കാപ്പിക്കുരു വിളവെടുപ്പ് ആരംഭിക്കുകയും തൊണ്ടോടു കൂടി 230 രൂപ വില ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഗുണനിലവാരം സംരക്ഷിക്കാൻ ക്യാമ്പയിൻ സംഘടിപ്പിച്ച് കോഫി ബോർഡ്. ”നോ യുവർ കാപ്പി” എന്നു പേരിട്ടിരിക്കുന്ന ക്യാമ്പയിനിലൂടെ കാപ്പിയുടെ ഗുണനിലവാരവും വിലയും നിശ്ചയിക്കുന്നതിനുള്ള പ്രധാന മാനദണ്ഡമായ ” കപ്പ് ക്വാളിറ്റിയെക്കുറിച്ച് ” കർഷകർക്ക് മനസിലാക്കാനാകും. Coffee is worth gold… Coffee Board launches quality campaign to get better prices
ഗുണനിലവാരം വർധിപ്പിക്കുന്നതിന് വിളവെടുപ്പ് സമയത്തും ശേഷവുമുള്ള സംസ്‌കരണ പ്രവൃത്തികൾ ഉൾപ്പെടെ കൃഷിയുടെ വിവിധ ഘട്ടങ്ങളിൽ പാലിക്കേണ്ട രീതികൾ കാപ്പിയുടെ ഗുണനിലവാരത്തെ എങ്ങനെ സ്വാധീനിക്കും എന്ന് കർഷകർക്ക് കോഫീ ബോർഡ് വിവരിക്കുന്നുണ്ട്.
കപ്പ് ക്വാളിറ്റി അറിയേണ്ട കർഷകർ രണ്ടു കിലോ കാപ്പി പരിപ്പ്, കപ്പ് ക്വാളിറ്റി ടെസ്റ്റിംഗ് ഫീസായ 150 രൂപ ,18% ജി.എസ്.ടി സഹിതം മാർച്ച് ഒൻപതിന് മുൻപ് അതാത് കോഫീ ബോർഡ് ഓഫീസുകളിൽ എത്തിക്കണം . വിവരങ്ങൾക്ക് ഫോൺ: 04868 278025.