web analytics

വിമാനത്തിൽ കയറുന്നതിനു തൊട്ടു മുമ്പ് വരെ സാധനങ്ങൾ വാങ്ങാം; ലാസ്റ്റ് മിനിറ്റ് ഷോപ്പുമായി കൊച്ചി വിമാനത്താവളം

കൊച്ചി: കൊച്ചി വിമാനത്താവളത്തിലെ രാജ്യാന്തര പുറപ്പെടൽ യാത്രക്കാർക്കായി കൊച്ചിൻ ഡ്യൂട്ടി ഫ്രീയുടെ പുതിയ ഷോപ്പിങ് സേവനങ്ങൾ ആരംഭിച്ചു. വിമാനത്താവളത്തിനകത്തെ അവസാന നിമിഷ ഷോപ്പിങ്ങിനായി ലാസ്റ്റ് മിനിറ്റ് ഷോപ്പ് ടെർമിനൽ മൂന്നിലെ ഡിപാർച്ചർ ഏരിയയിൽ പ്രവർത്തനം തുടങ്ങി. ഇതോടൊപ്പം ടെർമിനലിൽ ചുറ്റിക്കറങ്ങുന്ന ഷോപ്പ് ഓൺ വീൽസ് ബഗ്ഗിയും സേവനം തുടങ്ങി.Cochin Duty Free has launched new shopping services for international departure passengers at Kochi Airport

വിമാനത്തിൽ കയറുന്നതിനു തൊട്ടു മുമ്പായി യാത്രക്കാർക്ക് എന്തെങ്കിലും ആവശ്യമായി വന്നാൽ ഉടൻ പർച്ചേസ് നടത്താൻ അവസരമൊരുക്കുന്നതാണ് ലാസ്റ്റ് മിനിറ്റ് ഷോപ്പ്. പ്രീമിയം പെർഫ്യൂം, സ്വീറ്റ്സ്, മറ്റ് ഡ്യൂട്ടി ഫ്രീ ഉൽപ്പന്നങ്ങൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്.

വിമാനത്തിൽ കയറുന്നതിനു മുമ്പുള്ള അവസാന നിമിഷം ഷോപ്പിങ്ങിനായി യാത്രക്കാർക്ക് പുറത്തിറങ്ങാനാകില്ല എന്നതിനാൽ കൊച്ചിൻ ഡ്യൂട്ടി ഫ്രീയുടെ ഈ ലാസ്റ്റ് മിനിറ്റ് ഷോപ്പ് യാത്രികർക്ക് ഏറെ പ്രയോജനം ചെയ്യും. രാജ്യാന്തര ഡിപ്പാർച്ചർ ഗേറ്റ്-3 ന് അരികിലാണ് ലാ്‌സ്റ്റ് മിനിട്ട് ഷോപ്പ് ഒരുക്കിയിട്ടുള്ളത്.

രാജ്യാന്തര ടെർമിനലിനുള്ളിൽ പുറപ്പെടൽ ഗേറ്റുകൾകൾക്ക് സമീപം ചുറ്റി സഞ്ചരിക്കുന്ന ഷോപ്പാണ് ഷോപ്പ് ഓൺ വീൽസ് ബഗ്ഗി. വൈവിധ്യമാർന്ന ഡ്യൂട്ടി ഫ്രീ ഉൽപ്പന്നങ്ങളാണ് ഈ ബഗ്ഗിയിൽ ലഭ്യമാക്കിയിരിക്കുന്നത്. യാത്രക്കാരിലേക്ക് നേരിട്ടെത്തുന്ന, ഏറ്റവും സൗകര്യപ്രദമായ പുതിയ ഷോപ്പിങ് അനുഭവമാണ് ഷോപ്പ് ഓൺ വീൽസ് ഒരുക്കിയിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img