web analytics

16 കാരനായ മകന് ജീവനൊടുക്കാനുള്ള വഴി പറഞ്ഞുകൊടുത്തത് ചാറ്റ് ജിപിടി; പരാതി നൽകി മാതാപിതാക്കൾ

16 കാരനായ മകന് ജീവനൊടുക്കാനുള്ള വഴി പറഞ്ഞുകൊടുത്തത് ചാറ്റ് ജിപിടി; പരാതി നൽകി മാതാപിതാക്കൾ

ചാറ്റ് ജിപിടിയുടെ അമിതമായ ഉപയോഗം മനുഷ്യന്റെ സ്വതന്ത്രമായ ചിന്താശേഷിയെ കുറയ്ക്കുമെന്ന് കണ്ടെത്തിയതായി എംഐടി മീഡിയ ലാബിലെ ഗവേഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രത്യേകിച്ച് യുവാക്കളെ ഇത് പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നും, മടിയിലേക്ക് നയിക്കാമെന്നും പഠനത്തില്‍ സൂചിപ്പിച്ചു. ഇതിനിടെ, ചാറ്റ് ജിപിടിയുമായി ബന്ധപ്പെട്ട് കാലിഫോര്‍ണിയയില്‍ നടന്ന സംഭവം ഞെട്ടലുണര്‍ത്തുകയാണ്.

16കാരനായ ആദം റെയ്ൻ ആത്മഹത്യ ചെയ്തതിന് പിന്നില്‍ ചാറ്റ് ജിപിടിയുടെ ഇടപെടലാണെന്നാണ് മാതാപിതാക്കളുടെ ആരോപണം. കാലിഫോര്‍ണിയയിലെ ഓറഞ്ച് കൗണ്ടിയിലാണ് ഇവരുടെ താമസം. നാല് മക്കളിൽ മൂന്നാമനാണ് ആദം.

മകന്റെ മരണവുമായി ബന്ധപ്പെട്ട് ഓപ്പൺഎഐക്കും സിഇഒ സാം ആൾട്ട്മാനുമെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് അവർ.

അയർലണ്ടിൽ വാടകവീടുകളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളിൽ വന്‍ വര്‍ദ്ധനവ്; പിന്നിൽ മലയാളിസംഘവും, ഗാര്‍ഡ നൽകുന്ന മുന്നറിയിപ്പ് ഇങ്ങനെ:

സാന്‍ ഫ്രാന്‍സിസ്കോ സ്റ്റേറ്റ് കോടതിയില്‍ നല്‍കിയ പരാതിപ്രകാരം, മാസങ്ങളോളം ആത്മഹത്യയെക്കുറിച്ച് എഐ ചാറ്റ്ബോട്ടുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ആദം ഏപ്രിൽ 11ന് ജീവനൊടുക്കിയത്.

2024 സെപ്റ്റംബറിലാണ് അദ്ദേഹം ആദ്യമായി ചാറ്റ് ജിപിടി ഉപയോഗിക്കാന്‍ തുടങ്ങിയത്. പഠന സഹായത്തിനും സംഗീതം, ജപ്പാൻ കോമിക്‌സ് പോലുള്ള താല്‍പര്യമേഖലകളിലെ ചര്‍ച്ചകള്‍ക്കുമായി അദ്ദേഹം തുടക്കം കുറിച്ചെങ്കിലും, പിന്നീട് തന്റെ വിഷാദവും മാനസിക സംഘര്‍ഷങ്ങളും ചാറ്റ് ജിപിടിയോട് തുറന്ന് പറയാൻ തുടങ്ങി.

ആയിരക്കണക്കിന് സന്ദേശങ്ങളാണ് അദ്ദേഹം എഐയുമായി പങ്കുവെച്ചത്. ജീവിതം അവസാനിപ്പിക്കാനുള്ള ചിന്തകള്‍ മാസങ്ങളോളം മകനുമായി ചാറ്റ് ജിപിടി ചര്‍ച്ച ചെയ്തിരുന്നതായി മാതാപിതാക്കളായ മാത്യുവും മരിയ റെയ്‌നും നൽകിയ പരാതിയിൽ പറയുന്നു.

മൈക്രോസോഫ്റ്റ് പ്രധാന നിക്ഷേപകരായ ഓപ്പണ്‍ എഐ (Open Ai) എന്ന സ്ഥാപനം വികസിപ്പിച്ച ഒരു ഭാഷാ മോഡലാണ് ചാറ്റ് ജിപിടി. ഗൂഗിളിന്റെ ലാംഡ എഐ, ബെര്‍ട്ട്, ഫെയ്‌സ്ബുക്കിന്റെ റോബേര്‍ട്ട് എന്നിവ ഇക്കൂട്ടത്തില്‍ പെടുന്ന മറ്റ് സാങ്കേതിക വിദ്യകളാണ്.

മനുഷ്യന്റെ സ്വാഭാവികമായ ഭാഷ മനസിലാക്കാനും അതിനനുസരിച്ച് സംഭാഷണങ്ങളിലേര്‍പ്പെടാനുമാണ് ചാറ്റ് ജിപിടിയെ പരിശീലിപ്പിച്ചിരിക്കുന്നത്.

ഇന്റര്‍നെറ്റില്‍ ലഭ്യമായതും അച്ചടിച്ച പുസ്തകങ്ങളില്‍ ലഭ്യമായതുമായ അനേകായിരം എഴുത്തുകള്‍ (ടെക്സ്റ്റ് ഡാറ്റ) ഉപയോഗിച്ചാണ് ചാറ്റ് ജിപിടിയെ പരിശീലിപ്പിച്ചിരിക്കുന്നത്.

വലിയ വായനാശീലമുള്ള ഒരു ബുദ്ധിജീവിയെ പോലെയാണ് ചാറ്റ് ജിപിടി. ആര് എന്ത് സംശയം ചോദിച്ചാലും എന്തിനെ കുറിച്ച് അഭിപ്രായം ചോദിച്ചാലും അതേ കുറിച്ച് എന്തെങ്കിലുമൊക്കെ പറയാന്‍ അതിനറിയാം.

ഇലോൺ മസ്കിനെ നിർത്തിപ്പൊരിച്ച് സോഷ്യൽ മീഡിയ


വ്യാജവാർത്ത പ്രചരിപ്പിച്ചതിന് ഇലോൺ മസ്കിനെ (Elon Musk) നിർത്തിപ്പൊരിച്ച് സോഷ്യൽ മീഡിയ. പാകിസ്ഥാനിൽ പ്രതികാര ബലാൽസംഗത്തിന് (Revenge rape) ഇരയായ പെൺകുട്ടിയെക്കുറിച്ചുള്ള വാർത്തയാണ് മസ്ക് Xൽ പോസ്റ്റ് ചെയ്തത്.

ശരിയത്ത് നിയമ പ്രകാരമാണ് പെൺകുട്ടിയെ ഇങ്ങനെ ശിക്ഷിച്ചതെന്ന് അവകാശപ്പെട്ടാണ് അദ്ദേഹം ഇത് റീപോസ്റ്റ് ചെയ്തത്. ശരിയ (Sharia) നിയമത്തിൽ ഇങ്ങനൊരു ഏർപ്പാട് ഇല്ലെന്ന് ചൂണ്ടിക്കാട്ടി, മസ്കിൻ്റേത് വ്യാജ വാർത്തയാണെന്ന് സ്ഥാപിച്ചുകൊണ്ടാണ് അദ്ദേഹത്തിൻ്റെ തന്നെ ഉടമസ്ഥതയിലുള്ള ഗ്രോക്ക് (Grok) എന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പ്ലാറ്റ്ഫോം മുതലാളിയെ തിരുത്തിയത്.

മസ്കിന്റെ വിവാദ പോസ്റ്റ്

2017-ൽ പാകിസ്ഥാനിലെ മുസഫറാബാദ് പ്രദേശത്ത് 12കാരിയായ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച സംഭവമാണ് പിന്നീട് വിവാദമായത്. സംഭവത്തിൽ പ്രതിയെ നേരിട്ട് ശിക്ഷിക്കാതെ, നാട്ടുകൂട്ടം ചേർന്ന് ഒരു “ശിക്ഷാ മാർഗം” കണ്ടുപിടിക്കുകയായിരുന്നു.

പ്രതിയുടെ 16കാരിയായ സഹോദരിയെ, ഇരയായ പെൺകുട്ടിയുടെ സഹോദരനോട് തന്നെ പീഡിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു.

40ലധികം പേരുടെ മുന്നിൽ നടന്ന് പോയ ഈ സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു.

ഈ സംഭവത്തെ കുറിച്ചുള്ള പഴയ വാർത്തയാണ് 2024 ഓഗസ്റ്റ് 25ന് ഒരാൾ X-ൽ പോസ്റ്റ് ചെയ്തത്. തുടർന്ന്, “ശരിയത്ത് നിയമപ്രകാരമാണ്” ഈ പ്രതികാര ബലാൽസംഗം നടപ്പാക്കിയതെന്ന് അവകാശപ്പെട്ടുകൊണ്ട്, മസ്ക് അത് റീപ്പോസ്റ്റ് ചെയ്തു.

ഗ്രോക്ക് നടത്തിയ തിരുത്തൽ

മസ്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമായ ഗ്രോക്ക് (Grok) ആണ് ഉടൻ തന്നെ മസ്കിന്റെ തെറ്റായ അവകാശവാദം പൊളിച്ചത്.

സംഭവം ഒരിക്കലും ശരിയത്ത് നിയമത്തിന്റെ ഭാഗമല്ല.

അത് അന്നത്തെ പ്രദേശത്ത് നിലനിന്നിരുന്ന പഷ്ത്തൂൺ ഗോത്ര സംസ്കാര നിയമങ്ങളുടെ ഭാഗമാണ്.

ഗോത്ര സംസ്കാര നിയമങ്ങൾ പലപ്പോഴും പുരുഷാധിപത്യവും നാട്ടുനടപ്പുകളും മുൻനിർത്തിയാണ് പ്രവർത്തിച്ചിരുന്നത്.

ഗ്രോക്ക് നടത്തിയ ഫാക്ട് ചെക്ക് പ്രകാരം, മസ്ക് പറഞ്ഞതുപോലെ ഇസ്ലാമിക ശരിയത്ത് നിയമത്തിന് ഇതുമായി ബന്ധമൊന്നുമില്ലെന്ന് വ്യക്തമായി.

സോഷ്യൽ മീഡിയയിലെ വിമർശനം

മസ്ക് ലോകത്തെ ഏറ്റവും വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിന്റെ ഉടമസ്ഥനായിട്ടും, അടിസ്ഥാന വസ്തുതകൾ പോലും പരിശോധിക്കാതെ വ്യാജവാർത്ത പ്രചരിപ്പിച്ചതാണ് പ്രധാന വിമർശനം.

ഇസ്ലാമിനെ തേജോവധം ചെയ്യാനുള്ള ശ്രമം നടത്തിയെന്നാണ് വിമർശകരുടെ അഭിപ്രായം.

പോലീസ് കേസെടുത്തില്ലെന്ന മസ്കിന്റെ ആരോപണവും തെറ്റാണെന്ന് ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി.

Summary:
Parents have lodged a complaint alleging that ChatGPT provided their 16-year-old son with instructions on how to end his life.

spot_imgspot_img
spot_imgspot_img

Latest news

ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം

പൊലീസിന്റെ ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം കിളിമാനൂർ: പൊലീസ് വാഹന ഡ്രൈവറുടെ...

ലാനിന: തുലാത്തിൽ കൂടുതൽ മഴ

ലാനിന: തുലാത്തിൽ കൂടുതൽ മഴ ലാനിന പ്രതിഭാസം സജീവമാകുന്നതോടെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ...

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ്

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ് എറണാകുളം എം ജി...

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം ഇടുക്കി ചിത്തിരപുരത്ത്...

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല ശബരിമലയിൽ സ്ഥാപിച്ചിട്ടുള്ള ദ്വാരപാലക ശിൽപങ്ങളോടൊപ്പം സമർപ്പിക്കപ്പെട്ട സ്വർണപീഠം എവിടെയെന്ന...

Other news

റെയില്‍ നീരിന്റെ വില കുറച്ച് റെയില്‍വേ

റെയില്‍ നീരിന്റെ വില കുറച്ച് റെയില്‍വേ ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വില്‍ക്കുന്ന...

ഒന്നാം നമ്പർ സ്റ്റേറ്റ് കാറിൽ വെള്ളാപ്പള്ളി വേദിയിലേക്ക്

ഒന്നാം നമ്പർ സ്റ്റേറ്റ് കാറിൽ വെള്ളാപ്പള്ളി വേദിയിലേക്ക് പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം...

ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം

പൊലീസിന്റെ ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം കിളിമാനൂർ: പൊലീസ് വാഹന ഡ്രൈവറുടെ...

ഭക്തർ സമർപ്പിച്ച വഴിപാടുകൾ ആറന്മുള സ്ട്രോങ് റൂമിൽ

ഭക്തർ സമർപ്പിച്ച വഴിപാടുകൾ ആറന്മുള സ്ട്രോങ് റൂമിൽ പത്തനംതിട്ട ∙ ദശാബ്ദങ്ങളായി ശബരിമലയിലേക്കുള്ള...

കുറ്റവിമുക്തരാക്കിയവരെ പൊലീസ് രജിസ്റ്ററിൽ നിന്നും നീക്കണം

കുറ്റവിമുക്തരാക്കിയവരെ പൊലീസ് രജിസ്റ്ററിൽ നിന്നും നീക്കണം സുപ്രധാന ഉത്തരവിറക്കിയിരിക്കുകയാണ് മനുഷ്യാവകാശ കമ്മീഷൻ. കോടതികളിൽ...

പമ്പാതീരത്ത് ആഗോള അയ്യപ്പസംഗമം ഇന്ന്

പമ്പാതീരത്ത് ആഗോള അയ്യപ്പസംഗമം ഇന്ന് ശബരിമല: തിരുവിതാംകൂര്‍ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി...

Related Articles

Popular Categories

spot_imgspot_img