web analytics

13 കാരനെക്കൊണ്ട് ബാലവേല ചെയ്യിച്ചു; കോട്ടയം ശാസ്ത്രി റോഡിലെ ഹോട്ടലിനെതിരെ കർശന നടപടിയുമായി തൊഴിൽ വകുപ്പ്

ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ ഹോട്ടലുകളിൽ തൊഴിൽ വകുപ്പു നടത്തിയ പരിശോധനയിൽ ബാലവേല കണ്ടെത്തി. കോട്ടയം ശാസ്ത്രി റോഡിൽ പ്രവർത്തിക്കുന്ന 12 ടു 12 ബാർ ബി ക്യു ഇൻ എന്ന സ്‌ഥാപനത്തിലാണ് 13 വയസുള്ള ആൺകുട്ടിയെ ജോലി ചെയ്യിക്കുന്നതായി കണ്ടെത്തിയത്. (child labour found in hotel in kottayam)

സ്ഥാപനത്തിനെതിരേ കോട്ടയം രണ്ടാം സർക്കിൾ അസിസ്റ്റൻ്റ് ലേബർ ഓഫീസർ നിയമ നടപടികൾ സ്വീകരിച്ചു വരികയാണ്.
കുട്ടിയെ ബാലവേലയിൽ നിന്നു മോചിപ്പിച്ചു. വരും ദിവസങ്ങളിലും വിവിധ മേഖലകളിലെ സ്ഥാപനങ്ങളിൽ ബാലവേല നടക്കുന്നുണ്ടോ എന്നത് സംബന്ധിച്ച പരിശോധനകൾ തുടരും.

സ്ഥാപനങ്ങളിൽ ബാലവേല നടക്കുന്നുണ്ടോ എന്നു പരിശോധിക്കുന്നതിനും അവബോധം നൽകുന്നതിനുമായി ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) എം. ജയശ്രീയുടെ നേതൃത്വത്തിൽ അസി.ലേബർ ഓഫീസർമാർ, ചൈൽഡ് ലൈൻ എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്.

നിയമലംഘനം കണ്ടെത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണെന്നു ജില്ലാ ലേബർ ഓഫീസർ (E) എം. ജയശ്രീ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img