിലീസ് ദിവസം അവധിയല്ലാത്തതിനാൽ തന്നെ സ്കൂളും കോളേജും ഓഫീസും മുടക്കാൻ പറ്റാത്ത കൂട്ടരുമുണ്ട്. എന്നാൽ ഇപ്പോഴിതാ എമ്പുരാൻ റിലീസ് ദിവസം വിദ്യാർത്ഥികൾക്ക് അവധി നൽകിയിരിക്കുകയാണ് ബെംഗളൂരുവിലെ കോളേജ്.

ബെംഗളൂരുവിലുള്ള ഗുഡ് ഷെപ്പേര്‍ഡ് എന്ന ഇൻസ്റ്റിറ്റ്യൂട്ടാണ് അവധി നൽകിയത്. ‘കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്, എമ്പുരാന്‍റെ മാന്ത്രികത കാണാൻ തയാറാകുക’… എന്നാണ് പോസ്റ്റിലെ വാചകം. ‘പൊളിക്കെടാ പിള്ളാരെ’ എന്ന ക്യാപ്ഷനോടെയാണ് അവധി വിവരം അറിയിച്ചിരിക്കുന്നത്.

മലയാളത്തിൽ ഇറങ്ങുന്ന ആദ്യ ഐമാക്സ് ചിത്രം കൂടിയാണ് എമ്പുരാൻ. ആശിർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻ, ശ്രീ ഗോകുലം മൂവീസ് എന്നിവരുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്ക്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് മലയാളത്തിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രമായ എമ്പുരാൻ നിർമിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്’; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയന്‍

‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്’; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയന്‍ കണ്ണൂർ: പിണറായി...

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ്

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ് തിരുവനന്തപുരം: കേരളം...

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

Other news

ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു; ഓട്ടോ മറിഞ്ഞ് ദമ്പതികൾക്ക് ദാരുണാന്ത്യം

ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു; ഓട്ടോ മറിഞ്ഞ് ദമ്പതികൾക്ക് ദാരുണാന്ത്യം കോഴിക്കോട്: ഇറക്കം...

​കേരളം പോളിംഗ് ബൂത്തിലേക്ക്: 2.71 കോടി വോട്ടർമാർ, 883 സ്ഥാനാർഥികൾ; ഒരുക്കങ്ങൾ പൂർത്തിയായി

​കേരളം പോളിംഗ് ബൂത്തിലേക്ക്: 2.71 കോടി വോട്ടർമാർ, 883 സ്ഥാനാർഥികൾ; ഒരുക്കങ്ങൾ...

സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം; ഇന്നത്തെ നക്ഷത്രഫലം 

സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം; ഇന്നത്തെ നക്ഷത്രഫലം  വെബ്‌ഡെസ്ക്: ഇന്നത്തെ (ഏപ്രിൽ 7, 2026)...

സെപ്റ്റിക് ടാങ്ക് ലോറിയിൽ വരവേൽപ്പ്; സ്വന്തം തൊഴിൽ അഭിമാനമായി ആഘോഷിച്ച് യുവാവ്, വൈറലായി വിവാഹം

സെപ്റ്റിക് ടാങ്ക് ലോറിയിൽ വരവേൽപ്പ്; സ്വന്തം തൊഴിൽ അഭിമാനമായി ആഘോഷിച്ച് യുവാവ്,...

റെയിൽവേ നിർമാണ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞു; കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

റെയിൽവേ നിർമാണ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞു; കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർക്ക്...

മനുഷ്യരുടെ ജീവൻ രക്ഷിച്ച ‘ഹീറോ എലി’ മഗാവയ്ക്ക് സ്മാരക പ്രതിമ

മനുഷ്യരുടെ ജീവൻ രക്ഷിച്ച ‘ഹീറോ എലി’ മഗാവയ്ക്ക് സ്മാരക പ്രതിമ സിയം റീപ്പ്...

Related Articles

Popular Categories

spot_imgspot_img