ബദരീനാഥ് ക്ഷേത്ര നട ഇന്ന് ഭക്തർക്കായി തുറന്നു കൊടുത്തതോടെ ഉത്തരാഖണ്ഡിലെ ഗഡ്‌വാൾ ഹിമാലയത്തിൽ ചാർധാം തീർത്ഥ യാത്രയ്ക്ക് തുടക്കമായി. വേദമന്ത്രങ്ങൾ, പൂജ, ധോൾ, നാഗദശ എന്നിവക്കൊപ്പം ആർമി ബാൻഡ് വാദ്യത്തിന്റെ അകമ്പടിയോടെയാണ് ബദരീനാഥ് ക്ഷേത്രം ഇന്ന് പുലർച്ചെ തുറന്നത്. കേദാർനാഥ്, യമ്യുനോത്രി, ഗംഗോത്രി ക്ഷേത്രങ്ങൾ വെള്ളിയാഴ്ച തുറന്നിരുന്നു.
വര്‍ഷത്തില്‍ ആറ് മാസക്കാലമാണ് ചാര്‍ ധാം ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്ക് ദര്‍ശനത്തിനായി തുറക്കുക. പിന്നീടുള്ള മാസങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച കാരണം ക്ഷേത്രം അടച്ചിടുകയാണ് പതിവ്. യമുനോത്രിയില്‍ ആരംഭിച്ച് ഗംഗോത്രി, കേദാര്‍നാഥ് ഒടുവില്‍ ബദരീനാഥില്‍ അവസാനിക്കുന്നതാണ് ഈ യാത്ര. ഈ വര്‍ഷത്തെ യാത്രയുടെ ഭാഗമായുള്ള രജിസ്‌ട്രേഷൻ നേരത്തെ ആരംഭിച്ചതാണ്. ശനിയാഴ്ച വൈകിട്ട് 4 മണി വരെ 7,37,885 പേർ ക്ഷേത്ര ദർശനത്തിനായി ഓൺലൈനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം 18,39,591 പേർ ക്ഷേത്രം സന്ദർശിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം മുതല്‍ പേരുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ ചാര്‍ധാം യാത്രയില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളു. വെബ്‌സൈറ്റ് വഴിയും മെസേജ് അയച്ചും രെജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇതോടൊപ്പം തിരിച്ചറിയല്‍ രേഖകളും സമര്‍പ്പിക്കണം. മണിക്കൂറില്‍ 80 മുതല്‍ 120 പേരെ മാത്രമാണ് ഓരോ ക്ഷേത്രത്തിലേക്കും കടത്തിവിടുക. ഒരു മിനിട്ട് മാത്രമാണ് ദര്‍ശനത്തിനായി അനുവദിക്കുക. ബദ്രിനാഥ് ക്ഷേത്രത്തില്‍ ഇത് 30 സെക്കന്‍ഡായി കുറയും.
Read More: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; സ്ഥിരീകരിച്ചത് സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിൽ
Read More: എംഎല്‍എമാര്‍ക്ക് അഭിനന്ദനം; പത്ത് ഗ്യാരന്റിയുമായി അരവിന്ദ് കെജ്‌രിവാള്‍