കുട്ടികളിൽ തിമിര രോഗം വർധിക്കുന്നു; പ്രാരംഭ ഘട്ടത്തിലെ ചികിത്സ ഏറെ അത്യാവശ്യം

കണ്ണിൽ ഒരു കരട് പോയാൽ പോലും വേണ്ട പരിചരണം നൽകിയില്ലെങ്കിൽ പിന്നീട് വലിയ നേത്ര രോഗങ്ങളിലേക്ക് വഴി വെക്കും. കണ്ണുകളെ ബാധിക്കുന്ന ഏതൊരു ചെറിയ അസുഖവും കണ്ടെത്തി ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. മുതിർന്നവരുടെ കണ്ണുകൾക്ക് ബാധിക്കുന്ന പ്രധാന രോഗങ്ങളിൽ ഒന്നാണ് തിമിരം. കണ്ണിനുള്ളിലെ സ്വാഭാവിക ലെന്‍സിന്റെ സുതാര്യതയെ ബാധിക്കുന്ന അവസ്ഥയെയാണ് തിമിരം എന്ന് പറയുന്നത്. എന്നാൽ മുതിർന്നവരിൽ മാത്രമല്ല, രാജ്യത്ത് കുട്ടികൾക്കിടയിലും തിമിര രോഗം വർധിച്ചു വരികയാണ്.

പല കാരണങ്ങൾ കൊണ്ട് കുട്ടികളിൽ തിമിര രോഗം കണ്ടു വരുന്നു. നവജാത ശിശുക്കളിൽ ജനിക്കുന്ന സമയത്തു തന്നെ തിമിരം കാണാറുണ്ട്. ഇത് അമ്മയില്‍ നിന്നുണ്ടാകുന്ന അണുബാധകളുമായോ ഡൗണ്‍ സിന്‍ഡ്രോം പോലുള്ള മറ്റ് പ്രശ്‌നങ്ങളുമായോ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഡോക്ടർമാർ പറയുന്നത്. കുട്ടികളില്‍ രണ്ട് തരത്തിലുള്ള തിമിരമാണുള്ളത്. ഒന്ന് ജനിക്കുമ്പോള്‍ തന്നെ ഉണ്ടാകുന്നതും രണ്ടാമത്തേത് പിന്നീട് ബാധിക്കുന്നതും. കുടുംബത്തിൽ ആർക്കെങ്കിലും തിമിരമുണ്ടെങ്കിൽ ജന്മനാ തിമിരം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ജനിതക കാരണങ്ങളാലും തിമിരം ഉണ്ടാകാം.

ഗര്‍ഭാവസ്ഥയില്‍ അമ്മയ്ക്ക് അഞ്ചാംപനി പോലുള്ള അണുബാധകള്‍ ഉണ്ടാകുമ്പോഴും ജന്മനാ ഉള്ള തിമിരം ഉണ്ടാകാം. പോഷകാഹാരക്കുറവ്, മെറ്റബോളിക് പ്രശ്‌നങ്ങള്‍, ഗര്‍ഭകാല പ്രമേഹം, അമ്മയില്‍ ഉണ്ടാകുന്ന മരുന്നിന്റെ പാര്‍ശ്വ ഫലങ്ങള്‍ എന്നിവയും ഇതിന് കാരണമാകാം. കൂടാതെ, ഗര്‍ഭാവസ്ഥയിലിരിക്കുന്ന അമ്മയ്‌ക്കോ പ്രസവശേഷം കുട്ടിയ്‌ക്കോ സ്റ്റിറോയിഡുകള്‍ ഉപയോഗിക്കുന്നത് തിമിരത്തിന് കാരണമാകും. സ്റ്റിറോയിഡിന്റെ അമിത ഉപയോഗം, ട്രോമ, കണ്‍ജെനിറ്റല്‍ ഗ്ലോക്കോമ, റെറ്റിന ശസ്ത്രക്രിയ എന്നിവയാണ് കുട്ടികളിലെ തിമിരത്തിന്റെ മറ്റ് കാരണങ്ങള്‍.

ചില തിമിരങ്ങള്‍ മറ്റ് രോഗങ്ങൾക്കുള്ള നേത്ര ശസ്ത്രക്രിയയ്ക്ക് ശേഷവും അല്ലെങ്കില്‍ കണ്ണിന് പരിക്കേറ്റതിന്റെ ഫലമായും ഉണ്ടാകുന്നു. കണ്ണിനുണ്ടാകുന്ന ക്ഷതങ്ങള്‍, പോഷകാഹാരക്കുറവ്, രാസവസ്തുക്കളുമായുള്ള സമ്പര്‍ക്കം, ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എന്നിവ കാരണം കുട്ടികള്‍ക്ക് ജനനശേഷം തിമിരം വരാന്‍ സാധ്യതയുണ്ട്.

രോഗനിര്‍ണയം

>കാഴ്ചക്കുറവ്, വസ്തുക്കളെ തിരിച്ചറിയാതിരിക്കുക, കണ്ണിന്റെ മധ്യഭാഗത്തെ വെളുത്ത പാടുകള്‍, പഠനത്തില്‍ ശ്രദ്ധിക്കാതെ വരിക തുടങ്ങിയ ആദ്യകാല ലക്ഷണങ്ങള്‍ ശ്രദ്ധിക്കേണ്ടത് കുട്ടിയുടെ രക്ഷിതാക്കളും സ്‌കൂളിലെ അധ്യാപകരുമാണ്.

>കുട്ടിക്കാലത്തെ തിമിരത്തിന്റെ ലക്ഷണങ്ങള്‍ ഓരോ കുട്ടിയിലും വ്യത്യസ്തമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ‘ചിലര്‍ക്ക് ഒരു കണ്ണിലോ അല്ലെങ്കില്‍ രണ്ട് കണ്ണിലുമോ തിമിരം ബാധിക്കാം. ചിലപ്പോള്‍ കുട്ടികളുടെ കണ്ണുകളുടെ കറുത്ത ഭാഗങ്ങളില്‍ ഒരു വെളുത്ത കുത്ത് കാണാം. ഇത് തിരിച്ചറിഞ്ഞ് പെട്ടെന്ന് തന്നെ ചികിത്സ തേടണം. ചില കുട്ടികളില്‍ കാഴ്ച മങ്ങുക, പ്രകാശത്തിന് ചുറ്റും വലയങ്ങള്‍ കാണുക, പ്രകാശത്തോടുള്ള സെന്‍സിറ്റിവിറ്റി എന്നിവ കാണാം. ഇത്തരം തിമിരത്തിന് ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കും. ഇത് നേരത്തേ കണ്ടെത്താനായില്ലെങ്കില്‍ കൗമാരപ്രായം വരെ തുടരുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ചികിത്സ

>തിമിരത്തിന് എത്രയും പെട്ടെന്ന് ചികിത്സ നല്‍കേണ്ടത് അനിവാര്യമാണ്. കാലതാമസം നേരിടുകയാണെങ്കില്‍ കുട്ടികളില്‍ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാം.

>തിമിര ശസ്ത്രക്രിയയ്ക്കു ശേഷം, ഗ്ലാസുകള്‍, കോണ്‍ടാക്റ്റ് ലെന്‍സുകള്‍ ഒക്ലൂഷന്‍ തെറാപ്പി എന്നിവ കുട്ടിക്ക് സഹായകരമാണെന്നും വിദഗ്ധര്‍ പറയുന്നു. തിമിരമുള്ള നവജാതശിശുവിന് 6 ആഴ്ച മുതല്‍ 6 മാസം വരെയുള്ള പ്രായമാണ് ശസ്ത്രക്രിയ നടത്താനുള്ള ഏറ്റവും നല്ല സമയം.

>കുട്ടികള്‍ക്കുള്ള തിമിര ശസ്ത്രക്രിയയില്‍ ധാരാളം വെല്ലുവിളികളുണ്ട്. കുട്ടിയുടെ കണ്ണുകള്‍ ചെറുതാണെന്നും പൂര്‍ണമായി വികസിച്ചിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടികളിലെ തിമിര ശസ്ത്രക്രിയ മതിയായ പരിചയമുള്ള ഒരു സര്‍ജനെക്കൊണ്ട് മാത്രമേ ചെയ്യിപ്പിക്കാവൂ.

 

Read Also:പ്ലാസ്റ്റിക് മാലിന്യത്തിലെ ഈ 4 രാസവസ്തുക്കൾ സമുദ്രജീവികളുടെ ലൈംഗികജീവിതത്തിൽ ഗുരുതരമാറ്റങ്ങൾ വരുത്തി; കാത്തിരിക്കുന്നത് വൻദുരന്തം; പഠനം

spot_imgspot_img
spot_imgspot_img

Latest news

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

Other news

തിരുവനന്തപുരം മൃഗശാലയിൽ ചത്ത മ്ലാവിന് പേവിഷ ബാധ

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ ചത്ത നിലയിൽ കണ്ടെത്തിയ മ്ലാവിനു പേവിഷബാധ സ്ഥിരീകരിച്ചു....

ചാതുർവർണ്യത്തിന്റെ ഉച്ചിഷ്ഠങ്ങളും എല്ലിൻ കഷ്ണങ്ങളും പൊക്കിയെടുത്ത് പഴയകാല വ്യവസ്ഥിതിയും പറഞ്ഞ് വരുന്ന…

ആലപ്പുഴ: ഇന്നത്തെകാലത്തും ചില സവർണ്ണ തമ്പുരാക്കൻമാർ ജാതിവിവേചനം നടപ്പിൽ വരുത്തുകയാണെന്ന് എസ്എൻഡിപി...

കോട്ടയം മെഡിക്കൽ കോളേജിൽ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ; പ്രതി പിടിയിൽ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. നഴ്‌സുമാർ വസ്ത്രം മാറുന്ന...

കാസർഗോഡ് പെൺകുട്ടിയുടെയും യുവാവിന്റെയും മരണം; പെൺകുട്ടിയുടേത് കൊലപാതകമാണോ എന്ന ആശങ്കയിൽ കോടതി

കാസർഗോഡ്: കാസർഗോഡ് പെൺകുട്ടിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസ് പരിഗണിക്കവെയാണ്...

മേശയിലെ വെള്ളം ദേഹത്തേക്ക് വീണു; സിപിഎം നേതാക്കളും ഹോട്ടൽ ജീവനക്കാരും ഏറ്റുമുട്ടി

ആലപ്പുഴ: ഡിവൈഎഫ്ഐ-സിപിഎം നേതാക്കളും ഹോട്ടൽ ജീവനക്കാരും തമ്മിൽ സംഘര്‍ഷം. ആലപ്പുഴ ചേർത്തലയിലാണ്...

പള്ളിയിലേക്ക് പോകുന്നതിനിടെ വാഹനാപകടം; യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: വാഹനാപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുരിശുംമൂട് മഠത്തിച്ചിറ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!