കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ഒരുമിച്ച് താമസിക്കുകയായിരുന്ന ഇരുപത്തിയെട്ടുകാരനായ യുവാവും പെണ്‍കുട്ടിയുമായി ബാലവിവാഹം കഴിച്ചതായി പൊലീസ് കണ്ടെത്തിയതായി വിവരം. 15 വയസുള്ള തമിഴ്‌നാട് സ്വദേശിയായ പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ബാലവിവാഹം നടന്നതായി ചൊവ്വാഴ്ച എലത്തൂര്‍ പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് ഇവരെ കണ്ടെത്തുകയും 15കാരിയായ പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റുകയും ചെയ്തു. അതേസമയം എന്നാണ് വിവാഹം നടന്നതെന്നോ എവിടെ വച്ചാണെന്നോ വ്യക്തമല്ല. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എലത്തൂര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
Read also:തൊടുപുഴ കരിങ്കുന്നത്ത് കണ്ട അജ്ഞാത ജീവിയെ ചുറ്റിപ്പറ്റി ദുരൂഹത; പുലിയെന്നു സംശയം; ഭയത്തിൽ നാട്ടുകാർ