web analytics

ഇടുക്കിയിൽ കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

തൊടുപുഴ: കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. ഇടുക്കി പള്ളിക്കാനത്ത് ആണ് സംഭവം. വാഗമണ്‍ ഡിസി കോളേജിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.

നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വിദ്യാര്‍ത്ഥികള്‍ക്കും ബസ് ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബസ് ഡ്രൈവറെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.

കോളേജിന് തൊട്ടുമുന്നിലെ വളവില്‍ വെച്ചാണ് ബസ് മറിഞ്ഞത്. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ബസ് തെന്നിമാറിയായിരുന്നു അപകടമുണ്ടായതെന്നാണ് വിവരം.

വടക്കൻ കേരളത്തിൽ വൈദ്യുതി നിയന്ത്രണം; കെഎസ്ഇബിയുടെ അറിയിപ്പ് ഇങ്ങനെ

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബിയുടെ അറിയിപ്പ്. ഇന്നു മുതൽ രണ്ട് ദിവസത്തേക്ക് ആണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ഏപ്രിൽ 24 മുതൽ 26 വരെ വടക്കൻ കേരളത്തിന്റെ ചില ഭാ​ഗങ്ങളിൽ അര മണിക്കൂർ നേരത്തേക്ക് ആണ് വൈദ്യുതി നിയന്ത്രിക്കുക. കക്കയം ജലവൈദ്യുതപദ്ധതിയുടെ പെൻസ്റ്റോക്കിലുണ്ടായ ലീക്കേജിനെ തുടർന്ന് വൈദ്യുതോത്പാദനം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

ഇതേ തുടർന്ന് ഉത്പാദനത്തിൽ 150 മെഗാവാട്ടിൻ്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. കൂടുതൽ വൈദ്യുതി പുറത്തുനിന്നെത്തിച്ച് നിയന്ത്രണം ഒഴിവാക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img