web analytics

കോഴിയിറച്ചി ഇനി സാധാരണക്കാരന്റെ അടുപ്പിൽ വേവില്ല; കോഴി വില സർവ്വകാല റെക്കോർഡിൽ, പെരുന്നാളിനും വിഷുവിനും മുൻപ് വില 300ൽ എത്തുമോ?

കൊച്ചി: സംസ്ഥാനത്ത് കോഴി വില സര്‍വകാല റെക്കോര്‍ഡില്‍. നിലമ്പൂര്‍ ഭാഗത്ത് കോഴിയിറച്ചിക്ക് കിലോയ്ക്ക് 265 രൂപ വരെ ആയി വർധിച്ചു. റംസാൻ മാസം ആരംഭിക്കുന്നതിനു മുൻപ് 120 രൂപയ്ക്ക് വരെ കിട്ടിക്കൊണ്ടിരുന്ന കോഴിയിറച്ചിയുടെ വില ഇപ്പോൾ ഇരട്ടിയും കടന്ന് ഉയരുകയാണ്. ചെറിയ പെരുന്നാള്‍ അടുക്കുന്നതോടെ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. വിഷുവും കഴിഞ്ഞേ വില കുറയുകയുള്ളു എന്നാണ് വിവരം.

മറുനാടന്‍ ഫാമുകളില്‍ മാത്രമല്ല തദ്ദേശീയ ഫാമുകളിലും കോഴി ഉല്‍പാദനം കുത്തനെ കുറഞ്ഞതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിനു കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. ചൂട് കൂടിയതും ജലക്ഷാമവുമൊക്കെ പല ഫാമുകളും പൂട്ടിപ്പോകാനും കാരണമായി. അതോടൊപ്പം റംസാന്‍, ഈസ്റ്റര്‍, ചെറിയ പെരുന്നാള്‍ തുടങ്ങി ചിക്കന് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള അവസരങ്ങള്‍ ഒരുമിച്ചു വരികയും ചെയ്തതോടെ ഉപയോഗവും കുത്തനെ വർധിച്ചു.

ചിക്കന്‍ ക്ഷാമവും ആവശ്യക്കാര്‍ കൂടിയതും കാരണമുള്ള സ്വാഭാവിക വിലക്കയറ്റമാണ് ഇതെന്നും കച്ചവടക്കാർ പറയുന്നു. തമിഴ്‌നാട്ടിലെ നാമക്കലില്‍ നിന്നുമാണ് പ്രധാനമായും ഇറച്ചിക്കോഴികള്‍ എത്തുന്നത്. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും 280 രൂപ വരെയാണ് കോഴിവില.

 

Read Also: നാളെ മാണിസാറിന്റെ ചരമദിനമാണ്; അദ്ദേഹത്തിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണം; കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ഓഫീസിൽ വെച്ചിരുന്ന കെ.എം. മാണിയുടെ ചിത്രം സജി മഞ്ഞക്കടമ്പിൽ കൊണ്ടുപോയി

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img