എ.ഡി.എം നവീൻ ബാബു ആത്മഹത്യ; വിവാദ മൊഴിയിൽ വ്യക്തത വരുത്താൻ കളക്ടർ അരുൺ കെ.വിജയന്റെ മാെഴി വീണ്ടും രേഖപ്പെടുത്തും

കണ്ണൂർ: എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ.വിജയന്റെ മാെഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും.

വിവാദ മൊഴിയിൽ വ്യക്തത വരുത്താനാണിത്. കളക്ടറുടെ മൊഴി പ്രതിഭാഗം പ്രധാന ആയുധമാക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം

ഇതിനായി കളക്ടർക്ക് നോട്ടീസ് നൽകാൻ തീരുമാനിച്ചു. അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഉത്തരമേഖലാ ഡി.ഐ.ജിയുടെ നേതൃത്വത്തിലായിരിക്കും മൊഴിയെടുക്കൽ. പ്രത്യേക ചോദ്യാവലി കഴിഞ്ഞ ദിവസം തയ്യാറാക്കി.

അരുൺ കെ.വിജയന് പിന്തുണയുമായി ഐ. എ.എസ്. അസോസിയേഷൻ രംഗത്തുവന്ന സാഹചര്യത്തിൽ ജാഗ്രതയോടെയാണ് പൊലീസ് നീക്കം. നിയമവിദഗ്ധരുമായി ആശയവിനിമയം നടത്തിയാണ് അന്വേഷണസംഘത്തിന്റെ മുന്നോട്ടുപോക്ക്.

നവീൻബാബുവിന്റെ കുടുംബത്തിന്റെ മൊഴിയും അടുത്തദിവസം രേഖപ്പെടുത്തും. നവീൻബാബുവിന്റെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന് പ്രതി പി.പി.ദിവ്യയുടെ അഭിഭാഷകൻ വിമർശനമുന്നയിച്ചിരുന്നു.

വിഡിയോ റെക്കോർഡിംഗ് ഉൾപ്പെടെയായിരിക്കും ഇനി മൊഴിയെടുപ്പ് . നിലവിൽ ദിവ്യയുടെ മൊഴിയെടുക്കൽ മാത്രമാണ് വീഡിയോയിൽ പകർത്തിയത്. ദിവ്യയുടെ ജാമ്യഹർജിയിൽ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ വിധി പറയും.

സി.ബി.ഐ അന്വേഷണമെന്ന ആവശ്യം ശക്തമാക്കാനാണ് നവീൻ ബാബുവിന്റ കുടുംബത്തിന്റെ തീരുമാനം.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

കട്ടപ്പനയിൽ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ചു കടത്തി; പ്രതികൾ അറസ്റ്റിൽ: വീഡിയോ കാണാം

കട്ടപ്പനയിൽ സ്വകാര്യ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ പ്രതികൾ...

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ?

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ? പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍...

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു മണ്ണാർക്കാട്: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം മണ്ണാർക്കാട്...

Related Articles

Popular Categories

spot_imgspot_img