web analytics

എയ്‌റ്റ് പാക്കിന് 5 കോടി! – കുത്തിവെപ്പിലൂടെ ‘അബ്സ്’ നിർമ്മിച്ച് ഗിന്നസിലേക്ക് യുവാവ്”

ബീജിങ്: ശരീരശില്പികളെ പോലും അമ്പരപ്പിക്കുന്ന രീതിയിൽ, ‘എയ്‌റ്റ് പാക്ക്’ അബ്സ് നേടുന്നതിനായി നാല് ദശലക്ഷം യുവാൻ ഏകദേശം 5 കോടി രൂപ ചെലവഴിച്ച ചൈനീസ് യുവാവിന്റെ വിചിത്ര പരീക്ഷണം സോഷ്യൽ മീഡിയയിൽ വൈരലാകുന്നു.

ഹൈലൂരോണിക് ആസിഡ് കുത്തിവെപ്പ്; വിദഗ്ധർ മുന്നറിയിപ്പ്

വടക്കുകിഴക്കൻ ചൈനയിലെ ഹീലോങ്ജിയാങ് പ്രവിശ്യയിൽ നിന്നുള്ള ആൻഡി ഹാവോ ടിയാനൻ എന്ന യുവാവാണ്, ഹൈലൂറോണിക് ആസിഡ് കുത്തിവെപ്പുകൾ മുഖേന ‘സർജിക്കൽ എബ്സ്’ നേടിയതായി അവകാശപ്പെടുന്നത്.

സാധാരണ ജിം പരിശീലനവും കഠിനമായ വ്യായാമപരിശീലനവും വഴിയല്ല, പകരം ഹൈലൂറോണിക് ആസിഡ് ഇഞ്ചക്ഷൻ മുഖേനയാണ് അബ്സിന് ആകൃതിയുണ്ടാക്കിയതെന്ന് ഹാവോ പറയുന്നു.

10,000 കുത്തിവെപ്പുകൾ കൂടി ലക്ഷ്യം

ചൈനയിൽ ഇത്തരത്തിൽ കൃത്രിമ എയ്റ്റ് പാക്ക് നേടുന്ന ആദ്യ വ്യക്തി താനാണെന്നും അതിനായി ഇനിയും 10,000 കുത്തിവെപ്പുകൾ നടത്താൻ തന്നെ തയ്യാറാക്കിയിരിക്കുന്നുവെന്നും വെളിപ്പെടുത്തി.

ഏകദേശം 1 ലക്ഷം ഫോളോവേഴ്സ് ഉള്ള ഹാവോ, മുമ്പും തോളിലും നെഞ്ചിലും വയറിലുമൊക്കെ 40 ഡോസ് ഹൈലൂറോണിക് ആസിഡ് കുത്തിവയ്ക്കാൻ വൻതുക മുടക്കിയിരുന്നു.

ചര്‍മ്മത്തിലെ ഈർപ്പം നിലനിർത്താൻ, സന്ധികളെ ലൂബ്രിക്കേറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഈ ആസിഡ്, ശരീരത്തിൽ സ്വാഭാവികമായി തന്നെ ഉണ്ടെങ്കിലും, ഇത്തരത്തിലുള്ള അമിത കുത്തിവെപ്പുകൾ ആരോഗ്യത്തിന് വലിയ അപകടമാണെന്ന് വിദഗ്ധരും നെറ്റിസൺസും മുന്നറിയിപ്പ് നൽകുന്നു.

വ്യായാമത്തിലൂടെ എനിക്ക് പേശീബലം വർധിപ്പിക്കാൻ കഴിഞ്ഞില്ല. അതിനാലാണ് വേറൊരു മാർഗം തിരഞ്ഞെടുക്കാൻ നിർബന്ധിതനായത് എന്ന് ഹാവോ പറയുന്നു.

ഡയാലിസിസിന് ധനസഹായം; സർക്കാർ ഡോക്ടർമാർ തടസം നിൽക്കുന്നതായി പരാതി; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

ഗിന്നസ് റെക്കോർഡിനായി അപേക്ഷിക്കാനൊരുങ്ങുന്നു

തന്റെ ഈ “ബോഡി ആർട്ട് പരീക്ഷണം” അടുത്ത് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഉൾപ്പെടുത്താൻ അപേക്ഷിക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗന്ദര്യത്തിനായി ആരോഗ്യത്തിന് വില കൊടുക്കുകയോ?

വൈരലായ ഈ ട്രെൻഡ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുമ്പോൾ, കൃത്രിമ സൗന്ദര്യത്തിന്റെ വിലയും അപകടവും എന്നതിനെക്കുറിച്ച് വീണ്ടും ചോദ്യങ്ങൾ ഉയരുന്നു.

സ്വാഭാവിക ഫിറ്റ്‌നസ് പാതയെ പുകഴ്‌ത്തുന്നവരും, പണംകൊണ്ട് പേശികൾ വാങ്ങാം, പക്ഷേ ആരോഗ്യവും കരുത്തും വാങ്ങാനാവില്ല എന്ന് വിമർശിക്കുന്നവരുമാണ് ഭൂരിഭാഗം.

English Summary

A Chinese man, Andy Hao Tianan, spent nearly 5 crore INR to achieve artificial eight-pack abs through hyaluronic acid injections instead of exercise. He claims to be the first in China to do so and plans 10,000 injections, aiming for a Guinness World Record. The trend has sparked strong criticism due to serious health risks.

spot_imgspot_img
spot_imgspot_img

Latest news

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

കൊച്ചിയിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്നർ ഭാഗങ്ങൾ കോവളത്ത്

കൊച്ചിയിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്നർ ഭാഗങ്ങൾ കോവളത്ത് തിരുവനന്തപുരം: മേയ് 25ന് കടലിൽ...

ഡൽഹിയിൽ കാർ പൊട്ടിത്തെറിച്ച നിമിഷം: സ്ഫോടനത്തിന്റെ പുതിയ വിഡിയോ പുറത്ത്: വീഡിയോ കാണാം

ഡൽഹിയിൽ കാർ പൊട്ടിത്തെറിച്ച സ്ഫോടനത്തിന്റെ പുതിയ വിഡിയോ പുറത്ത് ന്യൂഡൽഹിയിൽ നടന്ന...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ബോളിവുഡ് ഇതിഹാസം ധർമേന്ദ്ര ആശുപത്രി വിട്ടു; ആരോഗ്യനില മെച്ചപ്പെട്ടതായി കുടുംബം

ബോളിവുഡ് ഇതിഹാസം ധർമേന്ദ്ര ആശുപത്രി വിട്ടു മുംബൈ∙ ദിവസങ്ങളായി ചികിത്സയിൽ കഴിയുകയായിരുന്ന ബോളിവുഡ്...

ഭൂട്ടാൻ വാഹനക്കടത്ത്: ആദായ നികുതി രേഖകൾ ഹാജരാക്കണമെന്ന് ഉടമകളോട് ഇ.ഡി

ഭൂട്ടാൻ വാഹനക്കടത്ത്: ആദായ നികുതി രേഖകൾ ഹാജരാക്കണമെന്ന് ഉടമകളോട് ഇ.ഡി കൊച്ചി: ഭൂട്ടാൻ...

എൽഡിഎഫ് വിടുന്ന കാര്യം ആലോചനയിൽ പോലുമില്ലെന്ന് എം.വി. ശ്രേയാംസ് കുമാർ

എൽഡിഎഫ് വിടുന്ന കാര്യം ആലോചനയിൽ പോലുമില്ലെന്ന് എം.വി. ശ്രേയാംസ് കുമാർ കോഴിക്കോട്: യുഡിഎഫ്...

Related Articles

Popular Categories

spot_imgspot_img