ട്രാന്‍സ് താരങ്ങള്‍ക്ക് വിലക്കുമായി ചെസ് ഫെഡറേഷന്‍

ലൊസെയ്ന്‍: വനിത ചെസ് ടൂര്‍ണമെന്റുകളില്‍ നിന്ന് ട്രാന്‍സ് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍. താല്‍ക്കാലിക വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വനിതകളായി മാറുന്ന പുരുഷ താരങ്ങള്‍ക്ക് വനിത ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ നിലവില്‍ കഴിയില്ല. ഇക്കാര്യത്തില്‍ പുതിയ നിയമം ഉണ്ടാകും. അതിന് ശേഷം മാത്രമായിരിക്കും ട്രാന്‍സ് താരങ്ങള്‍ക്ക് വനിത ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ കഴിയുകയെന്നും ചെസ് ഫെഡറേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ട്രാന്‍സ് താരങ്ങള്‍ക്കായുള്ള പുതിയ നിയമം രണ്ട് വര്‍ഷത്തിനുള്ളില്‍ ഇറങ്ങുമെന്നാണ് സൂചന. എന്നാല്‍ ട്രാന്‍സ് താരങ്ങള്‍ക്ക് ചെസ് കളിക്കുന്നതില്‍ വിലക്കില്ല എന്നും ചെസ് ഫെഡറേഷന്‍ അറിയിച്ചു. പുരുഷന്മാരായി മാറിയ വനിതകള്‍ക്ക് പുരുഷ വിഭാ?ഗത്തില്‍ തന്നെ മത്സരിക്കാന്‍ കഴിയും. എന്നാല്‍ ഇവര്‍ നേരത്തെ വനിതകളായി മത്സരിച്ച് നേടിയ ചാമ്പ്യന്‍ഷിപ്പുകള്‍ തിരിച്ചെടുക്കുവാനും നിയമത്തില്‍ പറയുന്നു.

നിയമത്തിനെതിരെ ട്രാന്‍സ് താരങ്ങളില്‍ നിന്ന് വിമര്‍ശനം ശക്തമാകുകയാണ്. പുരുഷനോ സ്ത്രീയോ ആയിരിക്കുമ്പോള്‍ ചെസില്‍ യാതൊരു അനുകൂല്യവും ലഭിക്കുന്നില്ലെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ ജേര്‍ണലിസ്റ്റും ചെസ് താരവുമായ അന വാലെന്‍സ് പറഞ്ഞു. സമാനമായി അന്താരാഷ്ട്ര സൈക്കിളിങ് യൂണിയനും അത്ലറ്റിക്സ്, സ്വിമ്മിങ് ഫെഡറേഷനും ട്രാന്‍സ് താരങ്ങള്‍ക്ക് വനിത ടൂര്‍ണമെന്റുകളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി.

 

 

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

കളിക്കുന്നതിനിടെ കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്നു വീണു; രണ്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കളിക്കുന്നതിനിടെ കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്നു വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി...

പാതി വില തട്ടിപ്പ്; സായി ഗ്രാം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ കെ എൻ ആനന്ദകുമാർ റിമാൻഡിൽ

തിരുവനന്തപുരം: പാതി വില തട്ടിപ്പ് കേസിൽ സായി ഗ്രാം ഗ്ലോബൽ ട്രസ്റ്റ്...

പത്തു മുപ്പതുലക്ഷം രൂപ പുഴുങ്ങി തിന്നാനാണോ? മറുപടിയുമായി കെവി തോമസ്

ന്യൂഡൽഹി: ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി എന്ന നിലയ്ക്ക് തനിക്ക് കിട്ടുന്ന...

വിനോദയാത്രയ്ക്കിടെ ബം​ഗ​ളൂ​രു​വി​ൽ കാണാതായ മലയാളിയെ കണ്ടെത്തി

ബം​ഗ​ളൂ​രു: വിനോദയാത്രയ്ക്കായി കേ​ര​ള​ത്തി​ൽ​ നി​ന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട സംഘത്തിൽ നിന്നും കാ​ണാ​താ​യ...

ശസ്ത്രക്രിയക്കിടെ കുടലിൽ മുറിവ്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവെന്നു പരാതി: രോഗി മരിച്ചു

ഗർഭപാത്രം നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെകോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി....

ഒടുവിൽ മഴയെത്തി…. കോട്ടയത്ത്‌ കിടിലൻ മഴ ! അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ എത്തും

ഒടുവിൽ കടുത്ത വേനലിന് തണുപ്പേകാൻ മഴയെത്തി. കോട്ടയം ജില്ലകളിലെ ചില പ്രദേശങ്ങളിലാണ്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!