കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസ്. റിട്ടേണിങ് ഓഫീസർക്കെതിരെയും എസിപി ഉമേഷിനെതിരെയും നടപടി വേണമെന്നും ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ ആവശ്യപ്പെട്ടു. ഉമേഷിനെതിരെ നടപടി ആവശ്യപ്പെട്ട് ഈ മാസം 30ന് കമ്മീഷണർ ഓഫീസ് മാർച്ച് നടത്തുമെന്നും പ്രവീൺകുമാർ അറിയിച്ചു.(Chevayur Cooperative Bank election should be cancelled; Congress will approach the High Court)
ഹൈക്കോടതിയുടെ സുരക്ഷാ നിർദേശം ലംഘിച്ചെന്നാരോപിച്ചാണ് എസിപിക്കെതിരെ നടപടി വേണമെന്ന് ആവശ്യം. ഐഡി കാർഡില്ലാത്തവരെ വോട്ട് ചെയ്യാൻ അനുവദിച്ചെന്നാണ് റിട്ടേണിങ് ഓഫീസർക്കെതിരെ ഉന്നയിച്ച പരാതി. കള്ളവോട്ട് ആരോപണം കാരണം പലർക്കും വോട്ട് ചെയ്യാൻ സാധിച്ചില്ല എന്ന ആരോപണവുമായാണ് കോൺഗ്രസ് രംഗത്തെത്തിയത്.
അതേസമയം കോൺഗ്രസ് കോഴിക്കോട് ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താൽ അവസാനിച്ചു. ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ നടന്നത്.
കുമളിയിൽ ജനവാസ മേഖലയിൽ കടുവയിറങ്ങി; പ്രദേശവാസികൾ ഭീതിയിൽ