ആലപ്പുഴ: കായംകുളം കരിയിലക്കുളങ്ങര ഗുരു നിത്യചൈതന്യയതി കോളേജ് ഓഫ് ലോ ആന്റ് റിസര്‍ച്ച് ചെയര്‍മാനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍. കോളേജിലെ അടിസ്ഥാന സൗകര്യങ്ങളും പഠനവും സംബന്ധിച്ച് പരാതി ഉന്നയിച്ചതാണ് ഭീഷണിക്ക് കാരണമെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. കോളജ് ചെയര്‍മാന്‍ അഡ്വ. പി ടി അനില്‍ കുമാറിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പൊലീസില്‍ പരാതി നല്‍കിയത്.
അധ്യാപകരുടെ കുറവിനെ കുറിച്ച് ചോദിച്ചപ്പോള്‍ കാല് തല്ലിയൊടിക്കുമെന്ന് പറഞ്ഞുവെന്നും ഇന്റേര്‍ണല്‍ മാര്‍ക്ക് കുറക്കുമെന്നും പരീക്ഷ എഴുതിക്കില്ലെന്നും ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ പറയുന്നു. പരാതി ഉന്നയിച്ചവരുടെ രക്ഷിതാക്കളെ മാനേജ്‌മെന്റ് സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ചെയര്‍മാന്റെ ഭീഷണിയും കോളജിലെ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി കരിയിലക്കുളങ്ങര പൊലീസിന് കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയത്.