കണ്ണൂർ : മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്ക് അമിത താത്‌പര്യമുണ്ടായിരുന്ന പെട്രോൾ പമ്പിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ ADM നവീൻ ബാബുവിന് വീഴ്ച സംഭവിച്ചില്ല എന്ന് റിപ്പോർട്ട്.
പെട്രോൾ പമ്പിനുള്ള NOC നൽകുന്നതിൽ അനാവശ്യ കാലതാമസം ഉണ്ടായില്ലെന്ന് കണ്ടെത്തൽ കളക്ടറുടെ റിപ്പോർട്ടിലാണ് ഉള്ളത്.
സർക്കാർ നിർദ്ദേശപ്രകാരം ജില്ലാ കളക്ടർ നടത്തിയ അന്വേഷണത്തിലാണ് വീഴ്ചയില്ലെന്ന് കണ്ടെത്തിയത്. ചട്ടപ്രകാരം അനുവദിച്ചിരിക്കുന്ന സമയപരിധിക്കുള്ളിൽ തന്നെ നവീൻ ബാബു നടപടിക്രമങ്ങൾ പൂർത്തിയാക്കി എന്നത് നേരത്തെ തന്നെ വ്യക്തമായിരുന്നു.
ഇത് സംബന്ധിച്ച റിപ്പോർട്ട് കളക്ടർ നാളെ സർക്കാറിന് നൽകിയേക്കും. കണ്ണൂർ കലക്ടർ അരുൺ കെ. വിജയൻ ആണ് അനേഷണം നടത്തിയത്
Collector’s report that there was no undue delay in issuing NOC for petrol pump