‘മിശ്രവിവാഹിതരുടെ മക്കള്‍ക്ക് മാതാവിന്റെ ജാതിയിലെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ട്’

കൊച്ചി : മിശ്രവിവാഹിതരുടെ മക്കള്‍ക്ക് മാതാവിന്റെ ജാതിയിലെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി. ബികോം ബിരുദ വിദ്യാര്‍ത്ഥിനിക്ക് ആനുകൂല്യത്തിന് അര്‍ഹതയില്ലെന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ട്രെയിനിംഗ് ആന്‍ഡ് ഡെവലപ്മെന്റിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി. സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് വിജു എബ്രഹാമിന്റേതാണ് വിധി.

പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പണിയ സമുദായത്തിലെ അംഗമാണ് ഹര്‍ജിക്കാരിയായ വിദ്യാര്‍ത്ഥിനിയുടെ അമ്മ. അച്ഛന്‍ ഓര്‍ത്തഡോക്സ് സിറിയന്‍ ക്രിസ്ത്യന്‍ വിഭാഗാംഗവുമാണ്. ഹര്‍ജിക്കാരി ജാതി സര്‍ട്ടിഫിക്കറ്റിനായി നല്‍കിയ അപേക്ഷ തൃശ്ശൂര്‍ തഹസില്‍ദാര്‍ നിരസിക്കുകയായിരുന്നു. പണിയ സമുദായത്തില്‍ നിന്ന് അകന്നുകഴിയുകയാണ് എന്ന ന്യായമുയര്‍ത്തിയാണ് അപേക്ഷ തഹസില്‍ദാര്‍ തള്ളിയത്.

ജനനം മുതല്‍ പണിയ കോളനിയിലാണ് താമസമെന്നും സര്‍ക്കാര്‍ പണിയ സമുദായത്തിന് നല്‍കിയ സഹായത്തോടെയാണ് വീട് വെച്ചതെന്നും ഹര്‍ജിക്കാരി കോടതിയെ അറിയിച്ചു. പട്ടികവര്‍ഗ്ഗ വിഭാഗത്തിനായുള്ള അരി വിതരണം ഉള്‍പ്പടെ വാങ്ങുന്നവരാണെന്നും ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ വാദിച്ചു. പണിയ സമുദായത്തിനൊപ്പമാണ് ഹര്‍ജിക്കാരി വളര്‍ന്നതെന്ന ഊര് മൂപ്പന്റെ സാക്ഷ്യപത്രവും ഹര്‍ജിക്കാരി കോടതിയില്‍ ഹാജരാക്കി.

സാമൂഹിക പശ്ചാത്തലം സംബന്ധിച്ച അന്വേഷണം നടത്തിയ കിര്‍ത്താഡ്സ് വിദ്യാര്‍ത്ഥിനിക്ക് എതിരായ റിപ്പോര്‍ട്ടാണ് നല്‍കിയത്. പണിയ സമുദായത്തിന്റെ ആനുകൂല്യത്തിന് അര്‍ഹതയില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാതെയാണ് കിര്‍ത്താഡ്സിന്റെ റിപ്പോര്‍ട്ടെന്ന് ഹര്‍ജിക്കാരി കോടതിയെ അറിയിച്ചു. കിര്‍ത്താഡ്സിന്റെ റിപ്പോര്‍ട്ട് തള്ളിയ കോടതി ഹര്‍ജിക്കാരിയുടെ ഭാഗം കൂടി കേട്ടശേഷം തീരുമാനമെടുക്കാനും നിര്‍ദ്ദേശിച്ചു.

അതേസമയം ഹര്‍ജിക്കാരിയുടെ ആവശ്യത്തെ സര്‍ക്കാരിന്റെ അഭിഭാഷകന്‍ എതിര്‍ത്തു. വസ്തുതകള്‍ മറച്ചുപിടിച്ചാണ് ഹര്‍ജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരിയുടെ അമ്മയുടെ മാതാപിതാക്കള്‍ ക്രിസ്ത്യന്‍ യാക്കോബായ വിഭാഗത്തില്‍ നിന്നുള്ളവരാണ്. സ്‌കൂള്‍ രേഖകളില്‍ ഇങ്ങനെയാണ് രേഖപ്പെടുത്തിയതെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. മിശ്രവിവാഹിതരുടെ മക്കള്‍ക്ക് മാതാപിതാക്കളില്‍ സാമൂഹികമായി പിന്നോക്കം നില്‍ക്കുന്നയാളുടെ ജാതി സ്വീകരിക്കാം എന്നാണ് ഹൈക്കോടതിയുടെ മുന്‍ ഉത്തരവ്. ഈ വാദം കൂടി പരിഗണിച്ചാണ് ഹര്‍ജിക്കാരിക്ക് അനുകൂലമായ ഹൈക്കോടതി വിധി.

 

spot_imgspot_img
spot_imgspot_img

Latest news

കേരളത്തിൽ യു.ഡിഎഫിന്റെ നിഴൽ മന്ത്രിസഭ…

തിരുവനന്തപുരം: നിഴൽ മന്ത്രിസഭ, 2018ലാണ് ഇത്തരമൊരു ആശയത്തെപറ്റി കേരളം കേൾക്കുന്നത്.സംസ്ഥാനത്തിന് അധികം...

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

സോഷ്യൽ മീഡിയ താരം ജുനൈദ് മരിച്ചു

മലപ്പുറം: വാഹനാപകടത്തിൽ സോഷ്യൽ മീഡിയ താരം ജുനൈദ്(32) മരിച്ചു. മലപ്പുറം തൃക്കലങ്ങോട്...

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

Other news

ഒരു വർഷം നീണ്ട ക്രൂരത;പത്തുവയസുകാരിക്ക് നേരെ 57 കാരന്‍റെ അതിക്രമം

കായംകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. പത്തുവയസ്...

മിമിക്രിക്കാർ തീവണ്ടിയുടെ കട കട ശബ്ദമെടുക്കാൻ ഇനി പാടുപെടും; അമേരിക്കൻ മെഷീൻ പണി തുടങ്ങി

കണ്ണൂർ: ഇപ്പോൾ ആ പഴയ കടകട ശബ്ദമില്ല. ചാഞ്ചാട്ടമില്ല. രാകിമിനുക്കിയ പാളത്തിലൂടെ...

ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് സാധനങ്ങളുടെ വില്പന തടയണം; റിപ്പോർട്ട് ചെയ്യാൻ മൊബൈൽ ആപ്പ്

കൊച്ചി: ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് സാധനങ്ങളുടെ വില്പന തടയാൻ കർശനനടപടി വേണമെന്ന് ഹൈക്കോടതി. നിയമപരമായി...

പൊള്ളുന്ന ചൂടിന് ആശ്വാസം; ഈ ഏഴു ജില്ലകളിൽ മഴ പെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നതിനിടെ ആശ്വാസമായി മഴ പ്രവചനം. കേരളത്തിൽ ഇന്ന്...

യു.കെ.യിൽ വിദ്യാർഥിയെ പീഡനത്തിനിരയാക്കി: അധ്യാപികയ്ക്ക് കിട്ടിയ ശിക്ഷ കഠിനം…!

യു.കെ.യിൽ കൗമാരക്കാരനായ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയ്ക്ക് ജീവപരന്ത്യം തടവ് ലഭിച്ചു....

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നഴ്‌സിന് നേരെ കയ്യേറ്റ ശ്രമം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നഴ്സിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!