web analytics

ഒരു മണിക്കൂർ നാൽപതു മിനിറ്റ്…. നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി; ചേർത്ത് പിടിച്ചത് എഡിജിപി എംആർ അജിത് കുമാറിനെയും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയേയും; തള്ളിപ്പറഞ്ഞത് അൻവറിനേയും മാധ്യമങ്ങളേയും

തിരുവനന്തപുരം: ഗുരുതര ആരോപണങ്ങൾ നേരിടുന്ന പൊളിറ്റിക്കൽ സെക്രട്ടറി പികെ ശശിക്ക് മുഖ്യമന്ത്രിയുടെ പൂർണ പിന്തുണ. Chief Minister’s full support to Political Secretary PK Shashi who is facing serious allegations

മാതൃകാ പരമായ പ്രവർത്തനം നടത്തുന്ന ആളാണ് പികെ ശശിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശശി ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പിവി അൻവർ എംഎൽഎയെ മുഖ്യമന്ത്രി പൂർണമായും തള്ളി പറഞ്ഞു.

ഫോൺ വിളി പുറത്തു വിടുന്നത് ഒരു പൊതു പ്രവർത്തകൻ ചെയ്യാൻ പാടില്ലാത്ത കാര്യമാണ്. ഇതാണ് അൻവർ ചെയ്യുന്നത്. ഇടതുപക്ഷ പശ്ചാത്തലമല്ല പിവി അൻവറിനുള്ളത്. അൻവർ വന്ന വഴി കോൺഗ്രസിന്റെതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം എഡിജിപി എംആർ അജിത്കുമാറിനെ തത്കാലം സ്ഥാനത്ത് നിന്ന് മാറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ നടപടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു മണിക്കൂർ നാൽപതു മിനിറ്റ്…. ഏറെ നാളുകൾക്ക് ശേഷമാണു മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്ത സമ്മേളനം ഇത്രയൂം നേരം നീണ്ടു നിൽക്കുന്നത്. ചോദ്യങ്ങൾക്ക് ഓരോന്നായി ഉത്തരം പറഞ്ഞ് തന്റെ ഭാഗം വ്യക്തമാക്കുകയായിരുന്നു മുഖ്യൻ. 

ആദ്യത്തെ ഒരു മണിക്കൂർ മാധ്യമങ്ങൾക്ക് നേരെ വിമർശനങ്ങൾ ഉന്നയിച്ച മുഖ്യൻ പിന്നെ ചേർത്ത് പിടിച്ചത് എഡിജിപി എംആർ അജിത് കുമാറിനെയും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയേയും ആയിരുന്നു. അതിനിടെ തള്ളിപ്പറഞ്ഞതോ എഡിജിപിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച പി വി അൻവർ എംഎൽഎയെയും.

നിരവധി ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയേയും ക്രമസമാധാന ചുമതലയുളള എഡിജിപി എംആർ അജിത് കുമാറിനേയും ചേർത്ത് പിടിച്ച് ആയിരുന്നു മുഖ്യമന്ത്രി മാധ്യങ്ങൾക്ക് മുന്നിൽ സംസാരിച്ചത്. പി ശശി ഒരു തെറ്റും ചെയ്തിട്ടില്ല. 

ആരോപണങ്ങളുടെ പേരിൽ ആരെയും മാറ്റാനാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിയമപ്രകാരമല്ലാത്ത ഒരു കാര്യങ്ങളും ശശി ചെയ്യില്ല തന്നെ വഴിവിട്ട് സഹായിക്കാൻ അജിത് കുമാറിനല്ല ആർക്കും കഴിയില്ല. അങ്ങനെ സഞ്ചരിക്കുന്ന ഒരാളല്ല താനെന്നും പിണറായി പറഞ്ഞു.

എഡിജിപിക്ക് എതിരെ അന്വേഷണ റിപ്പോർട്ട് വന്നതിനു ശേഷം അതിനനുസരിച്ച് ആയിരിക്കും തീരുമാനം. നടപടി വേണമോ വേണ്ടയോ എന്ന് ആരോപണ വിധേയൻ ആര് എന്നതിൻ്റെ അടിസ്ഥാനത്തിലല്ല തീരുമാനിക്കുന്നത്. ഉന്നയിക്കപ്പെടുന്ന വിഷയങ്ങളുടേയും തെളിവുകളുടെയും അടിസ്ഥാനമാക്കിയായിരിക്കും നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

പൂരം അലങ്കോലമായ വിഷയത്തിൽ തെറ്റായ വിവരം നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് ആസ്ഥാനത്തെ പബ്ലിക് ഇൻഫർമേഷൻ ഓഫീസറായ ഡിവൈഎസ്പി എംഎസ് സന്തോഷിനെ സസ്പെൻഡ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൂരം കലക്കിയതുമായി ബന്ധപ്പട്ട അന്വേഷണം അഞ്ചുമാസം കഴിഞ്ഞിട്ടും പൂർത്തീകരിച്ച് റിപ്പോർട്ട് നൽകാത്തതിൽ മുഖ്യമന്ത്രി പ്രതികരിച്ചില്ല. എഡിജിപി അജിത് കുമാറിനാണ് ഇതിന്‍റെ അന്വേഷണ ചുമതല.

പി ശശിക്കും എഡിജിപിക്കും എതിരെ ആരോപണമുന്നയിച്ച പിവി അൻവറിനെയും രൂക്ഷമായ ഭാഷയിൽ മുഖ്യമന്ത്രി വിമർശിച്ചു. പൊതുപ്രവർത്തകർ ചെയ്യാൻ പാടില്ലാത്തതാണ് എംഎൽഎ ചെയ്തത്. പരാതി പറയേണ്ടിയിരുന്നത് മാധ്യമങ്ങളോട് ആയിരുന്നില്ല. പാർട്ടിയെയാണ് അദ്ദേഹം കാര്യങ്ങൾ ബോധിപ്പിക്കേണ്ടത്.

ആദ്യ ദിവസം വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെ തന്നെ അൻവറിനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചെങ്കിലും മറുപടി നൽകിയില്ല. ഫോണിൽ ബന്ധപ്പെടാനും തയ്യാറായില്ല. രണ്ടാം ദിവസവും മൂന്നാം ദിവസവും ബന്ധപ്പെടാൻ ശ്രമിച്ചു. 

മൂന്നാം ദിവസവും അദ്ദേഹം മാധ്യമങ്ങളെയാണ് കണ്ടത്. അതിന് ശേഷമാണ് എന്നെ വന്ന് കണ്ടത്. 5 മിനിറ്റ് സംസാരിച്ചു. അത്രയേ ഉണ്ടായിട്ടുളളു. ഫോൺ ചോർത്തിയത് പൊതു പ്രവർത്തകനെന്ന നിലയിൽ ചെയ്യാൻ പാടില്ലാത്തതായിരുന്നു. അൻവറിന് ഇടതുപക്ഷ പശ്ചാത്തലമില്ല. കോൺഗ്രസിൽ നിന്നും വന്നയാളാണ്. അൻവർ പരസ്യ പ്രതികരണം തുടർന്നാൽ ഞാനും തുടരുമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

അതേസമയം വയനാട്ടില്‍ ദുരന്തത്തില്‍പെട്ട എല്ലാവര്‍ക്കും സര്‍ക്കാര്‍ സഹായം ഉറപ്പാക്കി എന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തില്‍പെട്ടവരുടെ ആശ്രിതര്‍ക്ക് 6 ലക്ഷം രൂപ വീതം നല്‍കി. 173 പേരുടെ സംസ്‌കാരചടങ്ങുകള്‍ക്കായി കുടുംബത്തിന് 10000 രൂപ വീതം നല്‍കി. 

പരുക്കേറ്റ് ഒരാഴ്ചയിലേറെ ആശുപത്രിയില്‍ തുടര്‍ന്ന 26 പേര്‍ക്ക് 17,16,000 രൂപ സഹായം നല്‍കി. 1013 കുടുംബങ്ങള്‍ക്ക് അടിയന്തരമായി 10000 രൂപ വീതം സഹായം നല്‍കി. 1694 പേര്‍ക്ക് 30 ദിവസം 300 രൂപ വീതം നല്‍കി. 33 കിടപ്പുരോഗികള്‍ക്ക് 2,97,000 രൂപ നല്‍കി. 722 കുടുംബങ്ങള്‍ക്ക് പ്രതിമാസവാടക 6000 രൂപ നല്‍കി.

‘‘പെട്ടെന്നു കേള്‍ക്കുന്ന ആരും ഞെട്ടിപ്പോകുന്ന കണക്കാണ് മാധ്യമങ്ങള്‍ കൊടുത്തത്. വയനാട് വിഷയത്തില്‍ കേന്ദ്രത്തിന് സര്‍ക്കാര്‍ കള്ളക്കണക്ക് കൊടുത്തുവെന്ന ആരോപണം പ്രതിപക്ഷവും ഉന്നയിച്ചു. കേരളം കണക്കുകള്‍ പെരുപ്പിച്ച് അനർഹമായ കേന്ദ്രസഹായം നേടാന്‍ ശ്രമിക്കുന്നുവെന്ന വ്യാജകഥ ഒരു വിഭാഗം ജനങ്ങളുടെ മനസില്‍ കടന്നുകയറി. കേരളവും അവിടുത്തെ ജനങ്ങളും ലോകമാകെ അപമാനിക്കപ്പെട്ടു. വ്യാജവാര്‍ത്തകളുടെ പിന്നിലുള്ള അജന്‍ഡ നാടിന് എതിരെയുളളതാണ്.’’ – മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ ചരിത്രത്തില്‍ താരതമ്യമില്ലാത്ത ദുരന്തമാണ് വയനാട് മേപ്പാടിയിലുണ്ടായത്. അടിയന്തര ധനസഹായം ലഭിക്കാനായി കേരളം കേന്ദ്രത്തിന് മെമ്മോറാണ്ടം സമര്‍പ്പിച്ചു. അതിലെ കണക്കുകള്‍ ചെലവിന്റെ കണക്കായി വ്യഖ്യാനിച്ചാണ് തെറ്റായ വാര്‍ത്ത ഉണ്ടായത്. 

ഏതു വിധേനയും സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ത്വരയില്‍ ദുരന്തത്തിന് ഇരയായ മനുഷ്യരെയാണ് ദ്രോഹിച്ചിരിക്കുന്നത്. ദുരന്തനിവാരണ സംവിധാനങ്ങളുടെയും ദുരിതാശ്വാസനിധികളുടെയും വിശ്വാസ്യത തകര്‍ക്കാനായി നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ വലിയ പ്രത്യാഘാതമാണ് സമൂഹത്തിലുണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘‘കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടു തയാറാക്കിയ മെമ്മോറാണ്ടമാണ് കേരളം തയാറാക്കിയത്. അതിനെ കള്ളക്കണക്കും ധൂര്‍ത്തുമാണെന്ന് തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാരിനെതിരെ തിരിക്കാനുള്ള ശ്രമമാണ് നടന്നത്. ഒരു കുടുംബത്തിന്റെ വരവ് ചെലവ് കണക്കാക്കുന്ന ലളിത യുക്തിയിലാണ് ഒരു മഹാദുരന്തത്തിന്റെ മെമ്മോറാണ്ടത്തെ അവലോകനം ചെയ്തത്. 

കേന്ദ്രമാനദണ്ഡപ്രകാരം മാത്രമേ സഹായം ചോദിക്കാനാവൂ. വിവിധ സര്‍ക്കാരുകള്‍ പല ദുരന്തഘട്ടത്തിലും തയറാക്കി സമര്‍പ്പിച്ച മെമ്മോറാണ്ടം വെബ്‌സൈറ്റില്‍ ഉണ്ട്. യുഡിഎഫ് സര്‍ക്കാരുകള്‍ സമര്‍പ്പിച്ച മെമ്മോറാണ്ടം ധൂര്‍ത്താണെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ. വരള്‍ച്ച മുതല്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് വരെ പരമാവധി കേന്ദ്ര സഹായം നേടണമെന്നാണ് അന്നത്തെ പ്രതിപക്ഷം വരെ പറഞ്ഞത്. മെമ്മോറാണ്ടം തയറാക്കുന്നത് മന്ത്രിമാരല്ല, പരിശീലനം ലഭിച്ച വിദഗ്ധരാണ്.

 അതിനെ കള്ളക്കണക്കായി അവതരിപ്പിച്ചു. പല സാധ്യതകള്‍ വിലയിരുത്തി വേണം ഓരോ കണക്കും തയാറാക്കാന്‍. എസ്‌ഡിആർഎഫിന്റേത് വളരെ ഇടുങ്ങിയ മാനദണ്ഡമാണ്. അതുപ്രകാരം 219 കോടി മാത്രമേ ചോദിക്കാനാവൂ. യഥാര്‍ഥ നഷ്ടം 1200 കോടി രൂപയില്‍ അധികമാണെന്നു കണക്കാക്കിയിരുന്നു. ദുരന്ത മേഖലയെ പുനര്‍നിര്‍മിക്കാന്‍ 2200 കോടി രൂപ വേണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം’’– മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയ കണക്കുകൾ

ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതരായ 131 കുടുംബങ്ങള്‍ക്ക് 6 ലക്ഷം രൂപ വീതം നല്‍കി. എസ്ഡിആര്‍എഫില്‍നിന്ന് 4 ലക്ഷവും സിഎംഡിആര്‍.എഫില്‍ നിന്ന് 2 ലക്ഷവും വീതമാണ് നല്‍കിയത്. ഇതിനായി എസ്.ഡി.ആര്‍.എഫില്‍നിന്ന് 5,24,00,000 രൂപയും സി.എം.ഡി.ആര്‍.എഫില്‍ നിന്ന് 2,62,00,000 രൂപയും ചെലവഴിച്ചു.
മരിച്ച 173 പേരുടെ സംസ്കാര ചടങ്ങുകള്‍ക്കായി കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതം നല്‍കി.

ദുരന്തത്തില്‍ ഗുരുതരമായി പരുക്കേറ്റ് ഒരാഴ്ചയിലേറെ ആശുപത്രിയിൽ കഴിഞ്ഞ 26 പേര്‍ക്ക് 17,16,000 രൂപ സഹായമായി നല്‍കി. ഇതില്‍ 4,16,000 രൂപ എസ്ഡിആര്‍എഫില്‍നിന്നും 13 ലക്ഷം രൂപ സിഎംഡിആര്‍എഫില്‍ നിന്നുമാണ് അനുവദിച്ചത്.
ഒരാഴ്ചയില്‍ താഴെ മാത്രം ആശുപത്രിയില്‍ കഴിഞ്ഞ 8 പേര്‍ക്കായി എസ്ഡിആര്‍എഫില്‍നിന്ന് 43,200 രൂപയും സിഎംഡിആര്‍എഫില്‍നിന്ന് 4 ലക്ഷം രൂപയും വീതം അനുവദിച്ചു. ആകെ 4,43,200 രൂപ.

ദുരന്ത ബാധിതരായ 1013 കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി 10,000 രൂപ വീതം നല്‍കി. എസ്ഡിആര്‍എഫില്‍നിന്ന് 5000 രൂപയും സിഎംഡിആര്‍എഫില്‍നിന്ന് 5000 രൂപയും വീതമാണ് നല്‍കിയത്. ആകെ 1,01,30,000 രൂപ.
ദുരന്ത ബാധിത കുടുംബങ്ങളിലെ 1694 പേര്‍ക്ക് ഉപജീവന സഹായമായി ദിവസം 300 രൂപ വീതം നല്‍കി. 30 ദിവസത്തേക്ക് 1,52,46,000 രൂപ ഈയിനത്തില്‍ നല്‍കിയിട്ടുണ്ട്.

കിടപ്പുരോഗികളായ 33 പേർ‌ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് പ്രത്യേക ധനസഹായമായി 2.97 ലക്ഷം രൂപ നല്‍കി.
722 കുടുംബങ്ങള്‍ക്ക് പ്രതിമാസ വാടകയായി 6000 രൂപ (പ്രതിദിനം 200 രൂപ) വീതം നല്‍കി വരുന്നു. ആദ്യമാസ വാടകയായി ഇതുവരെ ഈയിനത്തില്‍ 24,95,800 രൂപ ചെലവഴിച്ചു. (വ്യത്യസ്ത ദിവസങ്ങളില്‍ വാടക വീടുകളിലേക്ക് ആളുകള്‍ മാറിയത് കൊണ്ട് ദിവസം 200 രൂപ എന്ന കണക്കിനാണ് വാടക ആദ്യമാസത്തില്‍ നല്‍കിയിട്ടുള്ളത്)
649 കുടുംബങ്ങള്‍ക്ക് ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള ബാക്ക് ടു ഹോം കിറ്റുകളും നല്‍കി.

ദുരിതാശ്വാസ ക്യാംപിലെ 794 കുടുംബങ്ങളെ 28 ദിവസം കൊണ്ട് താല്‍ക്കാലികമായി പുനരധിവസിപ്പിച്ചു.
ഉരുള്‍ പൊട്ടലില്‍ തകര്‍ന്ന മുണ്ടക്കൈ സര്‍ക്കാര്‍ എല്‍പി സ്കൂളും വെള്ളാര്‍മല സര്‍ക്കാര്‍ വൊക്കേഷനൽ ഹയര്‍സെക്കൻഡറി സ്കൂളും മേപ്പാടിയില്‍ താല്‍ക്കാലികമായി തുറന്നു. ദുരന്തമേഖലയിലെ 607 വിദ്യാർ‌ഥികളുടെ പഠനം പുനരാരംഭിച്ചു.
ദുരന്തത്തിന്‍റെ അമ്പതാം ദിവസം തേയിലത്തോട്ടങ്ങളില്‍ ജോലി പുനരാരംഭിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

Other news

ക്ഷേത്രോത്സവത്തിനിടെ നൃത്തം ചെയ്തുകൊണ്ടിരുന്ന വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട്: ആഘോഷങ്ങൾക്കിടെ അപ്രതീക്ഷിതമായി എത്തിയ മരണം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. കോഴിക്കോട്...

വിരമിച്ചിട്ടും കാറിൽ ഡിജിപി മുദ്ര; അന്വേഷണത്തിന് ഉത്തരവ്

കോട്ടയം: കേരള പോലീസിലെ വിവാദനായകനും മുൻ ഡിജിപിയുമായ ടോമിൻ ജെ. തച്ചങ്കരി...

ശത്രുക്കളുടെ ഇടപെടലുകൾ ഉണ്ടാകാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം

ശത്രുക്കളുടെ ഇടപെടലുകൾ ഉണ്ടാകാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം 2026 ഏപ്രിൽ 24-ാം തീയതിയായ...

ശ്വാസതടസ്സവും കാഴ്ചമങ്ങലും അനുഭവപ്പെടുന്നുണ്ടെന്ന് കുട്ടി ആവർത്തിച്ച് പറഞ്ഞിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ അത് ഗൗരവമായി എടുത്തില്ലെന്ന് കുടുംബം

ശ്വാസതടസ്സവും കാഴ്ചമങ്ങലും അനുഭവപ്പെടുന്നുണ്ടെന്ന് കുട്ടി ആവർത്തിച്ച് പറഞ്ഞിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ അത്...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

Related Articles

Popular Categories

spot_imgspot_img