web analytics

ഗാർഹിക പീഡനം; ഭർതൃവീട്ടുകാരുടെ സ്വത്തുക്കൾ കൈമാറ്റം ചെയ്യരുത്, യുവതിയെ ഭർതൃവീട്ടിൽ നിന്നും പുറത്താക്കരുതെന്ന് കോടതി

പാവറട്ടി: ഭർതൃവീട്ടിലെ മർദ്ദനത്തിനെതിരെ നൽകിയ പരാതിയിൽ യുവതിയെ ഭർതൃവീട്ടിൽ നിന്നും പുറത്താക്കരുതെന്നും ഭർതൃവീട്ടുകാരുടെ സ്വത്തുക്കൾ കൈമാറ്റം ചെയ്യരുതെന്നും ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് വി. ശാരിക സത്യൻ ഉത്തരവിട്ടു.Chavakkad Judicial First Class Magistrate

ചാവക്കാട് പോക്കാക്കില്ലത്ത് വീട്ടിൽ ഷഹന ഗാർഹിക പീഡനനിയമ പ്രകാരം ഭർത്താവായ ചാഴൂർ കുളങ്ങര വീട്ടിൽ ഷിജാദ്, മാതാപിതാകളായ അബ്ദുൽ കാദർ, ഷാജിത, സഹോദരൻ ബാദുഷ എന്നിവർക്കെതിരെ കൊടുത്ത ഗാർഹിക പീഡന നിയമപ്രകാരമുള്ള ഹർജിയിലാണ് ഉത്തരവ്.

ഭർത്താവ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും ക്രിമിനൽ കേസുകളിലെ പ്രതിയാണെന്നും ഹർജിക്കാരി പറയുന്നു. ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായും പട്ടികജാതിയിൽപ്പെട്ട ഹർജിക്കാരിയുടെ പിതാവിനെ ജാതിപ്പേര് വിളിച്ച് അപമാനിച്ചതായും ആരോപിച്ചു.

ഭർതൃസഹോദരൻ പണയം വച്ച യുവതിയുടെ സ്വർണാഭരണങ്ങൾ ഭർതൃവീട്ടുകാർക്ക് തിരിച്ചു നൽകുകയോ ലേലത്തിനു വയ്ക്കുകയോ ചെയ്യരുതെന്ന് പണയം എടുത്ത സ്വകാര്യ സ്ഥാപനത്തിനോട് കോടതി ഉത്തരവിട്ടു.

അഡ്വ. സുജിത് അയിനിപ്പുള്ളി ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി സ്വകാര്യ അന്യായം ഫയലാക്കിയതിനെ തുടർന്ന് കോടതി നടപടികളെടുക്കുകയായിരുന്നു

spot_imgspot_img
spot_imgspot_img

Latest news

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്…

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്… തിരുവനന്തപുരം: സ്വർണവില...

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള പൊലീസ് 

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള...

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ, അയോഗ്യത കുരുക്ക് 

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ,...

Other news

കളഞ്ഞുകിട്ടിയ സ്വർണമാല ഉടമസ്ഥന് തിരികെ നൽകി ബസ് ജീവനക്കാർ

കളഞ്ഞു കിട്ടിയ സ്വർണമാല ഉടമസ്ഥന് തിരികെ നൽകി ബസ് ജീവനക്കാർ മാതൃകയായി ഇടുക്കിയിൽ...

ആർക്കും വേണ്ടാതെ കിടക്കുന്നത് കോടികൾ; പ്രത്യേക ക്യാമ്പ് കോഴിക്കോട്

ആർക്കും വേണ്ടാതെ കിടക്കുന്നത് കോടികൾ; പ്രത്യേക ക്യാമ്പ് കോഴിക്കോട് കോഴിക്കോട്: ജില്ലയിലെ വിവിധ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള പൊലീസ് 

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള...

കരുതൽ ശേഖരം 5 ലക്ഷത്തിൽ താഴെയായി; അരവണ നിയന്ത്രണം കടുപ്പിച്ചു; ഒരാൾക്ക് 10 ടിൻ മാത്രം

കരുതൽ ശേഖരം 5 ലക്ഷത്തിൽ താഴെയായി; അരവണ നിയന്ത്രണം കടുപ്പിച്ചു; ഒരാൾക്ക്...

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് തൊട്ടടുത്ത ദിവസം നഗരസഭ കൗൺസിലർ തട്ടിപ്പ് കേസിൽ അറസ്റ്റിൽ

നഗരസഭ കൗൺസിലർ തട്ടിപ്പ് കേസിൽ അറസ്റ്റിൽ കായംകുളം: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് തൊട്ടടുത്ത...

Related Articles

Popular Categories

spot_imgspot_img