web analytics

ഇപ്പോൾ പെയ്യുന്നതു പോലെയല്ല, ലാ നിന വന്നാൽ പ്രളയ സാധ്യത; 2018 പോലെയുള്ള പ്രളയം ഉണ്ടാകുമോ എന്നു ചോദിച്ചാല്‍ അങ്ങനെയുണ്ടാകില്ല എന്ന് പറയാനാവില്ല… കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരള ഡയറക്ടര്‍ പറയുന്നത് ഇങ്ങനെ

കൊച്ചി: പ്രളയത്തെ നേരിടാന്‍ കേരളം പൂര്‍ണ സജ്ജമാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരള ഡയറക്ടര്‍ നീത കെ ഗോപാല്‍. ഓഗസ്റ്റിലും സെപ്റ്റംബറിലും മഴ കൂടുതല്‍ ലഭിച്ചാല്‍ പ്രളയത്തിന് സമാനമായ സാഹചര്യമുണ്ടായേക്കാം.Central Meteorological Department says that Kerala is fully prepared

എന്നാല്‍ ഓഖിക്ക് ശേഷം കേരളത്തിലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മികച്ച രീതിയിലാണ്. മേഘ വിസ്ഫോടനം എന്നു പറയുന്നത് കാലാവസ്ഥ പ്രതിഭാസമല്ലെന്നും നീത കെ ഗോപാല്‍ പറഞ്ഞു.

മേഘവിസ്‌ഫോടനം കാലാവസ്ഥ പ്രതിഭാസമാണ് എന്ന രീതിയില്‍ പല സ്ഥലത്തും കാണാറുണ്ട്. എന്നാല്‍ മിതമായ മഴ, അതിതീവ്ര മഴ എന്നൊക്കെ പറയുന്നതു പോലെയുള്ള ഒരു വിഭാഗം മാത്രമാണ് അത്. മഴയുടെ അളവ് മാത്രമാണ് അത്.

പ്രതീകാത്മകമായി ഉപയോഗിക്കുന്ന ഒരുവാക്ക് മാത്രമാണ്. മേഘ വിസ്ഫോടനത്തിന് മേഘവുമായി ബന്ധമൊന്നുമില്ല. പണ്ട് മുതലെയുള്ള വാക്കാണ്. കളമശ്ശേരിയില്‍ അടുത്തിടെയുണ്ടായതു മാത്രമാണ് മേഘവിസ്‌ഫോടനമായി റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ളൂ.

റെക്കോര്‍ഡ് ചെയ്യപ്പെടാത്തവ നിരവധിയുണ്ടാവാം. ഒരു ദിവസം 70 സെന്റീ മീറ്ററും 100 സെന്റീമീറ്ററുമെല്ലാം മഴ കിട്ടിയിട്ടുണ്ട്. അവിടെയൊക്കെ മേഘവിസ്‌ഫോടനമുണ്ടായിട്ടുണ്ടാകാം. അവയൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. – നീത വ്യക്തമാക്കി.

മെയ് മുതല്‍ ജൂലൈ വരെയുള്ള മഴയില്‍ മണ്ണിലേക്ക് ആവശ്യത്തിന് വെള്ളം ഇറങ്ങിയിട്ടുണ്ടാകും. പിന്നീട് പെയ്യുന്ന മഴ വെള്ളം ഉയരുന്നതിന് കാരണമാകാം. അതാണ് പ്രളയ സാധ്യതയായി പറയുന്നത്.

ലാ നിന സാഹചര്യം വന്നു കഴിഞ്ഞാല്‍ മഴ കൂടുതല്‍ ലഭിക്കും. ഓഗസ്റ്റിലും സെപ്റ്റംബറിലും മഴ കൂടുതല്‍ ലഭിച്ചാല്‍ പ്രളയത്തിന് സമാനമായ സാഹചര്യമുണ്ടായേക്കാം. ന്യൂനമര്‍ദത്തിന്റെ ദിശയൊക്കെ ഇതിന് പ്രധാനമാണ്.

2018 പോലെയുള്ള പ്രളയം ഉണ്ടാകുമോ എന്നു ചോദിച്ചാല്‍ അങ്ങനെയുണ്ടാകില്ല എന്ന് പറയാനാവില്ല. പക്ഷേ മുന്‍പ് നമുക്കൊരു അനുഭവം ഉള്ളതുകൊണ്ടുതന്നെ നമ്മള്‍ അത് നേരിടാനായി മികച്ച തയ്യാറെടുപ്പാണ് ഒരുക്കിയിരിക്കുന്നത്.

ഇപ്പോള്‍ നമ്മുടെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മികച്ച രീതിയിലാണ്. ഓഖി ചുഴലിക്കാറ്റിനു മുന്‍പ് ഇത്തരം തയ്യാറെടുപ്പുകള്‍ ഉണ്ടായിരുന്നില്ല. മഴയുണ്ടാകാം, പക്ഷേ നമ്മള്‍ അതിനെ നേരിടാന്‍ തയ്യാറാണെന്നും നീത കെ ഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

ശാസ്ത്രീയമായി നമ്മുടെ കാലാവസ്ഥ പ്രവചനാതീതമാണ്. എന്നാല്‍ മുന്‍പ് കാലവര്‍ഷം പ്രവചനങ്ങള്‍ക്ക് അനുസരിച്ചുള്ളതായിരുന്നു. അതിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഐഎംഡിയുടെ കഴിവില്ലായ്മ കൊണ്ടല്ല ഇത്.

ലോകത്തെ ഏത് കാലാവസ്ഥ കേന്ദ്രങ്ങള്‍ക്കും ഉള്ളത്ര സംവിധാനങ്ങളെല്ലാം നമുക്കുണ്ട്. എന്നാല്‍ ട്രോപ്പിക്കല്‍ റീജ്യണിലായതുകൊണ്ടാണ് കാലാവസ്ഥയെ പ്രവചനാതീതമാക്കുന്നതെന്നും വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

അങ്കണവാടികളിൽ കുട്ടികളെ ഭയപ്പെടുത്തരുത്, കുറവുകളെ പരിഹസിക്കരുത്: അങ്കണവാടി ജീവനക്കാർക്ക് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ്

അങ്കണവാടി ജീവനക്കാർക്ക് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ് അങ്കണവാടികളിലെ കുരുന്നുകളോട് ജീവനക്കാർ പുലർത്തേണ്ട സമീപനത്തെക്കുറിച്ച്...

സിലിണ്ടറില്ല, ഓർഡറുകളില്ല; പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ; ഒന്നര ലക്ഷം തൊഴിലാളികൾ ആശങ്കയിൽ

പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ കേരളത്തിലെ കാറ്ററിങ് വ്യവസായ...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകര്‍ക്കെതിരെ പീഡനാരോപണവുമായി കുടുംബം; ‘ടിസിയില്‍ റെഡ് മാര്‍ക്ക് ഇടു’മെന്ന് ഭീഷണിപ്പെടുത്തിയെന്ന്

പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകര്‍ക്കെതിരെ പീഡനാരോപണവുമായി കുടുംബം മലപ്പുറം പെരിന്തല്‍മണ്ണയില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ...

മതപരിവർത്തന ശ്രമവും ലൈംഗിക പീഡനവും: ഒളിവിൽ കഴിഞ്ഞിരുന്ന ടിസിഎസ് മുൻ എച്ച്ആർ മാനേജർ നിദാ ഖാൻ അറസ്റ്റിൽ

ഒളിവിൽ കഴിഞ്ഞിരുന്ന ടിസിഎസ് മുൻ എച്ച്ആർ മാനേജർ നിദാ ഖാൻ അറസ്റ്റിൽ മുംബൈയിലെ...

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു, പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു പ്രവർത്തകൻ

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു...

Related Articles

Popular Categories

spot_imgspot_img