web analytics

ആണവനിലയത്തിന് സമീപമുള്ള നായകള്‍ക്ക് നീല നിറം, ദൃശ്യങ്ങള്‍ പുറത്ത് ശാസ്ത്രലോകം ആശങ്കയിൽ

ആണവനിലയത്തിന് സമീപമുള്ള നായകള്‍ക്ക് നീല നിറം, ദൃശ്യങ്ങള്‍ പുറത്ത് ശാസ്ത്രലോകം ആശങ്കയിൽ

ചെര്‍ണോബില്‍: ചെര്‍ണോബില്‍ ആണവ നിലയ പ്രദേശത്തു നിന്നുള്ള നായകള്‍ നീല നിറത്തില്‍.ചെർണോബിൽ ആണവ നിലയ പ്രദേശത്ത് കണ്ടെടുത്ത നായകളുടെ നിറമാറ്റം ഗവേഷകരെയും മൃഗപരിപാലകരെയും ആശങ്കയിൽ ആക്കുകയാണ്.

1986-ലെ ആണവ ദുരന്തത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ട വളർത്തുമൃഗങ്ങളുടെ പിന്‍തലമുറയിൽ പെട്ട ഈ നായകളെ സംരക്ഷിക്കുന്നത് “ഡോഗ്സ് ഓഫ് ചെർണോബിൽ” സംഘടനയാണ്.
സംഘടന പങ്കുവെച്ച ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുകയാണ്.

സംഘടനയുടെ പ്രതികരണം ഏറെ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്:
“വെറും ഒരു ആഴ്ചക്കുള്ളിൽ മൂന്ന് നായകൾ പൂർണ്ണമായും നീലനിറമായി മാറി. ഇതിന് പിന്നിൽ എന്താണെന്ന് ഞങ്ങൾക്കും ഒരാളും അറിയില്ല.”

ചെർണോബിൽ — ഇന്നും അപകടത്തിന്റെ നിഴൽ

1986 ഏപ്രിൽ 26 ലോകചരിത്രത്തിലെ ഏറ്റവും വലിയ ആണവ ദുരന്തങ്ങളിൽ ഒന്നാണ് ചെർണോബിൽ.അജ്ഞാത രാസവസ്തുവുമായി സമ്പര്‍ക്കം പുലര്‍ത്തിയതാകാം നായകളുടെ നീല നിറത്തിന് കാരണമെന്ന് പരിചാരകര്‍ സംശയിക്കുന്നത്.

പ്രദേശത്ത് കണ്ടെത്തിയേക്കാവുന്ന ചില വ്യാവസായിക രാസവസ്തുക്കളുടെയും ഘനലോഹങ്ങളുടെയും സമ്പർക്കം കാരണമാകാമെന്നുമാണ് ശാസ്ത്രജ്ഞരുടെ പ്രാഥമിക വിലയിരുത്തൽ.

ആണവ ദുരന്തഭൂമിയിലുണ്ടായിട്ടും, ജൈവജീവിതം അടങ്ങിയില്ല, മറിച്ച് നിരവധി ജനിതകമാറ്റങ്ങൾ രൂപപ്പെട്ടതായി പഠനങ്ങൾ മുമ്പും സൂചിപ്പിച്ചിരുന്നു. ഇപ്പോഴത്തെ നിറമാറ്റവും അതിന്റെ ഭാഗമായിരിക്കാം.

ഇതിന്റെ അടിസ്ഥാന കാരണം കണ്ടെത്താന്‍, ഗവേഷകര്‍ ഇപ്പോള്‍ മൃഗങ്ങളുടെ രോമങ്ങള്‍, തൊലി, രക്ത സാമ്പിളുകള്‍ എന്നിവ പരിശോധനക്കായി ശേഖരിച്ചുവരികയാണ്

ഗാസയിൽ വീണ്ടും ആക്രമണം: ബന്ദികളുടെ മൃതദേഹം കൈമാറ്റ തർക്കത്തിൽ നെതന്യാഹുവിന്‍റെ ഉത്തരവിൽ ഇസ്രായേൽ സൈനിക നീക്കം

ശാസ്ത്രലോകം ചൂണ്ടിക്കാണിക്കുന്നത്:

നീലനായകളുടെ സംഭവം മനുഷ്യർ പ്രകൃതിയോട് ചെയ്ത പിഴവുകളുടെ മറ്റൊരു ഓർമ്മപ്പെടുത്തലായി മാറുന്നുണ്ടെന്നതിൽ സംശയമില്ല. ഗവേഷകർ നൽകുന്ന മുന്നറിയിപ്പ് കഴിഞ്ഞ ദുരന്തത്തിന്റെ പുനരാവർത്തനമല്ലാതെ ഭാവി സുരക്ഷിതമാക്കാനുള്ള മാർഗ്ഗനിർദേശവുമാണ്.

റേഡിയേഷൻ കാരണമാണോ നായകൾക്ക് നിറംമാറ്റം സംഭവിച്ചതെന്നായിരുന്നു പ്രാഥമിക ആശങ്ക. എന്നാൽ രാസവസ്തുക്കളുടെ സാന്നിധ്യമാണ് ഇതിനു പിന്നിലെന്ന കണ്ടെത്തൽ ആശ്വാസകരമാണ്.ഈ നായകളുടെ ജനിതകഘടനയെക്കുറിച്ച് വർഷങ്ങളായി ശാസ്ത്രജ്ഞർ പഠനം നടത്തുന്നുണ്ട്.

2024-ൽ കൊളംബിയ യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തിൽ, ചെർണോബിലിലെ നായകൾക്ക് റേഡിയേഷനെ അതിജീവിക്കാൻ സഹായിക്കുന്ന ചില ജനിതക മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. 

പ്രകൃതിയുടെ അടിയന്തരസൂചന വീണ്ടും മുഴങ്ങി അത് കേൾക്കേണ്ട സമയം കഴിഞ്ഞുപോകരുത്.

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

Other news

തിരഞ്ഞെടുപ്പ് ചട്ടലംഘനം: എൽഡിഎഫ് അനുകൂല പ്രസ് റിലീസ് ഇറക്കിയ പി.ആർ.ഡി ഉദ്യോഗസ്ഥൻ സസ്പെൻഷനിൽ

തിരഞ്ഞെടുപ്പ് ചട്ടലംഘനം: എൽഡിഎഫ് അനുകൂല പ്രസ് റിലീസ് ഇറക്കിയ പി.ആർ.ഡി ഉദ്യോഗസ്ഥൻ...

ഉത്സവപ്പറമ്പിൽ പോലീസിന്റെ ‘അഴിഞ്ഞാട്ടം’? യുവതിയുടെ പരാതിയിൽ കുണ്ടറയിൽ പ്രതിഷേധം!

ഉത്സവപ്പറമ്പിൽ പോലീസിന്റെ 'അഴിഞ്ഞാട്ടം'? യുവതിയുടെ പരാതിയിൽ കുണ്ടറയിൽ പ്രതിഷേധം! കൊല്ലം: ക്ഷേത്രോത്സവത്തിനിടെ പൊലീസ്...

ക്ഷേത്രപരിസരത്ത് പ്രീ-വെഡിങ് ഫോട്ടോഷൂട്ട്; ഷൂ ധരിച്ചതിന് തർക്കം, സംഘർഷം

ക്ഷേത്രപരിസരത്ത് പ്രീ-വെഡിങ് ഫോട്ടോഷൂട്ട്; ഷൂ ധരിച്ചതിന് തർക്കം, സംഘർഷം ബെംഗളൂരു: കർണാടകയിലെ ഹാസൻ...

പ്രസവ ശസ്ത്രക്രിയയിൽ ‘മത്സരം’! ഡോക്ടർമാരുടെ വിവാദ വീഡിയോ വൈറൽ

പ്രസവ ശസ്ത്രക്രിയയിൽ ‘മത്സരം’! ഡോക്ടർമാരുടെ വിവാദ വീഡിയോ വൈറൽ ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ലേഡി...

ഓരോ രാശിക്കാരും ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും അനുഭവയോഗമായ ഫലങ്ങളും അറിയാൻ

ഓരോ രാശിക്കാരും ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും അനുഭവയോഗമായ ഫലങ്ങളും അറിയാൻ തിരുവനന്തപുരം: ഇന്നത്തെ...

“മകൾ മരിച്ചു എന്ന് വിശ്വസിക്കാനല്ല, മറ്റുള്ളവരിലൂടെ അവൾ ജീവിക്കുന്നു എന്ന് വിശ്വസിക്കാനാണ് ഞങ്ങൾക്കിഷ്ടം”

"മകൾ മരിച്ചു എന്ന് വിശ്വസിക്കാനല്ല, മറ്റുള്ളവരിലൂടെ അവൾ ജീവിക്കുന്നു എന്ന് വിശ്വസിക്കാനാണ്...

Related Articles

Popular Categories

spot_imgspot_img