web analytics

ചേർത്തല റെയിൽവേ സ്റ്റേഷന് സമീപം മൃതദേഹാവശിഷ്ടം; പുരുഷന്റെ അസ്ഥികൂടമെന്ന് പോലീസ് വിലയിരുത്തൽ

ചേർത്തല റെയിൽവേ സ്റ്റേഷന് സമീപം മൃതദേഹാവശിഷ്ടം; പുരുഷന്റെ അസ്ഥികൂടമെന്ന് പോലീസ് വിലയിരുത്തൽ

ചേർത്തല: ചേർത്തല റെയിൽവേ സ്റ്റേഷന് സമീപമുള്ള കുറ്റിക്കാട്ടിൽ മനുഷ്യന്റെതെന്ന് തോന്നിക്കുന്ന മൃതദേഹാവശിഷ്ടം കണ്ടെത്തിയതോടെ പ്രദേശത്ത് ഭീതിയുയർന്നു.

തിങ്കളാഴ്ച രാവിലെ 9 മണിയോടെ ദേശീയപാതയിലൂടെ പോയ ലോറി ഡ്രൈവർ വാഹനം നിർത്തി മൂത്രമൊഴിക്കാൻ കാട്ടിൽ കയറിയപ്പോഴാണ് അസ്ഥികൂടം കണ്ടത്.

ഹര്‍മൻപ്രീതിനും സംഘത്തിനും വിക്ടറി പരേഡുണ്ടാകുമോ? മറുപടിയുമായി ബിസിസിഐ

പുരുഷന്റെ അസ്ഥികൂടമെന്ന് പോലീസ് വിലയിരുത്തൽ

ചേർത്തല ഡി.വൈ.എസ്.പി.യുടെയും സി.ഐ. ലൈസാദ് മുഹമ്മദിന്റെയും നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

കണ്ടെത്തിയത് പുരുഷന്റെ അസ്ഥികൂടമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ഫോറൻസിക് വിഭാഗം പരിശോധനകൾ നടത്തി മൃതദേഹാവശിഷ്ടം വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി.

മാസങ്ങളോളം പഴക്കം, സമീപത്ത് ചെരിപ്പും കണ്ടെത്തി

മാസങ്ങളോളം പഴക്കമുള്ള മൃതദേഹാവശിഷ്ടം കിടന്ന സ്ഥലത്ത് ചെരിപ്പും കണ്ടെത്തി.

കാലപ്പഴക്കത്താൽ എല്ലുകൾ വേർപെട്ട് പലയിടങ്ങളിലായാണ് കിടന്നത്.

തലയോട്ടി, താടിയെല്ല്, കൈകാലുകൾ എന്നിവ പിരിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു.

അന്വേഷണം ഊർജിതമാക്കി

കുറ്റിക്കാട്ടിൽ അറവുമാലിന്യങ്ങളും കോഴിമാലിന്യങ്ങളും ഉപേക്ഷിക്കുന്ന പതിവ് കാരണം ഇതുവരെ ആരും ശ്രദ്ധിച്ചിരുന്നില്ല.

പ്രദേശത്ത് സി.സി.ടി.വി ഇല്ലാത്തത് അന്വേഷണത്തെ ബുദ്ധിമുട്ടിലാക്കും.

ചേർത്തല, അർത്തുങ്കൽ, പട്ടണക്കാട് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള കാണാതായവരുടെ പട്ടിക പരിശോധിച്ച് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പോലീസ്.

English Summary:

Human skeletal remains were found near Cherthala railway station by a lorry driver who stopped along the national highway. Police confirmed the remains likely belong to a man and are several months old. A shoe was found nearby, and the disjointed bones have been sent to Vandanam Medical College for forensic analysis. The Cherthala police have intensified the probe, checking missing persons’ records from nearby stations, though the lack of CCTV in the area may hinder the investigation.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

കൊച്ചിയിൽ ₹90,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർ പിടിയിൽ

കൊച്ചിയിൽ ₹90,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർ പിടിയിൽ കൊച്ചി∙...

മാസ് ലുക്കിൽ കീർത്തി സുരേഷ്; ആക്ഷൻ–കോമഡി നിറഞ്ഞ ‘റിവോൾവർ റിറ്റ’ ട്രെയിലർ പുറത്തിറങ്ങി

മാസ് ലുക്കിൽ കീർത്തി സുരേഷ്; ആക്ഷൻ–കോമഡി നിറഞ്ഞ ‘റിവോൾവർ റിറ്റ’ ട്രെയിലർ...

ഇംഗ്ലണ്ടിൽ എൻഎച്ച്എസ് പിരിച്ചുവിടൽ ആരംഭിച്ചു; ആയിരക്കണക്കിന് മലയാളികൾക്ക് ജോലി നഷ്ടമാകും; ആശങ്കയിൽ യുകെ മലയാളികൾ

ഇംഗ്ലണ്ടിൽ എൻഎച്ച്എസ് പിരിച്ചുവിടൽ ആരംഭിച്ചു; ആശങ്കയിൽ യുകെ മലയാളികൾ ലണ്ടൻ: എൻഎച്ച്എസ് ഇംഗ്ലണ്ട്...

വിവാഹമോചനം വേണമെന്ന് ഭർത്താവ്

വിവാഹമോചനം വേണമെന്ന് ഭർത്താവ് അഹമ്മദാബാദ്∙ തെരുവ് നായ്ക്കളെ വീട്ടിലേക്ക് കൊണ്ടുവന്നതിനെ തുടർന്ന് വിവാഹബന്ധം...

ഓടുന്ന കാറിന്റെ സൈഡ് മിററിൽ പാമ്പ്;ഡ്രൈവർ ജാഗ്രത പുലർത്തി അപകടം ഒഴിവാക്കി

തമിഴ്നാട്:ഓടുന്ന കാറിന്റെ സൈഡ് മിററിൽ നിന്ന് പാമ്പ് പുറത്തു വരുന്നതും, ഡ്രൈവർ...

സ്ഫോടനസ്ഥലത്തിന് സമീപം ടെറസിൽ നിന്ന് മനുഷ്യന്റെ കൈപ്പത്തി കണ്ടെത്തി

സ്ഫോടനസ്ഥലത്തിന് സമീപം ടെറസിൽ നിന്ന് മനുഷ്യന്റെ കൈപ്പത്തി കണ്ടെത്തി ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം...

Related Articles

Popular Categories

spot_imgspot_img