ബെര്‍ലിന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വിട്ട് ജര്‍മ്മനിയിലേക്ക് പറന്ന ഹാരി കെയ്ന്‍ തന്റെ അരങ്ങേറ്റം ഗംഭീരമാക്കി. ബുന്ദസ് ലീഗിലെ തന്റെ ആദ്യ മത്സരത്തില്‍ തന്നെ ബയേണിനായി ഹാരി ഗോള്‍ നേടി. മത്സരത്തില്‍ വെര്‍ഡന്‍ ബ്രെമനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് ബയേണ്‍ ജയം ആഘോഷിച്ചത്.
മത്സരത്തിന്റെ നാലാം മിനിറ്റില്‍ ലീറോയ് സാനെയാണ് ബയേണിന്റെ ?ഗോള്‍ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. ആദ്യ പകുതിയില്‍ ഒരു ഗോള്‍ മാത്രമായിരുന്നു ബയേണിന്റെ ലീഡ്. രണ്ടാം പകുതിയിലാണ് ബയേണ്‍ മൂന്ന് ഗോള്‍ കൂടി സ്‌കോര്‍ ചെയ്തത്. 74-ാം മിനിറ്റിലായിരുന്നു ഹാരി കെയ്‌നിന്റെ ഗോള്‍. 90-ാം മിനിറ്റില്‍ സാനെ വഴി ബയേണ്‍ വീണ്ടും ലീഡ് ഉയര്‍ത്തി.
ഗോള്‍ വേട്ട പൂര്‍ത്തിയാക്കിയത്. യുവതാരം മത്യാസ് ടെല്‍ ആയിരുന്നു ഇത്തവണ വലകുലുക്കിയത്. തകര്‍പ്പന്‍ ജയം നേടിയെങ്കിലും മത്സരം കടുപ്പമായിരുന്നതായി ഹാരി കെയ്ന്‍ പ്രതികരിച്ചു. ഡിഎഫ്എല്‍ സൂപ്പര്‍ കപ്പ് ഫൈനലില്‍ ആര്‍ബി ലെയ്പ്സിഗിനോട് തോറ്റ ശേഷമാണ് ബയേണ്‍ ബുന്ദസ് ലീഗയ്ക്ക് എത്തിയത്. ആദ്യ മത്സരം ജയിക്കാനായത് ബയേണിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.