web analytics

ക​ള്ള​വോ​ട്ടു​ക​ളും അ​ട്ടി​മ​റി​യും; ചേ​വാ​യൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് തി​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്ക​ണമെന്ന് കോ​ണ്‍​ഗ്ര​സ്; ഇ​ന്ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും

ചേ​വാ​യൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് തി​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് ഇ​ന്ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും.

വി​മ​ത​രു​ടെ​ ​ചേ​വാ​യൂ​ർ​ ബാ​ങ്ക് ​സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ​ ​സം​ര​ക്ഷ​ണ​സ​മി​തി​ ​സ​മ്പൂ​ർ​ണ​ ​വി​ജ​യ​മാ​ണ് ​നേ​ടി​യ​ത്.​ 11​ ​അം​ഗ​ ​പാ​ന​ൽ​ ​എ​ല്ലാ​ ​സീ​റ്റി​ലും​ ​ജ​യി​ച്ചു.​ ​

നാ​ല് ​പേ​ർ​ ​സി.​പി.​എ​മ്മു​കാ​രും​ ​ഏ​ഴു​പേ​ർ​ ​കോ​ൺ​ഗ്ര​സ് ​വി​മ​ത​രു​മാ​ണ്.​ ​കോ​ൺ​ഗ്ര​സ് ​വി​ട്ട് ​വി​മ​ത​ ​സം​ഖ്യ​ത്തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ ​ജി.​സി.​ ​പ്ര​ശാ​ന്ത്കു​മാ​റി​നെ​ ​പ്ര​സി​ഡ​ന്റാ​യി​ ​തി​ര​ഞ്ഞെ​ടു​ത്തു.​ ​

നി​ല​വി​ലെ​ ​പ്ര​സി​ഡ​ന്റും​ ​പ്ര​ശാ​ന്താ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി​ ​കോ​ൺ​ഗ്ര​സി​നാ​യി​രു​ന്നു​ ​ഭ​ര​ണം.​ ​ജി​ല്ല​യി​ൽ​ ​അ​ഞ്ച് ​ബ്രാ​ഞ്ചു​ക​ളു​ള്ള,​ ​സാ​മ്പ​ത്തി​ക​മാ​യി​ ​മു​ൻ​നി​ര​യി​ൽ​ ​നി​ൽ​ക്കു​ന്ന​ ​ബാ​ങ്കാ​ണ്.​ ​

എ​ന്നാ​ൽ,​​​ ​കോ​ൺ​ഗ്ര​സി​ൽ​ ​നി​ന്ന് ​പി​ടി​ച്ചെ​ടു​ക്കാ​ൻ​ ​ഡി.​സി.​സി​ ​അം​ഗം​ ​കൂ​ടി​യാ​യ​ ​പ്ര​ശാ​ന്തി​നെ​ ​കൂ​ട്ടു​പി​ടി​ച്ച് ​സ​ഹ​ക​ര​ണ​ ​ജ​നാ​ധി​പ​ത്യ​ ​സം​ര​ക്ഷ​ണ​ ​സ​മി​തി​യു​ണ്ടാ​ക്കി​യാ​ണ് ​സി.​പി.​എം​ ​രം​ഗ​ത്തി​റ​ങ്ങി​യ​ത്.​ ​

തിരഞ്ഞെടുപ്പില്‍ വ്യാ​പ​ക​മാ​യി ക​ള്ള​വോ​ട്ടു​ക​ളും അ​ട്ടി​മ​റി​യും ന​ട​ന്നി​ട്ടുണ്ടെന്നും റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ പ​ക്ഷ​പാ​തം കാ​ണി​ച്ചെ​ന്നും ചൂണ്ടിക്കാട്ടിയാണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഹര്‍ജി.

പോ​ലീ​സി​നും റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്കു​മെ​തി​രെയുള്ള ആക്ഷേപമാണ് ഹര്‍ജിയില്‍ ഉള്ളത്. സി​പി​എം അ​തി​ക്ര​മം നടത്തുമ്പോള്‍ പോലീസ് കൈ​യും കെ​ട്ടി നോ​ക്കി നി​ന്നു. വ്യാ​പ​ക​മാ​യി ക​ള്ള​വോ​ട്ടു​ക​ളും അ​ട്ടി​മ​റി​യും ന​ട​ന്നി​ട്ടും റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ നിശബ്ദനായി ഇരുന്നു. ഹര്‍ജിയില്‍ പറയുന്നു.

സി​പി​എം പി​ന്തു​ണ​യോ​ടെ മത്സരിച്ച കോ​ൺ​ഗ്ര​സ് വി​മ​ത​രാ​ണ് വി​ജ​യി​ച്ച​ത്. ആറു പതിറ്റാണ്ടിലേറെ കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്ക് ആണ് കോണ്‍ഗ്രസ് വിമത പിന്തുണയോടെ സിപിഎം പിടിച്ചെടുത്തത്.

തി​ര​ഞ്ഞെ​ടു​പ്പ് ദി​ന​ത്തി​ൽ വ​ലി​യ സം​ഘ​ർ​ഷ​മാ​ണ് ചേ​വാ​യൂ​രി​ൽ ന​ട​ന്ന​ത്. ഇതിനെ തുടര്‍ന്ന് ഇന്നലെ യുഡിഎഫ് കോഴിക്കോട് ഹര്‍ത്താല്‍ നടത്തിയിരുന്നു. ഹര്‍ത്താലിലും സംഘര്‍ഷമുണ്ടായി

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

Other news

ഉപ്പുതറയിലെ വീട്ടമ്മയുടെ കൊലപാതകം: അമ്മയെ കൊന്ന് ജീവനൊടുക്കിയ അച്ഛന്റെ മൃതദേഹം ഏറ്റുവാങ്ങാനില്ലെന്ന് മക്കൾ

അമ്മയെ കൊന്ന് ജീവനൊടുക്കിയ അച്ഛന്റെ മൃതദേഹം ഏറ്റുവാങ്ങാനില്ലെന്ന് മക്കൾ ഇടുക്കി ഉപ്പുതറയിലെ വീട്ടമ്മ...

നിളാ ആരതി അർച്ചകരാകാൻ ഗംഗാ ആരതി പണ്ഡിറ്റുകൾ; മഹാമാഘമഹോത്സവത്തിന് ഒരുങ്ങി തിരുനാവായ

നിളാ ആരതി അർച്ചകരാകാൻ ഗംഗാ ആരതി പണ്ഡിറ്റുകൾ; മഹാമാഘമഹോത്സവത്തിന് ഒരുങ്ങി തിരുനാവായ ‘ദക്ഷിണേന്ത്യയുടെ...

തൈപ്പൊങ്കൽ; കേരളത്തിലെ ഈ ആറു ജില്ലകൾക്ക് ജനുവരി 15 വ്യാഴാഴ്ച പ്രാദേശിക അവധി

കേരളത്തിലെ ആറു ജില്ലകൾക്ക് ജനുവരി 15 വ്യാഴാഴ്ച പ്രാദേശിക അവധി തമിഴ്നാട്ടിലെ...

രാഹുലിനായി ക്ഷേത്രത്തിൽ ശത്രുസംഹാര പൂജയും പള്ളിയിൽ കുർബാനയും; പ്രാർത്ഥനയോടെ അനുയായികൾ

രാഹുലിനായി ക്ഷേത്രത്തിൽ പൂജയും പള്ളിയിൽ കുർബാനയും ബലാത്സംഗ കേസിൽ അറസ്റ്റിലായി റിമാൻഡിൽ...

ഭൂട്ടാൻ വാഹനക്കടത്ത്: കേരളത്തിലെ ആദ്യ കേസ് കൊച്ചിയിൽ

ഭൂട്ടാൻ വാഹനക്കടത്ത്: കേരളത്തിലെ ആദ്യ കേസ് കൊച്ചിയിൽ കൊച്ചി ∙ ഭൂട്ടാനിൽ നിന്നുള്ള...

Related Articles

Popular Categories

spot_imgspot_img