പീഡന പരാതിയില്‍ ചീഫ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് അറസ്റ്റില്‍. വനിതാ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ പരാതിയിൽ മേക്കപ്പ് ആര്‍ടിസ്റ്റായ രുചിത് മോന്‍ എന്ന ആളാണ് അറസ്റ്റിലായത്.Chief makeup artist arrested on complaint from female makeup artist
കാക്കനാട്ടെ ഫ്‌ളാറ്റില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ പിടികൂടിയത്. 2021 ൽ കാക്കനാട്ടെ ഫ്‌ളാറ്റില്‍ വച്ച് രുചിത് മോന്‍ യുവതിയെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
പരാതി ലഭിച്ചതോടെ തൃക്കാക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ തൃശൂരിലും മറ്റൊരു കേസുണ്ട്.