web analytics

സംഭരണം കുത്തനെ ഉയർന്നു; കാപ്പിവിലയും ഉയരങ്ങളിൽ….. അറിയാം വിപണി

വില വർധനവ് മുന്നിൽകണ്ട് സംഭരണം കുത്തനെ ഉയർന്നതോടെ കാപ്പിവില ഉയരങ്ങളിലേക്ക്. മധ്യകേരളത്തിൽ കാപ്പി (റോബസ്റ്റ്) പരിപ്പിന് കിലോയ്ക്ക് 435 രൂപയും തൊണ്ടോടു കൂടിയ കുരുവിന് 260 രൂപയും പച്ചക്കുരുവിന് കിലോയ്ക്ക് 90 രൂ പയുമാണ് വില. വയനാട് റോബസ്റ്റ ചെറിയ്ക്ക് 260 രൂപ വരെയായി വില ഉയർന്നു. കാപ്പി പരിപ്പിന് 460 രൂപ വരെയാണ് വയനാട് വില.

ഇടുക്കിയിൽ കാപ്പിക്കുരുവിന് 260 രൂപയാണ് വിലയെങ്കിലും 280 രൂപ അധികം നൽകി ചെറുകിട വ്യാപാരികൾ സംഭരിക്കുന്നുണ്ട്. കേരളത്തിലെ കാപ്പി ഉത്പാദിപ്പിക്കുന്ന പ്രധാന മേഖലകളെടുത്താൽ മൂന്ന് മാസത്തിനുള്ളിൽ 60 രൂപയോള മാണ് വിലയിലുണ്ടായ വർധന.

ഇടക്കാലത്തുണ്ടായ വിലയിടിവും വാളിവെടുപ്പിലെ അധികച്ചെലവും കാപ്പികൃഷിയിൽ നിന്നും കർഷകർ പിന്തിരിയാൻ കാരണമായിരുന്നു. കാപ്പി ഉത്പാദനത്തിലുണ്ടായ കുറവും ആവശ്യകത കുതിച്ചുയർന്നതുമാണ് കാപ്പി വില കുതിക്കാനുള്ള പ്രധാന കാരണം. ലോകരാജ്യങ്ങളിൽ ശൈത്യകാലം തുടങ്ങിയതോടെ കയറ്റുമതി ആവ ശ്യകത ഉയർന്നതും വില കുതിക്കാൻ കാരണമായി.

വയനാട്ടിൽ മുൻവർഷത്തെ അപേക്ഷിച്ച് കാപ്പി ഉത്പാദനം ഏകദേശം 20-30 ശതമാനം വരെ കുറഞ്ഞതായാണ് കർഷ കർ പറയുന്നത്. മധ്യകേരളത്തി ലും ഉത്പാദനത്തിൽ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. ഇക്കൊല്ലത്തെ വിളവെടുപ്പ് നടക്കുന്ന തേയുള്ളൂ. അറബിക്ക കാപ്പി വിലയും റെക്കോഡ് ഉയ രത്തിലാണ്. കേരളത്തിൽ കൂടു തൽ കൃഷിചെയ്യുന്നത് റോബസ്റ്റ കാപ്പിയാണ്. അറബിക്ക ഇനം വളരെ ചെറിയ തോതിൽ മാത്ര മേയുള്ളൂ.

പ്രധാന കാപ്പി ഉത്പാദക രാ ജ്യങ്ങളായ ബ്രസീൽ, വിയറ്റ്നാം എന്നിവിടങ്ങളിലും കാപ്പി ഉത്പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ബ്രസീലിൽ കാപ്പി പൂവിടുന്ന സമയത്ത് നേരിട്ട വരൾച്ചയാണ് ഉത്പാദനത്തിൽ തി രിച്ചടിയായത്. എന്നാൽ, വിയറ്റ്നാമിൽ കാപ്പി കൃഷിചെയ്തിരുന്ന ഭൂമി കാപ്പിക്ക് വില കുറഞ്ഞ സമയത്ത് മറ്റ് പഴവർഗങ്ങൾ കൃഷിക്കായി തരംമാറ്റി യതാണ് ഉത്പാദനത്തിലെ ഇടി വിന് പ്രധാന കാരണം.

Content Summary: Coffee prices soar as storage surges in anticipation of price increases

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

Related Articles

Popular Categories

spot_imgspot_img