web analytics

എൻജിൻ നിലച്ച് വള്ളവുമായി ആഴക്കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് രക്ഷകരായി കോസ്റ്റൽ പോലീസ്

എൻജിൻ നിലച്ച് വള്ളവുമായി കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് രക്ഷകരായി കോസ്റ്റൽ പോലീസ്. പൂന്തുറ സ്വദേശി ജോസ്, കന്യാകുമാരി സ്വദേശി ജനിഫർ എന്നിവരെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. മിൻവല വിരിച്ചശേഷം വള്ളം തിരിക്കാൻ ശ്രമിക്കവെ എൻജിൻ നിലക്കുകയായിരുന്നു. ശക്തമായ കടൽക്കാറ്റും തിരയുമായി വള്ളം തുഴയാനാകാതെ വന്നതോടെ തൊഴിലാളികൾ വിഴിഞ്ഞം കോസ്റ്റൽ പോലിസിൻ്റെ സഹായം തേടുകയായിരുന്നു. തുടർന്ന്, പട്രോളിങ് ബോട്ടിലെത്തിയ പോലീസ് സംഘം ഇവരെ രക്ഷിച്ച് കരയിലെത്തിച്ചു. വള്ളവും ഇവർ കെട്ടിവലിച്ച് വിഴിഞ്ഞം തീരത്തെത്തിച്ചു. എസ്. ഐ. ജോയി, പോലിസ് ഉദ്യോ​ഗസ്ഥരായ ശ്രീക്കുട്ടൻ, ബിജി, കോസ്റ്റൽ വാർഡൻ തദയൂസ് എന്നിവർ ചേർന്നായിരുന്നു രക്ഷാപ്രവർത്തനം. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. പൂന്തുറ സ്വദേശി വിൽഫ്രഡിൻ്റെ വള്ളത്തിലാണ് ഇരുവരും കടലിൽ പോയത്.

Read also; ആലപ്പുഴയിൽ ബധിരയും മൂകയുമായ പത്തുവയസ്സുകാരി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img