ലോകത്തെ ഏറ്റവും മികച്ച 50 ചിക്കൻ വിഭവങ്ങളുടെ പട്ടിക പുറത്ത് വിട്ടതോടെ, സോഷ്യൽ മീഡിയിൽ പോര് കടുക്കുന്നു. ചിക്കൻ ടിക്ക മസാലയെ യുകെ വിഭവമെന്ന രീതിയിൽ പട്ടികയിൽ ഇടം നേടിയതാണ് ആശയക്കുഴപ്പങ്ങൾക്ക് തിരിതെളിച്ചത്.Chicken tikka masala has been listed as a UK dish which has fueled the confusion
ഇന്ത്യയിൽ നിന്നും തന്തൂരി ചിക്കൻ, ബട്ടർ ചിക്കൻ, ടിക്ക, ചിക്കൻ 65 എന്നിവ ഇടം നേടിയപ്പോൾ, യുകെ വിഭവമെന്ന നിലയിലാണ് ചിക്കൻ ടിക്ക പട്ടികയിൽ ഇടം നേടിയത്
ചിക്കൻ ടിക്ക മസാല ബ്രിട്ടീഷ് വിഭവമല്ലെന്നും ഇന്ത്യനാണെന്നും കാട്ടി ചിലർ രംഗത്തെത്തി. വിഭവം ഉടലെടുത്തത് യു.കെയിലാണെങ്കിലും കിഴക്കേ ഏഷ്യൻ വംശജരാണ് അത് സ്രഷ്ടിച്ചതെന്ന് മറ്റൊരു വിഭാഗവും വാദിച്ചു.
എന്നാൽ, യു.കെയിലെ ഗ്ലാസ്ഗോ ആസ്ഥാനമായി പ്രവർത്തിച്ച അലി അഹ്‌മ്മദ് അസ്‌ലം എന്ന ഷെഫാണ് ചിക്കൻ ടിക്ക മസാലയുടെ സ്രഷ്ടാവായി അറിയപ്പെടുന്നത്.
ചിക്കൻ ടിക്ക ഉണങ്ങിപ്പോയെന്നും ഇതിനൊപ്പം എരിവില്ലാത്ത സോസ് കൂടിയുണ്ടായാൽ നന്നാകുമായിരുന്നെന്നും ഒരു കസ്റ്റമർ പരാതിപ്പെട്ടതോടെ 1970കളിലാണ് ഇദ്ദേഹം ചിക്കൻ ടിക്ക മസാലയ്ക്ക് രൂപം നൽകിയതെന്ന് പറയപ്പെടുന്നു. യോഗർട്ട്, ക്രീം, മസാലകൾ തുടങ്ങിയവ അടങ്ങിയ സോസ് കൂടി അദ്ദേഹം ചിക്കൻ ടിക്കയിലേക്ക് ചേർത്തതോടെ വിഭവം വൻ ഹിറ്റായി.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ജനിച്ച അസ്‌ലം കുട്ടിയായിരിക്കെ കുടുംബത്തോടൊപ്പം സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിലേക്ക് കുടിയേറുകയായിരുന്നു.
എന്നാൽ, ചിക്കൻ ടിക്ക മസാലയുടെ യഥാർത്ഥ സ്രഷ്ടാവെന്ന പദവി യു.കെയിലെ മറ്റ് ചില റസ്റ്റോറന്റുകളും അവകാശപ്പെടുന്നുണ്ട്. ബ്രിട്ടീഷ് രുചിയുമായി ഇണങ്ങുന്ന ഇന്ത്യൻ ബട്ടർ ചിക്കന്റെയും ചിക്കൻ ടിക്കയുടെയും വകഭേദമാണ് ചിക്കൻ ടിക്ക മസാലയെന്നും വാദമുണ്ട്. ഏതായാലും യു.കെയുടെ ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ് ചിക്കൻ ടിക്ക മസാല.