web analytics

2000 സർവീസുകൾ തികച്ച് സിയാൽ ബിസിനസ് ജെറ്റ് ടെർമിനൽ

2000 സർവീസുകൾ തികച്ച് സിയാൽ ബിസിനസ് ജെറ്റ് ടെർമിനൽ

ഇന്ത്യയിലെ ആദ്യത്തെ ചാർട്ടർ ഗേറ്റ് വേ എന്ന ആശയത്തോടെ സിയാൽ ആരംഭിച്ച ബിസിനസ് ജെറ്റ് ടെർമിനൽ 2000 സർവീസുകൾ പൂർത്തിയാക്കി.

രാജ്യത്തെ തന്നെ ഏറ്റവും വലിയ പ്രൈവറ്റ് ജെറ്റ് ടെർമിനൽ ആണ് സിയാലിലേത്. 2022 -’23 സാമ്പത്തിക വർഷത്തിൽ 242 ചാർട്ടർ സർവീസുകളാണ് പൂർത്തിയാക്കിയത്.

2023 -’24 ൽ 708 സർവീസുകളും 2024 -’25 ൽ 714 പ്രൈവറ്റ് ജെറ്റ് ഓപ്പറേഷനുകളും സിയാൽ കൈകാര്യം ചെയ്തു. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതു വരെ 344 സർവീസുകൾ ആണ് പൂർത്തിയായത്.

2022 ഡിസംബർ 10-നാണ് ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ സിയാൽ ബിസിനസ് ജെറ്റ് ടെർമിനൽ ഉദ്ഘാടനം ചെയ്തത്.

ഗൾഫ് രാജ്യങ്ങൾക്ക് പുറമെ ലണ്ടൻ, മാലിദ്വീപ്, ഹോങ്കോങ്, മോണ്ടെനിഗ്രോ, ഇന്ത്യൻ നഗരങ്ങളായ മുംബൈ, ഡൽഹി, ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ, പൂനെ, തിരുപ്പതി എന്നിവിടങ്ങളിൽ നിന്നുമാണ് പ്രധാനമായും സർവീസുകൾ നടത്തുന്നത്.

2022 ഡിസംബറിൽ കൊച്ചിയിൽ നടന്ന ഐ.പി.എൽ ലേലം, 2023 മാർച്ച് മുതൽ ജൂൺ വരെ സംഘടിപ്പിച്ച വിവിധ ജി-20 സമ്മേളനങ്ങൾ,

2022 ഡിസംബർ മുതൽ ഏപ്രിൽ 2023 വരെ സംഘടിപ്പിക്കപ്പെട്ട കൊച്ചി മുസിരിസ് ബിനാലെ പോലുള്ള രാജ്യാന്തര സമകാലിക കലാ-സാംസ്കാരിക പ്രദർശനങ്ങൾ.

എന്നിവയോടനുബന്ധിച്ച് സിയാൽ ബിസിനസ് ജെറ്റ് ടെർമിനലിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രൈവറ്റ് ജെറ്റുകൾ പറന്നിറങ്ങി.

2023 ഏപ്രിലിൽ ലക്ഷദ്വീപിൽ നടന്ന ജി-20 യോഗത്തിൽ പങ്കെടുക്കാനായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി ഒരു ഡസനോളം ചാർട്ടർ വിമാനങ്ങൾ ടെർമിനലിൽ എത്തിയിരുന്നു.

2023 സെപ്റ്റംബറിൽ ചാർട്ടേർഡായി ബോയിങ് 737 വിമാനം വിവിധ രാജ്യങ്ങളിൽ നിന്നുള്ള 58 യാത്രക്കാരുമായാണ് സിയാൽ ബിസിനസ് ജെറ്റ് ടെർമിനലിൽ എത്തിയത്.

ചാർട്ടർ വിമാനങ്ങൾക്കും സ്വകാര്യവിമാനങ്ങൾക്കും പ്രത്യേക സേവനം ലഭ്യമാക്കി, പ്രധാനപ്പെട്ട ബിസിനസ് കോൺഫറൻസുകൾക്കും വിനോദ സഞ്ചാരത്തിനുമായി ചാർട്ടർ വിമാനങ്ങളെ എത്തിക്കാനും സിയാലിന് സാധിക്കുന്നുണ്ട്.

കേരളത്തിന്റെ തനതായ കലകൾക്കും മഹാകലാകാരൻമാർക്കും അവരുടെ കലാസപര്യയ്ക്കും കൊച്ചി വിമാനത്താവളത്തിൽ ഇടങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളും സിയാലിൽ നടക്കുന്നുണ്ട്.

ഇതിന്റെ ഭാഗമായി, കഥകളി ശിൽപങ്ങളും, കലാമണ്ഡലം ഗോപിയുടെ നവരസാവിഷ്ക്കാര പെയിന്റിങ്ങുകളും ബിസിനസ് ജെറ്റ് ടെർമിനലിൽ ഒരുക്കിയിട്ടുണ്ട്.

ഈ വർഷം ഡിസംബറിൽ ആരംഭിക്കുന്ന ആറാമത്തെ ബിനാലെ പതിപ്പിനോടനുബന്ധിച്ചുള്ള അന്വേഷണങ്ങളും സിയാലിലേക്കെത്തുന്നുണ്ട്. ശബരിമല തീർത്ഥാടന കാലമാകുമ്പോഴേക്കും സർവീസുകളുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷ.

കേരളത്തിന്റെ കലാ സംരക്ഷണവും സിയാൽ

സിയാൽ, കേരളത്തിന്റെ സമ്പന്നമായ കലാപാരമ്പര്യത്തെയും പ്രോത്സാഹിപ്പിക്കുന്നു. കഥകളി ശിൽപങ്ങൾ, കലാമണ്ഡലം ഗോപിയുടെ നവരസാവിഷ്ക്കാര പെയിന്റിംഗുകൾ തുടങ്ങിയവ ടെർമിനലിൽ പ്രദർശിപ്പിക്കുന്നു. ഇത് ടെർമിനൽ സന്ദർശകർക്കും, അന്താരാഷ്ട്ര യാത്രക്കാരുടേയും പ്രത്യേക കാഴ്ചകളായി മാറുകയാണ്.

ഈ വർഷം ഡിസംബറിൽ നടക്കാൻ പോകുന്ന ആറാമത്തെ ബിനാലെ പതിപ്പിനോടനുബന്ധിച്ചുള്ള കലാസംരംഭങ്ങളും ടെർമിനലിലേക്ക് എത്തുകയും ചെയ്യും. കൂടാതെ, ശബരിമല തീർത്ഥാടന കാലത്ത് സർവീസുകളുടെ എണ്ണം വർധിക്കുമെന്നാണ് പ്രതീക്ഷ.

സിയാൽ ബിസിനസ് ജെറ്റ് ടെർമിനൽ, ഇന്ത്യയിലെ പ്രൈവറ്റ് ഏവിയേഷൻ മേഖലയിലെ പ്രമുഖ ഹബ്ബായി മാറിയതോടൊപ്പം, ദേശീയവും അന്താരാഷ്ട്രവുമായ ബിസിനസ്, വിനോദ, കലാ പ്രവർത്തനങ്ങൾ ഏകസമയത്ത് സംയോജിപ്പിക്കുന്ന ഏകദേശം ഏകാംഗ ടെർമിനലാണ്.

English Summary:

Cochin International Airport Limited (CIAL) Business Jet Terminal, India’s first dedicated charter gateway, has completed 2,000 services, establishing itself as the country’s largest private jet terminal. Inaugurated on December 10, 2022, by Kerala Chief Minister Pinarayi Vijayan, the terminal has seen steady growth: 242 charter services in 2022–’23, 708 in 2023–’24, and 714 private jet operations in 2024–’25. The current financial year has already recorded 344 services.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

അക്ഷയ തൃതീയയിൽ സ്വർണവിൽപ്പന കുതിപ്പ്; 2,000 കോടിയുടെ വ്യാപാരം

അക്ഷയ തൃതീയയിൽ സ്വർണവിൽപ്പന കുതിപ്പ്; 2,000 കോടിയുടെ വ്യാപാരം തിരുവനന്തപുരം: അക്ഷയ തൃതീയ...

ഇഞ്ചിത്തോട്ടത്തിൽ നരകയാതന; മലയാളികൾ ഉൾപ്പെടെ 18 പേർക്ക് അടിമപ്പണി; ഷെഡിൽ പൂട്ടിയിട്ടും ക്രൂരമായി മർദ്ദിച്ചും പീഡനം; ഒടുവിൽ മോചനം!

ഇഞ്ചിത്തോട്ടത്തിൽ നരകയാതന; മലയാളികൾ ഉൾപ്പെടെ 18 പേർക്ക് അടിമപ്പണി. ഷെഡിൽ പൂട്ടിയിട്ടും...

സന്തോഷകരമായ വാർത്തകളും വിജയം നിറഞ്ഞ അനുഭവങ്ങളും; ഇന്നത്തെ നക്ഷത്രഫലം

സന്തോഷകരമായ വാർത്തകളും വിജയം നിറഞ്ഞ അനുഭവങ്ങളും; ഇന്നത്തെ നക്ഷത്രഫലം ഇന്ന് ചില നക്ഷത്രക്കാർക്ക്...

ടെക്‌നിക്കൽ സ്കൂൾ അഡ്മിഷൻ; 21-ന് അഭിരുചി പരീക്ഷ

ടെക്‌നിക്കൽ സ്കൂൾ അഡ്മിഷൻ; 21-ന് അഭിരുചി പരീക്ഷ തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ...

മലക്കപ്പാറയെ നടുക്കി പുലിമട; 70-കാരിയെ വീടിന് മുന്നിൽ നിന്ന് കടിച്ചുകീറി ഭക്ഷിച്ചു

തൃശൂർ: മലക്കപ്പാറയിൽ ജനവാസ മേഖലയെ നടുക്കി വീണ്ടും വന്യമൃഗ ആക്രമണം. ഷോളയാർ...

Related Articles

Popular Categories

spot_imgspot_img