കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പൊലീസുകാരെ പിരിച്ചുവിടുന്ന നടപടി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Chief Minister Pinarayi Vijayan. ജനങ്ങളുടെ യജമാനൻമാരായി പെരുമാറുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
കേരളപ്പിറവിയുടേയും പൊലീസ് രൂപീകരണത്തിന്റെയും ഭാഗമായുള്ള പൊലീസ് പരേഡിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ജനങ്ങളുടെ യജമാനൻമാരായി പെരുമാറുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കുറ്റവാളികൾക്ക് പൊലീസിൽ സ്ഥാനമുണ്ടാകില്ലെന്ന് പ്രവൃത്തികൊണ്ട് തെളിയിച്ച സർക്കാരാണിത്. ആ നടപടി ഇനിയും തുടരുമെന്നും പിണറായി വിജയൻ പറഞ്ഞു. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 108 പേരെ പിരിച്ചുവിട്ട സർക്കാരാണിത്. കേരളപ്പിറവിയുടേയും പൊലീസ് രൂപീകരണത്തിന്റെയും ഭാഗമായുള്ള പൊലീസ് പരേഡിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അവമതിപ്പ് സൃഷ്ടിക്കുന്നവരെ കണ്ടെത്താൻ കർശന നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം പേരൂർക്കട എസ്എപി ഗ്രൗണ്ടിൽ നടന്ന പൊലീസ് പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ച മുഖ്യമന്ത്രി 237 ഉദ്യോഗസ്ഥർക്ക് മെഡൽ നൽകി. അന്വേഷണം നേരിടുന്ന എഡിജിപി എംആർ അജിത്കുമാറും മെഡലിന് അർഹത നേടിയിരുന്നു. എന്നാൽ ഡിജിപിയുടെ നിർദ്ദേശ പ്രകാരം അജിത്കുമാറിന് മെഡൽ നൽകിയില്ല.