web analytics

കേന്ദ്ര അന്വേഷണ ഏജൻസികൾ എന്ന പേരിൽ വിളിക്കും; പല നമ്പറും ഇറക്കും; തല വെച്ചാൽ ലക്ഷങ്ങൾ പോകും; കൊച്ചി സിറ്റി പരിധിയിൽ മാത്രം ഏഴ് കേസുകളായി

കൊച്ചി: കേന്ദ്ര അന്വേഷണ ഏജൻസികളുടെ പേരിൽ പണംതട്ടുന്ന സംഘങ്ങൾ സംസ്ഥാനത്ത് സജീവം. ഈ വർഷം കൊച്ചി സിറ്റി പരിധിയിൽ മാത്രം ഏഴ് കേസുകളായി. പള്ളിവികാരി ഉൾപ്പെടെ തട്ടിപ്പിനിരയായി, മൂന്ന് കോടിയിലധികം ഈവർഷം പലരിൽ നിന്നായി തട്ടിച്ചു. എറണാകുളം സ്വദേശിക്ക് 1.2 കോടി രൂപയും മറ്റൊരാൾക്ക് 30 ലക്ഷവും നഷ്ടമായതാണ് ഒടുവിലത്തെ സംഭവം. പാടിവട്ടം പള്ളിക്ക് കീഴിൽ പ്രവർത്തിക്കുന്ന പ്രിന്റിംഗ് സ്ഥാപനത്തിലെ വികാരിക്കാണ് കഴിഞ്ഞ ദിവസം അഞ്ച് ലക്ഷം നഷ്ടമായത്. ട്രായ് (ടെലിക്കോം റെഗുലേറ്ററി അതോറിറ്രി ഒഫ് ഇന്ത്യ) പേരിലാണ് വികാരിയ കബളിപ്പിച്ചത്. വികാരിയുടെ പേരിലുള്ള സിമ്മിൽ നിന്ന് അശ്ലീല സന്ദേശമയച്ചതിന് ഒരു കേസെടുത്തിട്ടുണ്ടെന്നും ഇത്തരം കേസുകൾ സി.ബി.ഐ അന്വേഷിച്ച് വരികയുമാണെന്ന് വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയത്. സിം വ്യാജനാണെന്ന് ഉറപ്പിക്കാൻ അക്കൗണ്ടിൽ നിന്ന് നിശ്ചിതതുക മറ്റൊരു അക്കൗണ്ടിലേക്ക് നിക്ഷേപിക്കണമെന്നും വൈകാതെ തിരികെ നൽകാമെന്നും അറിയിച്ച് പണം കൈക്കലാക്കുകയായിരുന്നു. തട്ടിപ്പുകാർ ഫോണിലോ ഇമെയിൽ മുഖേനയോ ബന്ധപ്പെടുന്നതാണ് രീതി. കൊറിയറിലോ നിങ്ങൾക്കായി വന്ന പാഴ്സലിലോ മയക്കുമരുന്നും ആധാർ കാർഡുകളും പാസ്‌പോർട്ടും ഉണ്ടെന്നും ഒരു കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ നിങ്ങളുടെ പേരിലുള്ള ആധാർ കാർഡ് അഥവാ ക്രെഡിറ്റ് കാർഡ് കണ്ടെത്തിയെന്നുമൊക്കെ പറഞ്ഞാവും കോൾ വരുന്നത്. വിശ്വാസം നേടിയെടുക്കാൻ വ്യാജരേഖകൾ കൈമാറുന്നതും പതിവാണ്.കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥർ ചമഞ്ഞ് എറണാകുളം സ്വദേശിയിൽ നിന്ന് 22 ലക്ഷം രൂപ തട്ടിയ കേസിൽ 10 പേർ അറസ്റ്റിലായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. മുഖ്യസൂത്രധാരനെയടക്കം പിടികൂടാനുള്ളതിനാൽ പ്രതികളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സി.ബി.ഐ മുംബയ് യൂണിറ്രിലെ ഉദ്യോഗസ്ഥരെന്നും സുപ്രീം കോടതി ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി 29 ലക്ഷം രൂപയാണ് എറണാകുളം സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത്. ജെറ്റ് എയർവേസുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണത്തിനിടെ പരാതിക്കാരന്റെ ആധാർ ഉപയോഗിച്ച് സ്വകാര്യ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ടെന്നും വൻ തുക നിക്ഷേപിച്ചതായി കണ്ടെത്തിയെന്നും അറിയിച്ചായിരുന്നു തട്ടിപ്പ്.

 

പൊറോട്ട കൊതിയൻമാർക്ക് സന്തോഷ വാർത്ത; “ബ്രഡ്ഡിന് സമാനമാണ് മലബാർ പൊറോട്ട” ജി എസ് ടി 18 ശതമാനം വേണ്ട 5 ശതമാനം മതിയെന്ന് കേരള ഹൈക്കോടതി

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img