ചിപ്പി സ്പീക്കിംഗ് ഫ്രം ട്രിവാന്‍ഡ്രം

ദേവിന റെജി

ചുരുക്കം നാളുകള്‍ക്കൊണ്ട് മലയാളിപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ചിപ്പി. ഗോസിപ്പ്കോളത്തിലിടം പിടിക്കാതെ രഞ്ജിത്തിനൊപ്പം ഊഷ്മളമായ 22 വര്‍ഷം പിന്നിടുമ്പോള്‍ കൂട്ടായി മകള്‍ അവന്തികയും ഒപ്പം ചേരുന്നു.
സാന്ത്വനം എന്ന സീരിയലിലെ ദേവേട്ടത്തിയായി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയത്തില്‍ തന്റേതായ സ്ഥാനമുറപ്പിച്ച ചിപ്പി ന്യൂസ് ഫോറുമായി സംസാരിക്കുന്നു

 

സാന്ത്വനത്തിലെ പ്രിയപ്പെട്ട ദേവേട്ടത്തി

വളരെ പ്രാധാന്യത്തോടെ ഞാന്‍ ചെയ്യുന്ന ഒരു കഥാപാത്രമാണ് സാന്ത്വനത്തിലെ ശ്രീദേവി. ഈ ഒരു പ്രോജക്ട് വന്നസമയത്ത് ആ കഥ കേട്ടപ്പോള്‍ തന്നെ ആ കഥാപാത്രത്തെ എനിക്ക് ഒരുപാടിഷ്ടപ്പെട്ടു. ഇതുപോലൊരു കഥാപാത്രം ചെയ്യാന്‍ ആരും കൊതിക്കും. എന്നോട് വളരെ അടുത്തു നില്‍ക്കുന്ന ഒരാളായി തോന്നിയതുകൊണ്ടും അതിലധികം ഇഷ്ടപ്പെട്ടതുകൊണ്ടുമാണ് ഈ കഥാപാത്രം ചെയ്യാന്‍ തയാറായത്. ദേവേട്ടത്തിയായി ചെയ്തുതുടങ്ങിയതിന് ശേഷം പുറത്തെവിടെ പോയാലും എന്നെ കാണുന്ന പ്രേക്ഷകര്‍ ചോദിക്കുന്നത് ‘ഞങ്ങള്‍ക്കിങ്ങനെയൊരു ഏട്ടത്തി ഇല്ലാതെ പോയല്ലോ എന്നാണ്’.
ബാലന് സുഖമാണോ? അമ്മയ്ക്ക് സുഖമാണോ? അനിയന്മാര്‍ എന്തുചെയ്യുന്നു എന്നിങ്ങനെ സാന്ത്വനം വീട്ടിലെ വിശേഷങ്ങള്‍ ചോദിക്കുമ്പോള്‍ സത്യം പറഞ്ഞാല്‍ സന്തോഷമാണ്.. കാരണം ഈ സീരിയല്‍ കാണുന്ന പ്രേക്ഷകര്‍ അവരുടെ കുടുംബാംഗങ്ങള പോലെയാണ് ഞങ്ങളെ കാണുന്നത്. ഞങ്ങളുടെ ലൊക്കേഷനില്‍ പോലും സ്‌നേഹമുള്ള അനിയത്തിമാരും അനിയന്മാരുമായിട്ടാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്.

 

അന്നും ഇന്നും കാഴ്ചയില്‍ ഒരുപോലെ

ഏയ്, കാഴ്ചയില്‍ ഒരുപോലെയൊന്നുമല്ല, വ്യത്യാസമുണ്ട്. എപ്പോഴും കണ്ടുകൊണ്ടിരിക്കുന്നതുകൊണ്ട് അത് തോന്നുന്നില്ല എന്നേയുള്ളൂ. കാണാത്ത ഒരാളെ പെട്ടെന്ന് കാണുമ്പോള്‍ അയ്യോ ഒരുപാട് മാറിപ്പോയല്ലോ എന്ന് വിചാരിക്കും. പക്ഷേ എന്നെ സംബന്ധിച്ച് ചെറിയ ഗ്യാപ്പ് എടുക്കുന്നതൊഴിച്ചാല്‍ ഞാന്‍ സ്ഥിരമായി അഭിനയിക്കാറുണ്ട്. ഒന്നുരണ്ട് വര്‍ഷം അടുപ്പിച്ച് എന്നെ കാണുന്നതുകൊണ്ട് തോന്നുന്നതാണ്. കാഴ്ചയിലൊക്കെ വ്യത്യാസമുണ്ട്…

 

ആരും അസൂയപ്പെടുന്ന ദാമ്പത്യം

കണ്ണു വെയ്ക്കല്ലേ.. ഈശ്വരാനുഗ്രഹം കൊണ്ട് ജീവിതം നന്നായി പോകുന്നു. രഞ്ജിത്തേട്ടന്‍ ഒരുപാട് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതുകൊണ്ടാണല്ലോ പലതരം കഥാപാത്രങ്ങളായി നിങ്ങളുടെ മുമ്പിലേക്ക് എനിക്ക് വരാന്‍ സാധിച്ചത്.
എല്ലാവരുടെയും ജീവിതത്തിലുണ്ടാകുന്നത് പോലെ ഞങ്ങളുടെ ജീവിതത്തിലും ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകാറുണ്ട്. ചെറിയ കാര്യങ്ങള്‍ക്കുപോലും പൊട്ടിത്തെറിക്കുന്ന സ്വഭാവമാണ് എന്റേത്. ചിട്ടയായ ജീവിതശൈലിയാണ് രഞ്ജിത്തേട്ടന്റേത്. എന്റേത് നേരെ തിരിച്ചും. ഞങ്ങള്‍ തമ്മിലുള്ള വഴക്ക് കേള്‍ക്കുന്നവര്‍ വിചാരിക്കുന്നത് അല്പസമയത്തിനകം രണ്ടുപേരും അടിച്ചുപിരിയുമെന്നാണ്. പക്ഷേ ഞങ്ങള്‍ക്കിടയിലെ വഴക്ക് താഴെ ഡൈനിംഗ്‌റൂമില്‍ തീരും.

ഉള്ളില്‍ നിറയെ സ്‌നേഹമുണ്ടെങ്കിലും പുറത്ത് പ്രകടിപ്പിക്കാത്ത സ്വഭാവക്കാരനാണ് ഏട്ടന്‍. പുറത്തുനിന്ന് ഫുഡ് കഴിക്കില്ല. പുറത്തുപോയിട്ട് വരുമ്പോള്‍ എനിക്കും മോള്‍ക്കും ഫുഡ് പാഴ്‌സലായി വാങ്ങും. പക്ഷേ ഏട്ടന്‍ എത്ര മണി രാത്രിയായാലും വീട്ടില്‍ വന്നേ ഭക്ഷണം കഴിക്കൂ.

വിവാഹം കഴിഞ്ഞ് അഭിനയിക്കുന്ന നടിമാര്‍ക്കൊക്കെയും അവരുടെ കുടുംബം നല്‍കുന്ന പിന്തുണ എടുത്തുപറയേണ്ടതാണ്. കാരണം വേറെ ഒരു ജോലിയും പോലെ കൃത്യസമയം അഭിനയത്തിന്റെ കാര്യത്തില്‍ നമുക്ക് പറയാന്‍ സാധിക്കില്ല. ഷൂട്ട് കഴിയാന്‍ ചിലപ്പോള്‍ ഒരുപാട് ലേറ്റായെന്ന് വരും. അല്ലെങ്കില്‍ പുലര്‍ച്ചെയാകാം. പബ്‌ളിക് ഹോളിഡേയ്‌സോ ഞായറാഴ്ച വീട്ടുകാര്യങ്ങളൊക്കെ നോക്കി ഇരിക്കാനോ ഒന്നും പറ്റില്ല. പിന്നെ എന്നെ സംബന്ധിച്ച് ഞങ്ങളുടെ ഷൂട്ടെല്ലാം തിരുവനന്തപുരത്ത് ആയതുകൊണ്ടും ഞങ്ങളുടെ തന്നെ സ്വന്തം പ്രോജക്ട് ആയതുകൊണ്ടും എന്തെങ്കിലും അത്യാവശ്യത്തിന് വീട്ടില്‍ പോകേണ്ടതായിട്ട് വന്നാല്‍ എന്റെ ഷൂട്ട് തീര്‍ത്ത് വച്ചിട്ട് ഇറങ്ങാന്‍ പറ്റും. സാധാരണഗതിയില്‍ ഓണമാണെങ്കിലും ക്രിസ്തുമസ് ആണെങ്കിലും എപ്പിസോഡ് പോകേണ്ടിവന്നാല്‍ ഷൂട്ട് ചെയ്‌തേ മതിയാകൂ. ഇങ്ങനെയുള്ളതിനൊക്കെ മുന്നിട്ടിറങ്ങണമെങ്കില്‍ കുടുംബത്തിന്റെ പിന്തുണ കൂടിയേ തീരു.. അക്കാര്യത്തില്‍ ഞാന്‍ ഭാഗ്യവതിയാണ്. പിന്നെ ഇപ്പോ എന്റെ അമ്മയും വീട്ടിലുണ്ട്. കാരണം രാവിലെ ഷൂട്ടിംഗിനായി ഇറങ്ങി കഴിഞ്ഞാല്‍ വീട്ടിലെ കാര്യങ്ങളെല്ലാം ചിലപ്പോ എനിക്ക് നോക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അമ്മ അതൊക്കെ നന്നായി ചെയ്യുന്നതുകൊണ്ടുകൂടിയാണ് എനിക്ക് ഇങ്ങനെ സീരിയില്‍ ചെയ്യാനായി സാധിക്കുന്നത്.

 

സിനിമയിലേക്ക് ഒരു തിരിച്ചുവരവ്

ഇപ്പോ ഞാന്‍ അതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. കാരണം ഞാന്‍ കുറച്ച് ഫ്രീയായത് ഈ അടുത്ത സമയങ്ങളിലാണ്. മോള് ഡിഗ്രി കഴിഞ്ഞു. അവള്‍ക്കിപ്പോ ജോലിയായി. ഇനി ഇപ്പോ അവള് മാസ്‌റ്റേഴ്‌സ് ചെയ്യാന്‍ പോകുവാണ്. അവളുടേതായ കാര്യങ്ങള്‍ സ്വയം ചെയ്യാനുള്ള പ്രാപ്തി ഇപ്പോ മോള്‍ക്കുണ്ട്. ചെറിയ കുട്ടി ആയിരുന്നപ്പോള്‍ മോളെ വിട്ടിട്ട് ഔട്ട് ഡോര്‍ ഷൂട്ടിനൊക്കെ പോകാനും കുറച്ച്ദിവസങ്ങളൊക്കെ വീട്ടില്‍ നിന്ന് മാറിനില്‍ക്കാനുമൊക്കെ എനിക്ക് ബുദ്ധിമുട്ടായിരുന്നു. അങ്ങനെ നോക്കിയാല്‍ സീരിയല്‍ കുറച്ചുകൂടി സൗകര്യമാണ്. കാരണം ലൊക്കേഷനും വീടുമൊക്കെ തിരുവനന്തപുരത്ത് ആതുകൊണ്ട് ഷൂട്ട് കഴിഞ്ഞ് വൈകിട്ട് വീ്ട്ടിലെത്താം. പിന്നെ സിനിമയില്‍ പേരിന് വേണ്ടി അഭിനയിക്കേണ്ട കാര്യമില്ലല്ലോ.. നല്ലത് വന്നാല്‍ നോക്കാം എന്നേയുള്ളൂ. ഓരോരുത്തര്‍ക്കും ഓര്‍ത്തിരിക്കാന്‍ പറ്റിയ മികച്ച കഥാപാത്രങ്ങള്‍ എനിക്ക് ടെലിവിഷന്‍ സീരിയലില്‍ ചെയ്യാന്‍ പറ്റി.

 

ഓണ വിശേഷങ്ങള്‍?

എല്ലാ ഓണക്കാലവും സന്തോഷം തരുന്നതാണല്ലോ.. കുടുംബത്തിനായും ബന്ധുക്കള്‍ക്കായും സുഹൃത്തുക്കള്‍ക്കായുമൊക്കെ കുറച്ച് ദിവസങ്ങള്‍ സന്തോഷത്തോടെ ചിലവഴിക്കുന്നതല്ലേ ഓണക്കാലം. സാധാരണയായി എവിടെയെങ്കിലും പോയിട്ട് വരുമ്പോള്‍ അടുത്ത ഓണത്തിന് കാണാം എന്നല്ലേ പറയുന്നത്. ഓരോ ഓണവും ഓരോ തരത്തില്‍ പ്രിയപ്പെട്ടതാണ്.

 

 

കുടുംബങ്ങള്‍ തമ്മിലുള്ള ഒത്തുചേരലുകളും ഉണ്ടാകണമല്ലോ. അതുകൊണ്ട് എല്ലാവരെയും പോലെ ഞങ്ങളും സദ്യയുണ്ടാക്കി കഴിച്ചിട്ട് രഞ്ജിത്തേട്ടന്റെ നാടായ പത്തനംതിട്ടയിലേക്ക് പോകും. അവിടെ ഏട്ടന്റെ സഹോദരനും കുടുംബവുമുണ്ട്. പിന്നെ കുടുംബാംഗങ്ങളൊക്കെ വീട്ടിലേക്ക് വരും. പൊതുവെ എല്ലാക്കൊല്ലവും അങ്ങനെതന്നെയാണ്.

കഴിഞ്ഞ വര്‍ഷത്തെ ഓണത്തിനൊന്നും ക്ലാസുള്ളതുകൊണ്ട് മോള്‍ക്ക് വരാന്‍ പറ്റിയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ മാത്രമായിട്ടുള്ള ഓണാഘോഷമേ ഉണ്ടായിരുന്നുള്ളൂ. ഇത്തവണ മോള്‍ വീട്ടിലുണ്ട്. മാത്രമല്ല, ഓണത്തിന്റെ സമയത്തൊക്കെ സാന്ത്വനത്തിന്റെ ഷൂട്ടിംഗുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎ ഒളിപ്പിച്ചത് മലദ്വാരത്തിൽ; വിനു പിടിയിലായത് ഇങ്ങനെ

തൃശൂർ: വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎ ഒളിപ്പിച്ചത് മലദ്വാരത്തിൽ, എന്നിട്ടും യുവാവ് കുടുങ്ങി....

തിരുവനന്തപുരത്ത് ദന്ത ഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ദന്ത ഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കൊറ്റാമത്ത്...

കൊല്ലത്ത് കാണാതായ 13 കാരിയെ കണ്ടെത്തി; സുരക്ഷിതയെന്ന് കുട്ടി

കൊല്ലം: കൊല്ലം ആവണീശ്വരത്ത് നിന്ന് ഇന്നലെ കാണാതായ 13 കാരിയെ കണ്ടെത്തി....

സാമ്പത്തിക തർക്കം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് സുഹൃത്ത്

പാലക്കാട് : വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് അടുത്ത സുഹൃത്ത്. വടക്കഞ്ചേരി മംഗലം...

അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു; ദൃശ്യങ്ങൾ പുറത്ത്

കൊളറാഡോ: അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു. ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് തീപിടുത്തം...

മൂലൻസ് ഗ്രൂപ്പ് വിദേശത്തേക്ക് പണം കടത്തി! ഇ.ഡി അന്വേഷണം; ആരോപണങ്ങൾക്ക് പിന്നിൽ സ്വത്ത് തർക്കമോ?

അങ്കമാലി: കച്ചവട ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പണം കടത്തിയിട്ടില്ലെന്ന് മൂലൻസ് ഗ്രൂപ്പ്. ഫെമ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!