web analytics

വന്ദേഭാരതിലെ ഭക്ഷണത്തില്‍ പാറ്റ; ദുരനുഭവം പങ്കുവെച്ച് യാത്രക്കാരൻ

കൊച്ചി: വന്ദേഭാരത് എക്സ്പ്രസിലെ പ്രഭാത ഭക്ഷണത്തില്‍ നിന്ന് പാറ്റയെ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് നിന്നും കാസര്‍കോടേക്ക് പുറപ്പെട്ട വന്ദേഭാരതിലെ ഭക്ഷണത്തില്‍ നിന്നാണ് യാത്രക്കാരന് പാറ്റയെ ലഭിച്ചത്. മുട്ടക്കറിയിലാണ് പാറ്റ ഉണ്ടായിരുന്നത്.

എറണാകുളത്ത് നിന്നും ട്രെയിന്‍ കയറിയ യാത്രക്കാരനാണ് തനിക്കു നേരിട്ട ദുരനുഭവം പങ്കുവെച്ചത്. യാത്രക്കാരൻ ഉടന്‍ തന്നെ സംഭവം കാറ്ററിംഗ് വിഭാഗത്തെ അറിയിച്ചു. പരാതിപ്പെട്ടതോടെ കാറ്ററിംഗ് ജീവനക്കാരന്‍ ക്ഷമ ചോദിച്ചതായും യാത്രക്കാരന്‍ പ്രതികരിച്ചു.

‘വന്ദേഭാരതിലെ നോണ്‍ വെജ് പ്രഭാതഭക്ഷണമാണിത്. അക്ഷരാര്‍ത്ഥത്തില്‍ അത് നോണ്‍വെജ് ആയിരുന്നു’ എന്ന അടിക്കുറിപ്പോടെ യാത്രക്കാരന്‍ പാറ്റ കിടക്കുന്ന കറിയുടെ ചിത്രമടക്കം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി നല്‍കാനാണ് യാത്രക്കാരന്റെ തീരുമാനം. വന്ദേഭാരത് ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണങ്ങള്‍ക്കെതിരെ നേരത്തെയും പരാതി ഉയര്‍ന്നിരുന്നു. സമാനമായ രീതിയില്‍ ഭക്ഷണത്തിൽ ചത്ത പാറ്റയെ ലഭിച്ചെന്നായിരുന്നു പരാതി.

 

Read Also: ട്രെയിൻ ഇടിച്ച് ഗുരുതര പരിക്കേറ്റ പിടിയാന ചരിഞ്ഞു; അപകടം നടന്നത് ബുധനാഴ്ച

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

കേരളത്തിൽ കാലവർഷം നേരിടാൻ വൻ സന്നാഹം; 8 ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ നിലയുറപ്പിച്ചു!

കേരളത്തിൽ കാലവർഷം നേരിടാൻ വൻ സന്നാഹം; 8 ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ...

​“ഞാൻ കമ്മ്യൂണിസ്റ്റായി തുടരും!” പിണറായി വിജയനെ അഭിവാദ്യം ചെയ്തതിന് പിന്നാലെ നിലപാട് വ്യക്തമാക്കി പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ

​“ഞാൻ കമ്മ്യൂണിസ്റ്റായി തുടരും!” പിണറായി വിജയനെ അഭിവാദ്യം ചെയ്തതിന് പിന്നാലെ നിലപാട് വ്യക്തമാക്കി...

ഗ്രൗണ്ടിൽ പരസ്പരം കോർത്തു, കളി കഴിഞ്ഞപ്പോൾ കെട്ടിപ്പിടിത്തം; സഞ്ജുവും ക്ലാസനും പറഞ്ഞത് വൈറൽ!

ഗ്രൗണ്ടിൽ പരസ്പരം കോർത്തു, കളി കഴിഞ്ഞപ്പോൾ കെട്ടിപ്പിടിത്തം; സഞ്ജുവും ക്ലാസനും പറഞ്ഞത്...

നിങ്ങൾക്കായി ഇന്റർനെറ്റിൽ വീട് തിരയുന്ന എഐ ഏജന്റുകൾ! ഗൂഗിൾ അവതരിപ്പിച്ച ‘സെർച്ച് ഏജന്റ്സ്’ പ്രവർത്തിക്കുന്നത് ഇങ്ങനെ

നിങ്ങൾക്കായി ഇന്റർനെറ്റിൽ വീട് തിരയുന്ന എഐ ഏജന്റുകൾ! ഗൂഗിൾ അവതരിപ്പിച്ച 'സെർച്ച് ഏജന്റ്സ്'...

Related Articles

Popular Categories

spot_imgspot_img