തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ കനത്ത തോൽവിയിൽ ഒരു വാക്ക് പോലും ഉരിയാടാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ആലത്തൂർ മണ്ഡലത്തിലൊഴികെ ബാക്കി എല്ലായിടത്തും എൽഡിഎഫ് തോൽവിയ്ക്ക് വഴങ്ങേണ്ടി വന്നു. സിറ്റിങ് സീറ്റായ ആലപ്പുഴ വരെ നഷ്ടപ്പെട്ടു. എന്നാൽ കേരളത്തിലെ തോൽവിയെക്കുറിച്ചോ ദേശീയതലത്തിലെ ഇന്ത്യാ സഖ്യത്തിന്റെ മുന്നേറ്റത്തെ കുറിച്ചോ, എൻഡിഎയുടെ ജയത്തെ കുറിച്ചോ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.
എന്നാൽ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ തൊട്ടടുത്ത ദിവസമായ ജൂൺ 5ന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പോസ്റ്റ് മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തെ തോൽവി സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കി. ശരിയായ പരിശോധന നടത്തി ആവശ്യമായി തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകുമെന്നും ജനവിധി അംഗീകരിക്കുന്നുവെന്നുമായിരുന്നു തോൽവിയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതികരിച്ചത്.
Read Also: നേടിയത് 3 ലക്ഷത്തിലധികം വോട്ടുകള്‍; കേരളത്തിൽ ബിജെപിയുടെ യശസ്സ് ഉയർത്തി ‘ത്രി മൂർത്തികൾ’
Read Also: തിരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായത് ഇടതിന്; സിപിഐഎമ്മിന്റെ ദേശീയ പാർട്ടി പദവി തുലാസിലോ?